- Home
- News
- International News
- Bridge collapse: ചൈനയില്‍ തകര്‍ന്ന് വീണത് കൂറ്റന്‍ എക്‌സ്പ്രസ് വേ പാലം; നാല് മരണം, എട്ട് പേര്‍ക്ക് പരിക്ക്
Bridge collapse: ചൈനയില്‍ തകര്‍ന്ന് വീണത് കൂറ്റന്‍ എക്‌സ്പ്രസ് വേ പാലം; നാല് മരണം, എട്ട് പേര്‍ക്ക് പരിക്ക്
ചൈനയിലെ (China) ഹുബെയ് പ്രവിശ്യയിൽ (Hubei province) കഴിഞ്ഞ ദിവസം എക്‌സ്പ്രസ് വേ പാലം ( expressway bridge) തകർന്ന് നാല് പേർ മരിച്ചു. ചൈനയിലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ എസോ സിറ്റിയിൽ പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. അപകടത്തില്‍ നാല് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പാലം തകര്‍ന്ന് വീണപ്പോള്‍ ഒരു കാര്‍ അതിനടിയില്‍പ്പെട്ടു. മൂന്ന് ട്രക്കുകളായിരുന്നു ഈ സമയം പാലത്തിലുണ്ടായിരുന്നത്. ഇവ താഴേക്ക് മറിഞ്ഞ് വീണു. സംഭവം നടക്കുമ്പോള്‍ പാലത്തിന്‍റെ അറ്റകുറ്റ പണികള്‍ നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച ഉച്ചയോടെ എക്‌സ്പ്രസ് വേയ്ക്ക് കുറുകെയുള്ള പാലത്തിന്‍റെ ഒരു ഭാഗം എഴൗ നഗരത്തിലൂടെ ( Ezhou City) പോകുന്ന റോഡിലേക്ക് തകർന്ന് വീണുകയായിരുന്നു. ഈ സമയം പാലത്തിന് മുകളിലൂടെ പോവുകയായിരുന്ന മൂന്ന് ട്രക്കുകളും താഴേക്ക് മറിഞ്ഞ് വീണു.
തകര്‍ന്ന് വീണ പാലത്തിനടിയില്‍ ഒരു കാര്‍ പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് എക്‌സ്പ്രസ് വേയുടെ ഇരുവശവും അടച്ചു. അപകടസമയത്ത് നിരവധി പേർ പാലത്തിൽ ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
198 ടൺ ഭാരമുള്ള ഓവർലോഡ് ട്രക്ക് താഴെ വീണപ്പോൾ രണ്ട് കഷണങ്ങളായി തകർന്നു. മറ്റ് രണ്ട് ട്രക്കുകളും താഴേക്ക് പതിച്ചെന്നും സർക്കാർ നടത്തുന്ന സിൻഹുവ വാർത്താ ഏജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
പ്രവിശ്യാ ഗവർണറും ഒരു ഡെപ്യൂട്ടി പ്രവിശ്യാ ഗവർണറും സ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് ട്രാഫിക്, പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അപകടകാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 500 മീറ്റര്‍ ഉയരത്തിലായിരുന്നു എക്സ്പ്രസേ വേയുടെ പാലം നിര്‍മ്മിച്ചിരുന്നത്, നാല് റോഡുകള്‍ക്ക് കുറുകെയായി രണ്ട് തൂണുകളിലായിരുന്നു പാലം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam