സാമൂഹിക അകലം പാലിക്കൂ, കൊറോണയെ അകറ്റൂ; ചിത്രങ്ങള്‍ കാണാം

First Published 21, Mar 2020, 6:45 PM IST

ഗള്‍ഫില്‍ നിന്നും 11 -ാം തിയതി കോഴിക്കോട്ട് വിമാനത്താവളത്തില്‍ ഇറങ്ങിയ കാസര്‍കോട് സ്വദേശിയില്‍ കൊവിഡ് 19 വൈറസ് ബധ സ്ഥിതീകരിച്ചത് 19 -ാം തിയതി മാത്രമാണ്. ഇതിനിടെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആശുപത്രി അധിക‍ൃതര്‍ ആവശ്യപ്പെട്ടെങ്കിലും അത് കാര്യമാക്കാതെ ഏരിയാല്‍ സ്വദേശി സന്ദര്‍ശിച്ചത് 30 -ളം സ്ഥലങ്ങളിലാണ്. ഇന്ന് രാവിലെ കാസര്‍കോട് കലക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത് " കാല് പിടിച്ച് ചോദിച്ചിട്ടും അയാള്‍ പോയ സ്ഥലങ്ങളെ കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ നല്‍കുന്നില്ലെന്നാണ്."  കാസര്‍കോട് സ്വദേശിയുടെ പ്രവൃത്തി ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഈയൊരു സംഭവം നമ്മള്‍ എങ്ങനെയാണ് കൊറോണാ വൈറസിനെ സമീപിക്കുന്നതെന്നതിനുള്ള ഉദാഹരണമാണ്. 

സര്‍ക്കാര്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം ആവശ്യപ്പെട്ടിട്ടും നിരീക്ഷണത്തിലുള്ളവര്‍ പൊതുസമൂഹത്തിലിറങ്ങി നടക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഈ മഹാമാരിയെ അതിജീവിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങളെ കര്‍ശനമായി പാലിച്ചേ മതിയാകൂ. ലോകത്ത് ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതുവരെയായി ലോകത്ത് 11,421 പേരാണ് കൊറോണാ വൈറസ് മൂലം മരിച്ചത്. ഇന്ത്യയില്‍ 283 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് അവസാന കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ച് പേര്‍ ഇതിനകം മരിച്ചു. 

ഏങ്ങനെയാണ് സാമൂഹിക അകലം പാലിക്കേണ്ടത് എന്നതില്‍ തുടങ്ങുന്നു ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്വം. കൊവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, ഇറ്റലി, റോം, അമേരിക്ക എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കാനായി പൊതുസ്ഥലങ്ങളില്‍ പ്രത്യേകമായി തയ്യാറാക്കിയ "അകല"ങ്ങള്‍ കാണാം. ആ മാതൃകകളെ അനുസരിക്കാം. വരൂ... ഈ മഹാമാരിയെയും അകന്ന് നിന്ന് നമ്മുക്ക് മറികടക്കാം.  
 
വാഷിംഗ്ടണിലെ സിയാറ്റിലിലെ കടകള്‍ക്ക് മുന്നില്‍ ആറടി അകലത്തില്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാൻ വരയിട്ടിരിക്കുന്നു.

ഫിലിപ്പിയന്‍സില്‍ മെട്രോ ട്രൈയിനില്‍ കയറാനായി സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കുന്നവര്‍.

ചൈനയില്‍ കൊറോണാ വൈറസ് ബാധ ആദ്യം രേഖപ്പെടുത്തിയ വുഹാന്‍ നഗരത്തില്‍ പച്ചക്കറി വാങ്ങാനായി എത്തിയവര്‍ സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നു.

വാഷിങ്ങ്ടണില്‍ സാമൂഹിക അകലം പാലിച്ച് പ്രാര്‍ത്ഥനനടത്തുന്ന മുസ്ലീം മതവിശ്വാസികള്‍.

ഇന്ത്യോനേഷ്യയിലെ ജാവായില്‍ സാമൂഹിക അകലം പാലിക്കാനായി രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ നിന്ന് എലവേറ്ററില്‍ യാത്ര ചെയ്യുന്നവര്‍.

വാഷിങ്ങ്ടണില്‍ കടയ്ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കാനായി നിര്‍ദ്ദേശിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു.

ഇറ്റലിയിലെ റോമില്‍ സാമൂഹിക അകലം പാലിച്ച് സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍.

ഇറ്റലിയിലെ നേപ്പള്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ ആളുകള്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കുന്നു.

വൈറ്റ് ഹൗസില്‍ സമൂഹിക അകലം പാലിച്ച് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് കൊറോണാ വൈറസ് സംബന്ധിച്ച പത്രസമ്മേളനം നടത്തുന്നു.

റോമിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താവിന് സാമൂഹിക അകലം പാലിക്കുന്നതിനായി മഞ്ഞയും കറുപ്പും വരയിട്ടിരിക്കുന്നു.

ദക്ഷിണ കൊറിയയിലെ ദ്വ്യു റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ വിശ്രമ സ്ഥലത്ത് സാമൂഹിക അകലം പാലിക്കാനായി കസേരകളില്‍ പ്രത്യേകമായി തിരിച്ചിരിക്കുന്നു.

ജര്‍മ്മനിയിലെ ഹാംബര്‍ഗ് സംസ്ഥാനത്തിന്‍റെ നിയമസഭാ ഹാളില്‍ സാമൂഹിക അകലം പാലിച്ച് ഇരിക്കുന്ന നിയമസഭാംഗങ്ങള്‍.

അമേരിക്കയിലെ പെന്‍റഗണിന്‍റെ പത്രസമ്മേളന മുറിയില്‍ സാമൂഹിക അകലം പാലിച്ച് കസേരകള്‍ നിരത്തിയിട്ടിരിക്കുന്നു.

loader