കൊറോണാ കാലത്തെ പ്രണയവും വിവാഹവും

First Published Apr 21, 2020, 11:18 AM IST


പ്രണയവും മരണവും പെയ്തൊഴിഞ്ഞ നോവലായിരുന്നു, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്‍റെ 'കോളറാകാലത്തെ പ്രണയം'. ലോകം മുഴുവനും ഏറെ വായിക്കപ്പെട്ട, ഏറെ ആരാധകരെ സൃഷ്ടിച്ച കൃതി. ഇന്ന് കൊറോണാ വൈറസ് ബാധയേറ്റ് ലോകം മുഴുവനും വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍, കോളറാകാലത്തെ പ്രണയം വീണ്ടും വീണ്ടും വായിക്കപ്പെടുന്നു. മഹാമാരികള്‍ക്ക് മുന്നില്‍ പ്രണയവും മുട്ടുമടക്കില്ലെന്ന് തെളിയിക്കുന്നതാണ് കൊറോണയ്ക്കിടയിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് നടക്കുന്ന വിവാഹങ്ങള്‍. കൊറോണാ വൈറസ് ബാധ വ്യാപകമാകുന്നതിന് മുമ്പ് നിശ്ചയിച്ച പല വിവാഹങ്ങളും രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ടു. എന്നാല്‍, ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനനുസരിച്ച് പല സ്ഥലങ്ങളിലും ലളിതമായ ചടങ്ങുകളോടെ വിവാഹങ്ങള്‍ നടന്നു. കാണാം ആ വിവാഹ ചിത്രങ്ങള്‍.