നാം ഉപേക്ഷിക്കുമ്പോള്‍ അവരെവിടെയാകും ?

First Published Apr 23, 2020, 3:29 PM IST


ഒരിക്കല്‍ നിങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിയിരുന്ന ചില സാധനങ്ങള്‍ ഒരുപാട് കാലത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടിട്ടുണ്ടോ ? പല കാരണങ്ങളാല്‍ നിങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നവയാകും അവ. എന്നാല്‍, ഒരു കാലത്ത് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവയും അവയായിരുന്നിരിക്കും. അത്തരത്തിലുള്ള ഫോട്ടോഗ്രാഫുകള്‍ എടുക്കുന്നതില്‍ പ്രശസ്തനാണ് ഡയറ്റർ ക്ലിൻ. അദ്ദേഹത്തിന്‍റെ ഫോട്ടോഗ്രാഫുകള്‍ക്ക് എന്നും നിങ്ങളോട് അനേകം കഥകള്‍ പറയാനുണ്ടാകും.  

 

പ്രത്യേകിച്ച്,  ഒരു ഐസ്വലേഷന്‍ കാലത്ത് വീടിന്‍റെ ചുമരിന് പുറത്തിറങ്ങാന്‍ കഴിയാതെ ഇരിക്കുമ്പോള്‍ ഡയറ്റർ ക്ലിൻറെ ചിത്രങ്ങള്‍ പലകാര്യങ്ങളും നിങ്ങളെ ഓര്‍മ്മപ്പെടുത്തും. ഉപേക്ഷിക്കപ്പെട്ട്, തുരുമ്പെടുത്ത്, ആര്‍ക്കും വേണ്ടാതായ അത്തരം ചില ചിത്രങ്ങള്‍ക്കായി യൂറോപ്പിലെയും യുഎസിലെയും നിരവധി സ്ഥലങ്ങളില്‍ ഡയറ്റർ ക്ലിൻ ചുറ്റുക്കറങ്ങി. സ്വിറ്റ്‌സർലൻഡിലെ ഡിസ്കവറി ഡെയ്‌സ് അവര്‍ഡ് 2017 ലും ഓസ്ട്രിയയിലെ ഫെസ്റ്റിവൽ എൽ മുണ്ടോ അവാര്‍ഡ് 2018 ലും നേടി. ആ യാത്രയില്‍ തന്‍റെ ക്യാമറ കണ്ട കാഴ്ചകളെ അദ്ദേഹം ഒതുക്കിവച്ച് ഒരു പുസ്തകമാക്കി. "Lost Wheels - The Nostalgic Beauty of Abandoned Cars" എന്ന പുസ്തകത്തില്‍ നിന്നുള്ള ചില കാഴ്ചകള്‍ കാണാം.