ഹാംബര്‍ഗിന്‍റെ ഐശ്വര്യമായി അരയന്നങ്ങള്‍

First Published Apr 16, 2020, 11:53 AM IST

ജര്‍മ്മന്‍ നഗരമായ ഹാംബുര്‍ഗിന് ഒരു വിശ്വാസമുണ്ട്. ഹാംബുര്‍ഗിന് നഗരത്തിലെ പ്രധാന ജലാശയങ്ങളായ ഔട്ടല്‍ അല്‍സ്റ്റര്‍, ഇന്നര്‍ അല്‍സ്റ്റര്‍ എന്നീ തടാകങ്ങളുമായി ബന്ധപ്പെട്ട വിശ്വാസമാണത്. തടാകങ്ങളില്‍ അല്‍സ്റ്റര്‍ സ്വാന്‍ എന്നറിയപ്പെടുന്ന അരയന്നങ്ങള്‍ ഉള്ള കാലത്തോളം ഹാംബുര്‍ഗ് നഗരത്തിന്‍റെ സ്വാതന്ത്രത്തിനും സമ്പന്നതയ്ക്കും കോട്ടം തട്ടില്ലെന്നാണ് ആ വിശ്വാസം. കടുത്ത ശൈത്യകാലം വരുമ്പോള്‍ അരയന്നങ്ങളുടെ ജീവരക്ഷയെ കരുതി ഇവയെ എപെന്‍ഡോര്‍ഫ് തടാകത്തിലേക്ക് മാറ്റുന്നു. പിന്നീട് ശൈത്യകാലം കഴിയുമ്പോള്‍ ഇവയെ തിരികെ ഔട്ടല്‍ അല്‍സ്റ്റര്‍, ഇന്നര്‍ അല്‍സ്റ്റര്‍ തടാകങ്ങളിലേക്ക് എത്തിക്കും. കാണാം ആ കാഴ്ചകള്‍. ചിത്രങ്ങള്‍ ഗെറ്റി.