പിടികൂടിയത് വന്‍ ആയുധ ശേഖരം; ഇറാനില്‍ നിന്ന് ഹൂത്തികള്‍ക്കുള്ള സഹായമെന്ന് അമേരിക്ക

First Published May 10, 2021, 9:59 AM IST

 

റാനിൽ നിന്ന് യെമനിലേക്ക് ആയുധങ്ങള്‍ കടത്തിയ കപ്പല്‍ പിടിച്ചെടുത്തതായി അമേരിക്കന്‍ സേന. കപ്പലില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആയിരക്കണക്കിന് അനധികൃത  ചൈനീസ്, റഷ്യൻ ആയുധങ്ങൾ, സ്നിപ്പർ റൈഫിളുകൾ, ടാങ്ക് വിരുദ്ധ മിസൈലുകൾ എന്നിവയാണ് പിടികൂടിയത്. അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച ഒരു ഓപ്പറേഷനിലാണ് രാജ്യം വെളിപ്പെടുത്താത്ത ഒരു പായ്ക്കപ്പലില്‍ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി ബഹ്‌റൈൻ ആസ്ഥാനമായുള്ള യുഎസിന്‍റെ അഞ്ചാം കപ്പല്‍‌‌ പട അറിയിച്ചത്. പാകിസ്താനും ഒമാനും സമീപത്തുള്ള അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങളിലായിരുന്നു പരിശോധന നടന്നത്. യെമനിലെ ഹൂത്തി വിമതരുമായി ബന്ധിപ്പിക്കുന്നതാണ് ചരക്കെന്നെ അമേരിക്കന്‍ സൈനീകോദ്യോഗസ്ഥര്‍ പറഞ്ഞു.