6,800 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന വാൽനക്ഷത്രത്തിനെ സാക്ഷിനിർത്തി വിവാഹാഭ്യർത്ഥന
വിവാഹാഭ്യർത്ഥന കഴിയുന്നത്ര വെററ്റിയാക്കാനാണ് ഒട്ടുമിക്ക കാമുകന്മാരും കാമുകിമാരും ശ്രമിക്കുന്നത്. കാലങ്ങളായുള്ള ഒരു ആചാരം കൂടിയാണല്ലോ അത്. എന്നാൽ ന്യൂയോർക്ക് സ്വദേശിയായ ജോൺ നിക്കോട്ടേര തന്റെ കാമുകി എറിക പെൻഡ്രാക്ക്യോട് വിവാഹാഭ്യർത്ഥന നടത്താൻ സ്വീകരിച്ച സമയം മറ്റൊരാൾക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത ഒന്നാണ്. അതെ, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്ന്.
6,800 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന നിയോവൈസ് എന്ന വാൽനക്ഷത്രത്തിനെ സാക്ഷിനിർത്തിയാണ് ജോൺ വിവാഹാഭ്യർത്ഥന നടത്തിയത്. ഭൂമിയിൽ നിന്ന് 160 ദശലക്ഷം മൈൽ അകലെയുള്ള ഈ വാൽനക്ഷത്രം ഇക്കഴിഞ്ഞ 15 മുതൽ 23 വരെയാണ് വടക്കൻ അർദ്ധഗോളത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന തരത്തിൽ പ്രത്യക്ഷപ്പെട്ടത്.
അമേരിക്കയിലെ ഒറിഗോണിലേക്കുള്ള അവരുടെ യാത്രയിൽ എറിക്കയോട് തന്റെ വിവാഹാഭ്യർത്ഥന നടത്താനായിരുന്നു ജോൺ തീരുമാനിച്ചിരുന്നത്. ഒറിഗോണിലെ ക്രേറ്റർ ലേക്ക് നാഷണൽ പാർക്കിൽ വച്ച് തന്റെ വിവാഹാഭ്യർത്ഥന നടത്താൻ ആറോ ഏഴോ മാസത്തെ തയ്യാറെടുപ്പകളാണ് ജോൺ നടത്തിയത്. എന്നാൽ പലവിധ കാരണങ്ങളാൽ അത് മുടങ്ങുകയായിരുന്നു.
ഒറിഗോണിൽ നടക്കാതെപോയതിലും മികച്ച ഒരു വിവാഭ്യർത്ഥന തന്റെ കാമുകിക്ക് നൽകുമെന്ന് ജോൺ ഉറച്ച തൂരുമാനമെടുത്തിരുന്നു. ബഹിരാകാശ സംബന്ധമായ കാര്യങ്ങളിലുള്ള ജോണിന്റെ താത്പര്യമാണ് എല്ലാ ചട്ടകൂടുകളെയും തകർത്തത്. ബഹിരാകാശ വാർത്തകൾ മുടങ്ങാതെ വായിച്ചിരുന്ന ജോൺ എറിക്കയുമൊത്ത് മുമ്പ് ധാരാളം തവണ റോക്കറ്റ് വിക്ഷേപണങ്ങളും കാണാൻ പോയിട്ടുണ്ട്. പക്ഷെ വാൽനക്ഷത്രത്തിനെ സാക്ഷി നിർത്തിയുള്ള വിവാഹാഭ്യർത്ഥന എറിക്കയെ അത്ഭുതപ്പെടുത്തുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും ജോൺ പറയുന്നു
പക്ഷെ ഇത്തവണ ജോണിന് തയ്യാറെടുപ്പുകൾക്ക് സമയമില്ലായിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. അഞ്ച് ദിവസം കൊണ്ട് ഓൾഡ് ഫോർജിൽ ഒരു സ്ഥലം കണ്ടെത്തുത്തു. തന്റെ അടുത്ത സുഹൃത്തായ ടിം ലീച്ചിനോടോണ് തങ്ങളുടെ കൂടെ വരണമെന്നും ഫോട്ടോസ് എടുത്തു തരണമെന്നും ആവശ്യപ്പെടുന്നു. കഴിഞ്ഞ 18 ന്, ന്യൂയോർക്കിലെ ഓൾഡ് ഫോർജിലുള്ള ജോണിന്റെ കുടുംബ വീട്ടിലേക്കുള്ള ഒരു യാത്ര മാത്രമാണെന്ന് എറിക കരുതിയിരുന്നത്.
വാൽനക്ഷത്രം ഉൾക്കൊള്ളുന്ന എല്ലാ ഫോട്ടോയും 7-10 സെക്കൻഡ് എക്സ്പോഷർ സമയം ഉപയോഗിച്ചാണ് എടുത്തതെന്ന് ഫോട്ടാഗ്രാഫർ പറയുന്നു. വാൽനക്ഷത്രം പ്രത്യക്ഷപ്പെട്ട സമയത്ത് എറികയും ജോണും പരസ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിക്കുകയായിരുന്നെന്നും ഫോട്ടാ ടിം ലീച്ച് കൂട്ടിച്ചേർക്കുന്നു.
പരസ്പരം കണ്ണുകളിലേക്ക് നോക്കുമ്പോൾ ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയാം, പക്ഷേ ഞാനും തിരിച്ചുപോയി, ഞങ്ങളുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലേക്കും, ഞങ്ങൾ ഒരുമിച്ച് നടന്നു തീർത്ത വഴികൾ ഉൾപ്പടെ എല്ലാം. എന്റെ ജീവിതത്തിൽ ഒരിക്കലും ഇത്രയും സന്തോഷം അനുഭവിച്ചിട്ടില്ല. എനിക്ക് വളരെ പ്രത്യേകതയുള്ള ഒരാളുടെ ഹൃദയത്തിലേക്കും ആത്മാവിലേക്കും ഉറ്റുനോക്കുന്നത്, ഇപ്പോഴും കഴിയുന്നതുപോലെ, ശബ്ദങ്ങളില്ല, ഒന്നുമില്ല. അക്കാലത്ത് ഞങ്ങൾ അനുഭവിച്ച നിമിഷം മാത്രമല്ല, വരാനിരിക്കുന്ന കാര്യങ്ങളും എനിക്ക് അത്ഭുതമായിരുന്നു, ജോൺ വിലയേറിയ നിമിഷത്തെക്കുറിച്ച് വിവരിച്ചത് ഇങ്ങനെ.
വാൽനക്ഷത്രത്തോടൊപ്പമുള്ള തങ്ങളുടെ ഓരോ ചിത്രം എടുക്കുന്ന സമയത്തും തന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. എന്നാൽ ടിം കൃത്യമായി ചിത്രങ്ങൾ പകർത്തി. തങ്ങളുടെ ആ നിമിഷത്തെ പുനരുജ്ജീവിപ്പിക്കാനും തങ്ങളുടെ ജീവിതകാലം മുഴുവൻ വിലമതിക്കാനാവാത്ത ഒരു സ്വത്താണ് ടിം പകർത്തിയ ചിത്രങ്ങളെന്നും ജൗൺ പറയുന്നു. ഒരു സ്വപന സാക്ഷാത്കാരമാണ് നിയോവൈസ് എന്ന വാൽനക്ഷത്രത്തോടൊപ്പമുള്ള തങ്ങളുടെ കുറച്ച് നിമിഷങ്ങൾ എന്നും ജോൺ കൂട്ടിച്ചേർത്തു.
10 സെക്കന്റ് അനങ്ങാതെ നിൽക്കാനാണ് ഫോട്ടാഗ്രാഫർ ടിം അവരോട് ആവശ്യപ്പെട്ടത്. വാൽനക്ഷത്രം വരുന്നുണ്ടെന്ന കാര്യം എറിക്കയ്ക്ക് അറിയാത്തത് ടിമ്മിന് കുറച്ച് സമ്മർദ്ദം നൽകിയിരുന്നു. അവർ ഒന്നനങ്ങിയാൽ കാര്യങ്ങൾ കയ്യിൽ നിന്നു പോകും. വാൽനക്ഷത്രത്തെ കണ്ട നിമിഷം എറിക്കയെ വല്ലാതെ വിസ്മയിപ്പിച്ചെങ്കിലും ജോണ്നെ കൃത്യമായി അറിയാമായിരുന്ന അവർ സമചിത്തതയോടെയാണ് ആ നിമിഷത്തെ കൈകാര്യം ചെയ്തത്.
വാൽനക്ഷത്രവുമൊത്തുള്ള എറിക്കയുടെയും ജോണിന്റെയും ചിത്രങ്ങൾ ഇപ്പോള്ഡ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഇവരെ അഭിനന്ദിച്ചു കൊണ്ട് ബഹിരാകാശയാത്രികൻ ഗാരറ്റ് റെയ്സ്മാൻ ഫോട്ടോകൾ റീട്വീറ്റ് ചെയ്തു. “വൈറലാകുന്നിടത്തോളം, അതിനെക്കുറിച്ച് ചിന്തിക്കുന്നത് വളരെ വന്യമാണ്. ചെറിയ നഗരമായ യൂട്ടിക്കയിലാണ് ഞങ്ങൾ ഒരുമിച്ച് താമസിക്കുന്നത്, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ആളുകൾ ഞങ്ങളുടെ കഥ പങ്കുവെക്കുകയും കേൾക്കുകയും ചെയ്യുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് ജോൺ പറഞ്ഞു.