മരണത്തെ മുഖാമുഖം കണ്ട് മൃഗരാജന്‍; രാജ്യം സാമ്പത്തിക പ്രതിസന്ധിയിലെന്ന് പാര്‍ക്ക് അധികൃതര്‍

First Published 22, Jan 2020, 10:43 AM

മനുഷ്യന്‍, ഭൂമിയുടെ അധികാരം സ്വയം ഏറ്റെടുത്തത് മുതല്‍ മറ്റ് ജീവജാലങ്ങള്‍ക്ക് അവരുടെതായ വന്യജീവിതം നഷ്ടമായി. വനത്തില്‍ മറ്റൊരു മൃഗമായി ജീവിച്ച മനുഷ്യന്‍, കൃഷിയാരംഭിക്കുകയും ഭക്ഷണം സൂക്ഷിച്ച് വച്ച് കഴിക്കാന്‍ പരിശീലിക്കുകയും ചെയ്തു. കാലാന്തരത്തില്‍ വനത്തില്‍ ഗ്രാമവും പിന്നെ നഗരവും സൃഷ്ടിക്കപ്പെട്ടു. പതുക്കെ വനം കാടും കാട് മൃഗസംരക്ഷണ കേന്ദ്രങ്ങളെന്ന ഓമനപ്പേരുകളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍, വനത്തില്‍ സ്വൈരവിഹാരം ചെയ്തിരുന്ന മൃഗങ്ങള്‍ കാഴ്ചബംഗാളുകളിലേ കൂടുകളിലേക്ക് മാറ്റപ്പെട്ടു. മനുഷ്യന് കണ്ടാസ്വദിക്കാനായി ലോകംമൊത്തം കാഴ്ചബംഗ്ലാവുകളുയര്‍ന്നു. 

സുഡാനിലെ കാഴ്ചബംഗാവുകള്‍ ഇന്ന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യം തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ ആടിയുലയുമ്പോള്‍ മൃഗങ്ങളെ നോക്കാന്‍ പറ്റുന്നില്ലെന്ന് സുഡാന്‍റെ തലസ്ഥാനമായ ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കിലെ സൂക്ഷിപ്പുകാരന്‍ പറയുന്നു. നീല നൈല്‍ നദിയുടെയും വെള്ള നൈല്‍ നദിയുടെയും സംഗമസ്ഥാനത്തെ നഗരമാണ് സുഡാന്‍റെ തലസ്ഥാനമായ ഖര്‍തൗമി. ഖര്‍തൗമിയിലെ അല്‍ ഖുറേഷി പാര്‍ക്കിലെ അന്തേവാസികളായ സിംഹങ്ങള്‍, പാര്‍ക്കിലെ മറ്റ് മൃഗങ്ങളെപ്പോലെതന്നെ പട്ടിണിയിലാണ്. കാണാം ആ ദുരന്തക്കാഴ്ചകള്‍. 

സമൂഹമാധ്യമങ്ങളിലൂടെയാണ് ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കിലെ സിംഹങ്ങളുടെ കഥ പുറംലോകമറിഞ്ഞത്. അഞ്ച് സിംഹങ്ങളാണ് ഇനി ജീവനോടെ ബാക്കിയുള്ളത്.

undefined

അവതന്നെ ഏഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കാത്തവിധം അവശതയിലാണ്. അക്ഷരാര്‍ത്ഥത്തില്‍ എല്ലും തോലും.

ബാക്കിയുള്ളവ പട്ടിണി കിടന്നും രോഗം ബാധിച്ചും മരിച്ചുവെന്നും പാര്‍ക്കിന്‍റെ ചുമതലക്കാര്‍ പറയുന്നു.  മതിയായ ആഹാരമോ മരുന്നോ ലഭിക്കാതെത്താണ് സിംഹങ്ങളുടെ മരണത്തിന് കാരണം.

സിംഹങ്ങളുടെ നില അതിദാരുണമാണെന്ന് പാര്‍ക്ക് അധികൃതരും മൃഗഡോക്ടര്‍മാരും പറയുന്നു. ചില സിംഹങ്ങള്‍ക്ക് ഭാരത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം കുറഞ്ഞ് കഴിഞ്ഞുവെന്നും അവ മരണവുമായി മല്ലിടുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

" മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള ഫണ്ട്നിലച്ചിട്ട് കാലങ്ങളായി. കൃത്യമായ ഭക്ഷണമില്ല. ആഴ്ചയില്‍ ചിലപ്പോള്‍ സ്വന്തം കൈയില്‍ നിന്നും പണമെടുത്താണ് മൃഗങ്ങള്‍ക്കുള്ള ഭക്ഷണം കണ്ടെത്തുന്നത്. പല മൃഗങ്ങളും രോഗ ബാധിതരാണ്."  പാര്‍ക്കിലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായപ്പോള്‍ തങ്ങളെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പാർക്കിലെ മാനേജർ എസ്സാമെൽഡിൻ ഹജ്ജർ പറഞ്ഞു.

ഉസ്മാൻ സാലിഹ് എന്ന ഫേസ്ബുക്ക് ഉപയോക്താവ് പോഷകാഹാരക്കുറവുള്ള സിംഹങ്ങളുടെ നിരവധി അപ്‌ഡേറ്റുകളും ചിത്രങ്ങളും പാര്‍ക്കില്‍ നിന്ന് പങ്കുവെച്ചു. സിംഹങ്ങളുടെ ചിത്രങ്ങൾ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്ന് നിരവധി സന്നദ്ധപ്രവർത്തകർ പാർക്ക് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തികയുമായിരുന്നു.

ഉസ്മാൻ സാലിഹിന്‍റെ സമൂഹമാധ്യമത്തിലെ കുറിപ്പോടെ കാര്യങ്ങള്‍ മാറിത്തുടങ്ങി.

നിരവധി പേര്‍ ഭക്ഷണവും മരുന്നുകളും അവശ്യമായ പണവും മാറ്റുമായി മൃഗാശയിലെത്തി. ഇതേ തുടര്‍ന്ന് മൃഗഡോക്ടര്‍മാരുടെ ഒരു സംഘം മൃഗങ്ങളെ പരിശോധിച്ച് ആദ്യഘട്ട മരുന്നുകള്‍ നല്‍കി.

സമൂഹ മാധ്യമമായ ട്വിറ്ററില്‍ ഈ മൃഗങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിന്‍ ആരംഭിച്ചു. ചിലര്‍ ഭക്ഷണവും മരുന്നുമെത്തിക്കണെന്നാവശ്യപ്പെട്ടപ്പോള്‍ മറ്റ് ചിലരുടെ ആവശ്യം മൃഗങ്ങളെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും മൃഗശാലയിലേക്ക് മാറ്റണമെന്നായിരുന്നു.

ഒസ്മാൻ സാലിഹിന്‍റെ ഒരു പോസ്റ്റിൽ മൃഗശാലാ അധികൃതര്‍ സിംഹങ്ങൾക്ക് പുതിയ മാംസവും  ആൻറിബയോട്ടിക്കുകളും  IV ഗ്രേഡ് ഡ്രിപ്പുകൾ അടക്കമുള്ള മരുന്നുകളും വാങ്ങിച്ച് നല്‍കിയതായും  സാലിഹ് എഴുതുന്നു.

അദ്ദേഹത്തിന്‍റെ നിരവധി പോസ്റ്റുകളുടെ കമന്‍റസ് വിഭാഗത്തിൽ, സാലിഹിന്‍റെ ശ്രമങ്ങള്‍ക്ക് വിരവധി   പ്രശംസിക്കകളാണ് വരുന്നത്.

ചിലര്‍ സിംഹങ്ങളെ രക്ഷിക്കാൻ ശ്രമിച്ചതിന് നന്ദി അറിയിക്കുന്നു. "നിങ്ങൾ യഥാർത്ഥ നായകനാണ്.  നിങ്ങളുടെ ശ്രമങ്ങൾ വളരെ ശ്രദ്ധേയമാണ്," ഒരാള്‍ എഴുതി.

മറ്റുചിലർ ദിവസേനയുള്ള അപ്‌ഡേറ്റുകൾ നൽകാൻ സാലിഹിനോട് അഭ്യർത്ഥിച്ചു.

മറ്റ് ചിലരാകട്ടെ സിംഹങ്ങളെമാത്രമല്ല മറ്റ് മൃഗങ്ങളുടെ അവസ്ഥയെക്കുറിച്ച് കൂടി അന്വേഷിക്കുന്നു.

ഖുറേഷി മൃഗശാലയിൽ മാത്രമല്ല, സുഡാനിലെ മറ്റ് മൃഗശാലകളിലും വന്യജീവി അതോറിറ്റിക്ക് കീഴിലെ മൃഗങ്ങളെയും പുനരധിവസിപ്പിക്കാനും അടിയന്തര രക്ഷാപ്രവർത്തനം നടത്താനുമായി ഒസ്ട്രിയയിലെ വിയന്ന  ആസ്ഥാനമായി പ്രനര്‍ത്തിക്കുന്ന ഫോര്‍ പൗസ് എന്ന സംഘടന സന്നദ്ധത അറിയിച്ചു.

സുഡാന്‍ വന്യജീവി അതോറിറ്റി  ഫോര്‍ പൗസിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് അറിയിച്ചു.

loader