സമാധാന കരാര്‍ : പാലസ്തീന് അവസാന അവസരമെന്ന് ട്രംപ് ; നോ പറഞ്ഞ് പാലസ്തീന്‍

First Published 29, Jan 2020, 1:43 PM IST

1948 ല്‍ ജൂതരാജ്യമായി ഇസ്രായേല്‍ സ്വയം പ്രഖ്യാപിച്ചതോടെയാണ് അതുവരെ സമാധാനത്തോടെ കഴിഞ്ഞിരുന്ന പാലസ്തീന് ശാന്തത നഷ്ടമായത്. അന്ന് മുതല്‍ ഇന്ന് വരെ പാലസ്തീന്‍ ജനത സമാധാനമായി ഉറങ്ങിയിട്ടില്ല. പാലസ്തീനെ ഉള്‍പ്പെടുത്താതെ അമേരിക്കയും ഇസ്രായേലും ഒന്നിച്ചിരുന്ന് നടത്തിയ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ സമാധാന കരാര്‍ ട്രംപ് ഇന്നലെ ലോകത്തിന് മുന്നില്‍ വച്ചു. എന്നാല്‍ ഇക്കാലത്തിനിടയ്ക്ക് പാലസ്തീന് നഷ്ടമായത് സ്വന്തം രാജ്യത്തിന്‍റെ 80 ശതമാനത്തിലധികം ഭൂമിയാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട ജനതയായി ഇന്ന്  പാലസ്തീനികള്‍ മാറിക്കഴിഞ്ഞു. കാണാം അമേരിക്കയുടെ സമാധാന കരാര്‍ കാലത്തെ പാലസ്തീന്‍ കാഴ്ചകള്‍
 
പാലസ്തീൻ -  ഇസ്രായേൽ സമാധാന പദ്ധതി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്.

പാലസ്തീൻ രാഷ്ട്ര രൂപീകരണമാണ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളിലൊന്ന്.

അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പമാണ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്.

അതേസമയം, അമേരിക്കൻ നിർദ്ദേശങ്ങൾ ഗൂഢാലോചന ആണെന്ന് പാലസ്തീൻ പ്രസിഡന്‍റ്  ആരോപിച്ചു.

ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലേം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ഒപ്പം തന്നെ കിഴക്കൻ ജറുസലേമിൽ പാലസ്തീന്  ഒരു തലസ്ഥാനമൊരുക്കുമെന്നും  പ്രഖ്യാപനമുണ്ടായി. അതെങ്ങനെയെന്ന് മാത്രം വ്യക്തമാക്കിയില്ല.

വിശദാംശങ്ങൾ വെളിപ്പെടുത്താത്ത പതിവുരീതിയിൽത്തന്നെയാണ് സമാധാന നിര്‍ദേശങ്ങളുടെ പ്രഖ്യാപനം.

പാലസ്തീന്‍റെ തലസ്ഥാനത്ത് അമേരിക്ക എംബസി തുറക്കുമെന്നും ട്രംപ് അറിയിച്ചു.

വെസ്റ്റ്ബാങ്കിലെ നിർമ്മാണപ്രവർത്തനങ്ങൾ നാലുവർഷത്തേക്ക് നിർത്തിവെക്കണമെന്ന് ട്രംപ്  ഇസ്രായേലിനോട് അവശ്യപ്പെട്ടു.

പക്ഷേ, വെസ്റ്റ് ബാങ്ക് കയ്യേറ്റങ്ങൾ അമേരിക്ക അംഗീകരിച്ചു എന്നാണ് നെതന്യാഹു  പിന്നീട് വിശദീകരിച്ചത്. ഇതില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്.

മേഖലയിൽ നിന്ന് ആരെയും പുറത്താക്കില്ലെന്ന് ഇസ്രായേൽ അറിയിച്ചു.

ഇസ്രായേലിനെ ജൂതരാഷ്ട്രമായി പാലസ്തീൻ അംഗീകരിക്കണം എന്നതാണ് ഇസ്രായേലിന്‍റെ പ്രധാന ആവശ്യം.

പാലസ്തീനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കണമെന്നതും സമാധാന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

2017-ലാണ് ട്രംപ് ഇസ്രായേൽ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചത്.

അതിന് പിന്നാലെ ഗോലാൻ കുന്നുകളിലെ ഇസ്രായേലിന്‍റെ ആധിപത്യവും അംഗീകരിച്ചിരുന്നു. രണ്ടും പാലസ്തീൻ തള്ളിക്കളയുകയാണ് ചെയ്തത്.

ഇംപീച്ച്മെന്‍റ് നടപടി നേരിടുന്ന ട്രംപിന് പശ്ചിമേഷ്യൻ സമാധാന പ്രഖ്യാപനം ജനപിന്തുണ കൂട്ടാനുള്ള ശ്രമം മാത്രമാണെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.

ട്രംപ് സമാധാനകരാര്‍ പ്രഖ്യാപിച്ച ദിവസം തന്നെയാണ് നെതന്യാഹു അഴിമതിക്കേസുകളിൽ കുറ്റക്കാരനെന്ന് ഇസ്രായേൽ കോടതി കണ്ടെത്തിയത്.

ട്രംപിനും നെതന്യാഹുവിനും സ്വന്തം ജനസമ്മതി വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പാലസ്തീന്‍ ആരോപിച്ചു.

ഹമാസും അമേരിക്ക - ഇസ്രായേല്‍ സമാധാന പദ്ധതി തള്ളിക്കളഞ്ഞു.

സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഒരു തവണപോലും പാലസ്തീനെ അമേരിക്കയോ ഇസ്രായേലോ ബന്ധപ്പെട്ടിരുന്നില്ല.

സ്വന്തം രാജ്യത്ത് നേരിടുന്ന രാഷ്ട്രീയ തിരിച്ചടിയിൽ നിന്നുള്ള മുഖംരക്ഷിക്കൽ കൂടിയാണ് നെതന്യാഹുവിന് ഈ പ്രഖ്യാപനം.

ഇത് പാലസ്തീനുള്ള അവസാന അവസരമാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം ഈ നിർദ്ദേശങ്ങളെ പൂർണ്ണമായും തള്ളുകയാണ് പാലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്.

അമേരിക്കയുടെയും ഇസ്രായേലിന്‍റെയും നീക്കങ്ങൾ ഗൂഢാലോചനയാണ്.

പാലസ്തീന്‍റെ അവകാശങ്ങളെ വിൽക്കാൻ വച്ചിട്ടില്ലെന്നും അബ്ബാസ് തുറന്നടിച്ചു.

ഈ നിർദ്ദേശങ്ങളോട് ആയിരം നോ പറയുന്നുവെന്നും അബ്ബാസ് പറഞ്ഞു.

അമേരിക്കൻ നീക്കം ഗാസയിൽ സംഘർഷം കൂട്ടുമെന്നാണ് ഹാമാസിന്‍റെ പ്രതികരണം.

undefined

undefined

undefined

loader