അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കിം ജോങ് ഉന്‍ പ്രത്യക്ഷപ്പെടുമോ ?
വര്‍ത്തമാനകാല ലോകത്തിലെ ഏറ്റവും നിഗൂഢ സ്വഭാവമുള്ള ഭരണാധികാരിയാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍. ഒരുപക്ഷേ ഉത്തരകൊറിയ കിമ്മിന് നല്‍കിയ നിഗൂഢതയേക്കാള്‍ അമേരിക്കയാകും കിമ്മിന് ആ പദവി ചാര്‍ത്തിക്കൊടുത്തത്. ഇതിന് മുമ്പ് ഇത്തരത്തില്‍ നിഗൂഢ സ്വഭാവം ഉണ്ടെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ നാഴികയ്ക്ക് നാല്‍പത് വട്ടം പറഞ്ഞിരുന്ന പേരുകളാണ് ഇറാഖിന്‍റെ ഭരണാധികാരിയായിരുന്ന സദാം ഹുസൈനും ലിബിയന്‍ ഭരണാധികാരിയായ മുഹമ്മര്‍ അല്‍ ഗദ്ദാഫിയും. എന്നാല്‍ ഇരുവര്‍ക്കും അമേരിക്കയോട് എതിര്‍ത്ത് നില്‍ക്കാന്‍ കരുത്തുള്ള ഒരു കൂട്ടാളിയുണ്ടായിരുന്നില്ല. ഒരു കാലത്ത് സംരക്ഷകരായിരുന്ന റഷ്യ തകര്‍ന്നതോടെ ഇരുവരുടെയും നില പരുങ്ങലിലാകുകയും അമേരിക്ക ഇരുഭരണാധികാരികളെയും കൊല്ലുകയും ചെയ്തു. അമേരിക്കയുടെ ശത്രു രാജ്യമായിരുന്ന ഉത്തരകൊറിയയെ അക്രമിക്കാന്‍ അമേരിക്ക ഇതുവരെ തയ്യാറാകാതിരുന്നത് ചൈനയുടെ പിന്തുണ എന്നും ഉത്തരകൊറിയയ്ക്ക് ഉണ്ടായിരുന്നത് കൊണ്ടാണ്. ഇന്നും ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ അസാന്നിധ്യം സൃഷ്ടിച്ചിരിക്കുന്ന വിവാദങ്ങളുടെ കാലത്തും ചൈനയ്ക്ക് മാത്രമാണ് ഉത്തരകൊറിയയുമായി നയതന്ത്രബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്.

ഏറ്റവും അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്ത ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്നും സുഖമായിരിക്കുന്നുവെന്നുമുള്ള ദക്ഷിണകൊറിയയുടെ സ്ഥിരീകരണമാണ്. കിമ്മിന്‍റെ അസാന്നിധ്യം കൊറോണാ വ്യാപനത്തിനിടെയിലും മറ്റ് രാജ്യങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചതോടെ പുറത്ത് വന്ന കഥകള്‍ക്ക് അവസാനമാകുമോയെന്നാണ് ഇനി അറിയേണ്ടത്.

രാജ്യത്തെ പ്രധാനപ്പെട്ട ചടങ്ങുകള്‍ക്ക് കിമ്മിന്‍റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായെന്നും മസ്തിഷ്ക മരണം സംഭവിച്ചെന്നും അല്ല, കിം മരിച്ചെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തുടങ്ങിയത്.

എന്നാല്‍, ഈ വാര്‍ത്തകളെല്ലാം അസ്ഥാനത്താണെന്നാണ് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മൂന്‍ ജേ ഇന്നിന്‍റെ സുരക്ഷാ ഉപദേഷ്ടാവ് മൂന്‍ ജങ് ഇന്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

''ഏപ്രില്‍ 13 മുതല്‍ ഉത്തരകൊറിയയിലെ കിഴക്കുള്ള വൊന്‍സാനിലെ ഒരു റിസോര്‍ട്ടിലാണ് അദ്ദേഹം. സംശയിക്കത്തക്കതായ ഒരു ഇടപെടലും ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 15 ന് നടന്ന, കിമ്മിന്‍റെ മുത്തച്ഛനും ഉത്തരകൊറിയയുടെ സ്ഥാപകനുമായ കിം ഇല്‍ സങിന്‍റെ ചരമവാര്‍ഷികത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല എന്നതായിരുന്നു അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത്. ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. അമിതമായ പുകവലിയും മാനസിക സമ്മര്‍ദ്ദവുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും മൗണ്ട് പിക്ടുവിലേക്കുള്ള നിരന്തര യാത്രകളും കിമ്മിന് തിരിച്ചടിയായെന്ന് ഡെയ്‌ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഇതുവരെ ഉത്തരകൊറിയ തയ്യാറായിട്ടില്ല.

കിം ജോങ് ഉന്നിന്‍റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ കിമ്മിന്‍റെ പ്രശസ്തമായ പച്ച നിറത്തിലുള്ള ആഡംബര ട്രെയിന്‍ തീരദേശ നഗരമായ ഹ്യാങ്‌സാനില്‍ എത്തിയതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നു.

38 നോര്‍ത്ത് വെബ്‌സൈറ്റിലാണ് ട്രെയിനിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഹാങ്‌സ്യാനിലെ ആഡംബര റിസോര്‍ട്ടില്‍ കിം താമസിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കിം കുടുംബത്തിന്‍റെ പച്ച ട്രെയിന്‍ കണ്ടെത്തിയത്. ഏപ്രില്‍ 21, 23 തീയതികളില്‍ ട്രെയിന്‍ നഗരത്തിലെത്തിയതായാണ് സ്ഥിരീകരണം. ട്രെയിന്‍ കണ്ടെത്തിയ വാര്‍ത്ത ബിബിസി അടക്കം നിരവധി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിമ്മിന്‍റെ കുടുംബത്തിന് മാത്രമാണ് ഈ ട്രെയിന്‍ ഉപയോഗിക്കാനുള്ള അവകാശം.

ഇതിനിടെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന് ജപ്പാനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിമ്മിന്‍റെ തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായിട്ടില്ലെന്നും ഉണര്‍ന്നിരിക്കുകയാണെങ്കിലും ബോധം വന്നതിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്നും ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ കിമ്മിന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ അയച്ചെന്ന വാര്‍ത്തയും പുറത്ത് വന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിദേശകാര്യ ചുമതലയുള്ള മുതിര്‍ന്ന നേതാവിന്‍റെ നേതൃത്വത്തിലാണ് വിദഗ്ദ സംഘം ഉത്തരകൊറിയയിലെത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ ചൈന തയ്യാറായിട്ടില്ല.

അതേസമയം, കിമ്മിന്‍റെ ആരോഗ്യവാര്‍ത്തകള്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തള്ളി. ഇതിനിടെ കിമ്മിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് അമേരിക്കന്‍ മാധ്യമമായ ഡെയ്‌ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു. കിം ഗുരുതരാവസ്ഥയിലാണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തതും ഡെയ്‌ലി എന്‍കെയാണ്.

ഇതിനിടെ കിമ്മിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ചില വാര്‍ത്തകള്‍ പുറത്തുവന്നു. അവയെല്ലാം തന്നെ കിമ്മിന് ഗുരുതരരോഗത്തിനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് പറയുന്നവയായിരുന്നു. കിം ജോങ് ഉന്നിന് വിനയായത് അമിതമായ പുകവലിയും മദ്യപാനവും ഭക്ഷണ ശീലവുമാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കണ്ടെത്തി. സിഗരറ്റിനോടും മദ്യത്തോടുമുള്ള കിമ്മിന്റെ പ്രിയം പലവട്ടം മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായതാണ്.

അമിതമായി ചീസ് കഴിക്കുന്ന ശീലവും കിമ്മിനുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കിം ഇതെല്ലാം തുടര്‍ന്നെന്ന് പറയപ്പെടുന്നു. വിലകൂടിയ ഹെന്നസി ഫ്രഞ്ച് കോണ്യാക്ക്, റഷ്യന്‍ വോഡ്ക എന്നിവയാണ് കിമ്മിന്റെ ഇഷ്ടമദ്യം. സ്‌നേക് വൈനാണ് കിമ്മിന്റെ മറ്റൊരു ഇഷ്ട പാനീയം. നെല്ല് വാറ്റിയെടുത്ത വീഞ്ഞില്‍ പാമ്പിന്‍ വിഷം കലര്‍ത്തിയാണ് സ്‌നേക്ക് വൈന്‍ തയ്യാറാക്കുന്നത്. ഇത് സേവിച്ചാല്‍ ലൈംഗിക ശേഷി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. മാംസ ഭക്ഷണവും ഫാസ്റ്റ് ഫുഡും കിം വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ കണ്ടെത്തി.

ഇതിനിടെ കിമ്മിന്‍റെ അനന്തരാവകാശിയാര് എന്നതിനും ലോക മാധ്യമങ്ങള്‍ ഉത്തരം കണ്ടെത്തി. അത് മറ്റാരുമല്ല കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജോങ് ആണെന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തല്‍. ഇതോടെ കിം യോ ജോങിനെ കുറിച്ചുള്ള കഥകളുടെ വരവായി. കിമ്മിനെക്കാള്‍ ക്രൂരയാണ് സഹോദരിയെന്നും കിമ്മിനെ നിയന്ത്രിച്ചിരുന്നത് ഇവരാണെന്നും വാര്‍ത്തകള്‍ ഉണ്ടായി.

സ്വന്തം മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ച് വെക്കുന്ന അമേരിക്കയുടെ മനുഷ്യാവകാശ ലംഘകരുടെ പട്ടികയില്‍ ഉത്തര കൊറിയയിലെ മറ്റ് ആറ് നയതന്ത്രജ്ഞരോടൊപ്പം കിം യോ ജോങും ഉൾപ്പെട്ടിരുന്നു. ഉത്തരകൊറിയയിൽ ഭരണം കയ്യാളുന്ന വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ(WPK)യില്‍ കിം യോ ജോങ് ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്.

അതിൽ ഏതൊക്കെ സത്യം, ഏതൊക്കെ വീരസ്യം എന്ന് വേർതിരിച്ചറിയുക പ്രയാസമാണ്. കാരണം, അത്രമേൽ സർക്കാർ നിയന്ത്രണത്തിൽ കാര്യങ്ങൾ നടത്തപ്പെടുന്ന ഉത്തരകൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ നിന്ന് കിം ജോങ് ഉൻ അറിയാതെ ഒരീച്ച പോലും പുറത്തേക്ക് പറക്കില്ലെന്നത് തന്നെ കാരണം.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടുത്ത പ്രമേഹവും, രക്താതിമർദ്ദവും അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. രക്തധമനികളിൽ പലയിടത്തും ബ്ലോക്കുകളുള്ളതായും ഡോക്ടർമാർക്ക് സംശയമുണ്ടായിരുന്നതായുള്ള വാര്‍ത്തകളുമെത്തി.

ഭക്ഷണത്തിന് പുറമെ കിമ്മിനെ ഈ ഗുരുതരാവസ്ഥയിലേക്ക് നയിച്ചത് അദ്ദേഹത്തിന്‍റെ കടുത്ത മദ്യപാനമായിരുന്നു. എന്നും രാത്രി ഡിന്നറിനൊപ്പം ഒരു കോപ്പ ബെയർ ഫൂട്ട് വൈൻ കിം ഇഷ്ടപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

കിം കഴിക്കുന്ന വിലകൂടിയ ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്കിനെ കുറിച്ചും കഥകളിറങ്ങി. സ്നേക്ക് വൈനിന്‍റെയും ആരാധകനായിരുന്നു കിം. കുപ്പിക്കുള്ളിൽ ഒരു മൂർഖൻ പാമ്പുമായി വരുന്ന സ്നേക്ക് വൈൻ സ്ഥിരമായി സേവിച്ചാൽ ലൈംഗിക ശേഷി വർധിക്കും എന്നൊരു വിശ്വാസം ഉത്തര കൊറിയക്കാർക്കിടയിലുണ്ട്.