24 മണിക്കൂറിനുള്ളില്‍ 4,000 ത്തിലധികം മരണം; കൊവിഡില്‍ വിറങ്ങലിച്ച് ബ്രസീല്‍

First Published Apr 7, 2021, 3:43 PM IST

 

കൊറോണാ രോഗബാധയില്‍ നിന്ന് ലോകം ഏതാണ്ട് മുക്തമാകുന്നതിന്‍റെ ചെറിയ ചില അനുരണനങ്ങള്‍ കണ്ടതോടെ പല രാജ്യത്ത് നിന്നും സാമൂഹിക അകലവും മാസ്കും സാനിറ്റൈസറും അപ്രത്യക്ഷമായി. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതും ഇതിനൊരു കാരണമായി. തുടര്‍ന്ന് കഴിഞ്ഞ ആഴ്ചകളില്‍ മഹാരാഷ്ട്ര അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് വീണ്ടും ലോക്ഡൌണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ ഇന്ത്യയില്‍ കൊറാണാ രോഗാണുബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. എന്നാല്‍, കൊവിഡ് രോഗാണുവിന്‍റെ ആദ്യ തരംഗത്തിലെന്ന പോലെ അതിശക്തമായ വ്യാപനമാണ് ബ്രസീലില്‍ രണ്ടാമതും ഉണ്ടായിരിക്കുന്നതെന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 4,000 ത്തിലധികം പേരാണ് കൊവിഡ് രോഗാണുബാധ മൂലം മരണമടഞ്ഞതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.