യൂറോപ്പില്‍ ശിശിരം; ഇത് മത്തങ്ങാക്കാലം !

First Published 25, Sep 2019, 12:39 PM IST

യൂറോപ്പില്‍ ശരത്കാലമെത്തുമ്പോള്‍ ജര്‍മ്മനി തങ്ങളുടെ മത്തങ്ങ സീസണ്‍ തുടക്കം കുറിക്കും. മനുഷ്യവംശത്തിന്‍റെ വളര്‍ച്ചയില്‍ ആദ്യകാലം തൊട്ടേ മത്തങ്ങയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. ലോകം മൊത്തം ഭക്ഷ്യവിഭവമായി ഉപയോഗിക്കുന്ന മത്തങ്ങ യൂറോപ്പിലും അമേരിക്കയിലുമുള്ള ചില ആഘോഷങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഈ വര്‍ഷം യൂറോപ്പിലെ മത്തങ്ങ സീസണ്‍ തുടങ്ങിക്കഴിഞ്ഞു. ജര്‍മ്മനിയിലെ ലെഹ്ഡെ ഗ്രാമത്തില്‍ നിന്നുള്ള മത്തങ്ങക്കാഴ്ച്ചകള്‍ കാണാം.

ജര്‍മ്മനിയിലെ ലെഹ്ഡെ ഗ്രാമത്തിലെ കർഷകനായ ഹരാൾഡ് വെൻസ്‌കെയ്ക്ക് ഇത്തവണ സമൃദ്ധമായ മത്തങ്ങ വിളവെടുപ്പാണ് കിട്ടിയത്. പുതുതായി വിളവെടുത്ത മത്തങ്ങകൾ സ്പ്രിവാൾഡിലെ കനാലിലൂടെ ഹരാള്‍ഡ് തന്‍റെ വീട്ടിലേക്ക് കൊണ്ട് പോകുന്നു.

69 വയസുകാരനായ ഹരാള്‍ഡ്, മത്തങ്ങയ്ക്കൊപ്പം ഉരുളക്കിഴങ്ങും ടേണിപ്സും പരമ്പരാഗതമായി കൃഷി ചെയ്യുന്നു.

ജര്‍മ്മനിയിലെ ബെർലിന് തെക്ക്-കിഴക്കായി സ്ഥിതിചെയ്യുന്ന പ്രകൃതി സംരക്ഷണ കേന്ദ്രമാണ് സ്പ്രീവാൾഡ്. ഇതുവരെയായും നശിക്കാത്ത ഉൾനാടൻ ചതുപ്പ് നിലവും 100 കിലോമീറ്റർ ദൂരം ശാഖകളുള്ള ജലപാതാ ശൃംഖലയ്ക്കും പേരുകേട്ടതാണ്  സ്പ്രീവാൾഡ്.

ബെർലിനിലൂടെ ഒഴുകുന്ന സ്പ്രീ നദിയാണ് കനാലുകൾക്ക് ഭക്ഷണം നൽകുന്നത്. 1991 ൽ യുനെസ്കോ ഈ വനപ്രദേശവും തണ്ണീർത്തട പ്രദേശവും ഒരു ജൈനവ ആവാസ സംരക്ഷണ പ്രദേശമായി പ്രഖ്യാപിച്ചു.

ഓരോ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ മനംമയക്കുന്ന ഈ പ്രദേശം സന്ദർശിക്കുന്നു. അടുത്ത മാസം ഈവിടെ മത്തങ്ങ കച്ചവടവും ബോക്ക് ബിയർ ഫെസ്റ്റിവലും ഉണ്ടാകും. അപ്പോള്‍ ഏറെ തിരക്കുള്ള പ്രദേശമായി ഇവിടെ മാറും.

എല്ലാത്തരം പച്ചക്കറിക ഫാമുകള്‍ക്കും സമീപത്തയി സംരക്ഷണ ഫാക്ടറികൾ, ഒരു ചെറിയ മദ്യവിൽപ്പനശാല, പരമ്പരാഗത നീരാവിക്കുളിക്കുള്ള സാധ്യതകൾ എന്നിവയും മനോഹരമായ സ്ഥലത്ത് കാണാം.

ഹരാൾഡ് വെൻസ്‌കെയ്ക്ക് ഇത്തവണത്തേത് ഏറെ തിരക്കുള്ള ഹാലോവീൻ ആഘോഷമായിരിക്കും.

ലോകത്താകമാനം 27 മില്ല്യന്‍ മത്തങ്ങ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ 29 ശതമാനവും ചൈനയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ മത്തങ്ങയുടെ മാതൃരാജ്യമായി കണക്കാക്കുന്നത് വടക്കന്‍ മെക്സിക്കന്‍ പ്രദേശങ്ങളും യുഎസിന്‍റെ തെക്കന്‍ പ്രദേശങ്ങളുമാണ്.

അതായത് അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ മദ്ധ്യഭാഗമാണ് മത്തങ്ങയുടെ മാതൃദേശം. ബിസി 7,500 നും 5000 ത്തിനുമിടയിലാണ് മത്തങ്ങ ഭക്ഷ്യയോഗ്യമെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞതെന്ന് കരുതപ്പെടുന്നു. ഭക്ഷണത്തിനും വിനോദത്തിനും മനുഷ്യന്‍ ഉപയോഗപ്പെടുത്തുന്ന ഒരു ഭക്ഷ്യവിളകൂടിയാണ് മത്തങ്ങ. മുന്തിരിയാണ് ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്ന മറ്റൊരു ഭക്ഷ്യവിള.

കാനഡയിലും അമേരിക്കയിലും മത്തങ്ങയും, ചുരക്കയും പോലുള്ള കാര്‍ഷിക വിളകള്‍ ' നന്ദിപ്രകാശന ദിന'ങ്ങളിലെ (thanksgiving day)ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത പരമ്പരാഗത ഭക്ഷ്യവിഭവങ്ങളാണ്. വിവിധതരം സ്ക്വാഷുകളും മത്തങ്ങയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു.

ഇന്ത്യോ - യൂറോപ്യന്‍ ഭാഷാഗോത്രത്തിലെ ഒരു വിഭാഗമായ സെല്‍ടിക്ക് ഭാഷ സംസാരിക്കുന്ന ജനങ്ങളിലെ പ്രധാന ആഘോഷമായ 'ഹാലോവീന്‍ ' ആഘോഷത്തിന് ഒഴിച്ചുകൂട്ടാനാകാത്ത ഒന്നാണ് മത്തങ്ങ. ജാക്ക് ഒ ലാന്‍റന്‍ (jack-o'-lantern)രൂപങ്ങള്‍ കൊത്തിയ മത്തങ്ങകളായിരിക്കും ഹാലോവീന്‍ ആഘോഷങ്ങളിലെ പ്രധാന ഇനം.

മത്തങ്ങയില്‍ പല ചിത്രപ്പണികള്‍ ചെയ്തും പലതരത്തില്‍ വെട്ടിയും മറ്റും വലിയ മത്തങ്ങകളില്‍ പല മുഖങ്ങള്‍ കൊത്തിവച്ച് ഉള്ള് പൊള്ളയായ മത്തങ്ങയില്‍ മെഴുകുതിരികള്‍ കത്തിച്ച് വയ്ക്കുകയെന്ന  പതിവ്  'ഹാലോവീന്‍ ' ആഘോഷങ്ങള്‍ക്കുണ്ട്.

അമേരിക്കയില്‍ മത്തങ്ങ ഒരു പരമ്പരാഗത ഭക്ഷ്യശീലമായി മാറുന്നത് ഐറിഷ് കുടിയേറ്റത്തോട് കൂടിയാണ്.

വലിയ തണ്ണിമത്തന്‍ എന്നര്‍ത്ഥം വരുന്ന pepon എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് pumpkin എന്ന വാക്കുണ്ടായത്. വലുതും ഉരുണ്ടിരിക്കുന്നതും എന്നര്‍ത്ഥം കൂടി ഈ വാക്കിനുണ്ട്.

എന്നാല്‍ ഇന്നത്തെ രീതിയില്‍ pumpkin എന്ന വാക്കുപയോഗിച്ച് തുടങ്ങിയതിന് പിന്നില്‍ ഒരു നീണ്ട കാലമുണ്ട്. pepon എന്ന ഗ്രീക്ക്  വാക്കില്‍ നിന്നാണ് ഫ്രഞ്ച് വാക്കായ pompon ഉണ്ടായത്.

pompon എന്ന വാക്കില്‍ നിന്ന് ഇംഗ്ലീഷ്  വാക്കായ pumpion ഉണ്ടായി. പിന്നീട് ബ്രീട്ടീഷ് അധിനിവേശ കാലത്ത് അമേരിക്കയില്‍ വച്ചാണ് ഈ വാക്കിന് pumpkin എന്ന പുതിയ വാക്കിന്‍റെ രൂപപ്പെടലിന് വഴിവെച്ചതെന്ന് ഭാഷാ ശാസ്ത്രജ്ഞര്‍ പറയുന്നു.

loader