മേരി ടുസ്സോഡ്‌സ്; മെഴുക് മ്യൂസിയങ്ങളുടെ രാജകുമാരിക്ക് 170 -ാം ഓര്‍മ്മദിനം
1761 ഡിസംബര്‍ 1 ന് ജനിച്ച മേരി ടുസ്സോഡ്‌സ് എന്ന അതുല്യ പ്രതിഭ മണ്‍മറഞ്ഞിട്ട് ഇന്നേക്ക് 170 വര്‍ഷം തികയുന്നു. 1850 ഏപ്രില്‍ 16 തിയതി രാത്രി ഉറക്കത്തില്‍ മരിക്കുമ്പോള്‍ അവര്‍ക്ക് പ്രായം 88 വയസായിരുന്നു. ഇന്ന് നാല് വന്‍കരകളിലായി 25 മ്യൂസിയങ്ങളാണ് അവരുടെ പേരിലുള്ളത്. ആദ്യ കാലങ്ങളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും ശില്പികള്‍ക്ക് മാതൃകകളുണ്ടാക്കാനും മാത്രം ഉപയോഗിച്ചിരുന്ന മെഴുക് പ്രതിമകള്‍ക്ക് കലാപരമായ ഒരു സ്വത്വമുണ്ടാക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് മേരി ടുസ്സോഡ്‌സിന്‍റെ അശ്രാന്തമായ പരിശ്രമമായിരുന്നു. വിവിധ സ്ഥലങ്ങളിലെ മഡാം ടുസ്സോഡ്സ് മ്യൂസിയത്തിലെ പ്രതിമകള്‍ കാണാം.
121

സ്വന്തം ജീവിതം മുഴുവനും അവര്‍ മെഴുക് പ്രതിമകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവച്ചു. ആദ്യം ഫ്രഞ്ച് രാജകുടുംബത്തിന് വേണ്ടിയും പിന്നീട് ഫ്രഞ്ച് രാജകുടുംബത്തെ താഴെ ഇറക്കിയ ഫ്രഞ്ച് വിപ്ലവകാരികള്‍ക്ക് വേണ്ടിയും അവര്‍ മെഴുക് പ്രതിമകള്‍ ഉണ്ടാക്കി.

221
തുടര്‍ന്ന് സ്ഥിരമായ ഒരു മെഴുക് മ്യൂസിയം തുറന്ന അവര്‍ മെഴുക് പ്രതിമകള്‍ക്ക് ലോകം മുഴുവനും ആരാധകരെ സൃഷ്ടിച്ചു. പിന്നീട് ലോകത്ത് പ്രശസ്തരായ നടീനടന്മാര്‍, രാഷ്ട്രീയക്കാര്‍, എഴുത്തുകാര്‍, കായീക താരങ്ങള്‍ തുടങ്ങി ലോകത്ത് പ്രശസ്തരായവരുടെ മെഴുകു പ്രതിമകളാണ് കൂടുതലായും നിര്‍മ്മിക്കപ്പെട്ടത്.

321
ജനിച്ച് രണ്ട് മാസത്തിനുള്ളില്‍ ഫ്രാന്‍സില്‍ പൊട്ടിപുറപ്പെട്ട 'ഏഴ് വര്‍ഷത്തെ യുദ്ധ'ത്തില്‍ മേരിക്ക് അച്ഛന്‍ ജോസഫ് ഗ്രോഷോള്‍ട്സിനെ നഷ്ടപ്പെട്ടു. പിന്നീട് അമ്മ ആനി മേരി വാള്‍ഡന്‍ മകള്‍ മേരിയേയും കൊണ്ട് ഫ്രാന്‍സില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍റിലേക്ക് മടങ്ങി.

421
അവിടെ ഫിലിപ്പി കോര്‍ടിയസ് എന്ന ഡോക്ടറുടെ വീട്ട് ജോലിക്കാരിയായി നിന്നാണ് ആനി മകളെ വളര്‍ത്തിയത്. ഫിലിപ്പി കോര്‍ടിയസിനെ അങ്കിള്‍ എന്നാണ് കുഞ്ഞു മേരി വിളിച്ചിരുന്നത്.

521
അദ്ദേഹം ഒരു മെഴുക് പ്രതിമാ വിദഗ്ദന്‍ കൂടിയായിരുന്നു. ആദ്യ കാലത്ത് അദ്ദേഹം പ്രധാനമായും അനാട്ടമി പഠിപ്പിക്കാനും ചികിത്സിക്കാനും മറ്റുമാണ് മെഴുക് പ്രതിമകള്‍ ഉണ്ടാക്കിയിരുന്നത്. എന്നാല്‍ പിന്നീട് സ്വിറ്റ്സര്‍ലാന്‍റില്‍ നിന്നും പാരീസിലേക്ക് നീങ്ങിയ അദ്ദേഹം പഠനത്തിനായല്ലാതെ കലാപരമായി മെഴുകു പ്രതിമകള്‍ ഉണ്ടാക്കിത്തുടങ്ങി. ഒരു വര്‍ഷത്തിന് ശേഷം അമ്മ ആനിയും മകളും ഡോക്ടറുടെ അടുത്തേക്ക് തിരിച്ചെത്തി.

621
ഫിലിപ്പി കോര്‍ടിയസിന്‍റെ ശിക്ഷണത്തില്‍ മെഴുക് പ്രതിമാ നിര്‍മ്മാണത്തില്‍ മേരി തന്‍റെ വൈദഗ്ദ്യം കാട്ടി. 16 മത്തെ വയസ്സില്‍ മേരി തന്‍റെ ആദ്യ മെഴുക് പ്രതിമ നിര്‍മ്മിച്ചു. ചരിത്രകാരനും തത്വചിന്തകനും എഴുത്തുകാരനുമായിരുന്ന 'വാള്‍ട്ടയ'റുടെ പ്രതിമയായിരുന്നു മേരി ആദ്യം നിര്‍മ്മിച്ചത്.

721
തുടര്‍ന്ന് 1780 മുതല്‍ ഫ്രഞ്ച് വിപ്ലവം ഉണ്ടായ 1789 വരെ മേരി ടുസ്സോഡ്സ് നിരവധി മെഴുകുപ്രതിമകള്‍ നിര്‍മ്മിച്ചു. എല്ലാം യൂറോപ്പില്‍ ജീവിച്ചിരുന്ന പ്രശസ്തരായ എഴുത്തുകാരും തത്വചിന്തകരുടെതുമായിരുന്നു.

821
റൂസോ, ബെഞ്ചമിന്‍ ഫ്രാന്‍ഗ്ലിന്‍, വോള്‍ട്ടയര്‍ അങ്ങനെ നീളുന്നു ആ പട്ടിക. തുടര്‍ന്ന് ഫ്രഞ്ച് ചക്രവര്‍ത്തി ലൂയിസ് XVI ന്‍റെ സഹോദരി എലിസബത്തിനെ മെഴുക് പ്രതിമാനിര്‍മ്മാണം പഠിപ്പിക്കാനായി മേരി നിയമിക്കപ്പെട്ടു.

921
എന്നാല്‍, ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് മേരിയെയും വിപ്ലവകാരികള്‍ അറസ്റ്റ് ചെയ്തു. ഗില്ലറ്റിനില്‍ വച്ച് കൊല്ലാനായി തലമുടി വരെ മുറിക്കപ്പെട്ട മേരി ടുസ്സോഡ്സ് അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും വിപ്ലവത്തിന്‍റെ ഇരകളുടെ ഡെത്ത് മാസ്കുകള്‍ നിര്‍മ്മിക്കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടു.

1021
അവസാനത്തെ ഫ്രഞ്ച് രാജാവിന്‍റെയും രാജ്ഞിയുടെയും ഡെത്ത് മാസ്കുകളും അവര്‍ നിര്‍മ്മിച്ചു.

1121
1795 ല്‍ അവര്‍ വിവാഹിതയായി, മൂന്ന് കുട്ടികളുടെ അമ്മയായെങ്കിലും ഒരു കുട്ടി ജനനത്തോടെ മരിച്ചു. പിന്നീട് അവര്‍ ഇംഗ്ലണ്ടിലേക്ക് താമസം മാറ്റിയെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ച് ഫ്രാന്‍സിലേക്ക് തന്നെ മടങ്ങി.

1221
എന്നാല്‍, ഫ്രാന്‍സില്‍ വീണ്ടും യുദ്ധം തുടങ്ങിയതിനെ തുടര്‍ന്ന് മേരി ടുസ്സോഡ്സ് വീണ്ടും തന്‍റെ പ്രതിമകളുടെ പ്രദര്‍ശനവുമായി ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തി.

1321
തുടര്‍ന്ന് ഇംഗ്ലണ്ടിലെ പ്രശസ്തമായ ബെക്കര്‍ സ്ട്രീറ്റില്‍ മേരി തന്‍റെ ആദ്യ മ്യൂസിയം തുറന്നു. ഫ്രഞ്ച് വിപ്ലവത്തില്‍ കൊല്ലപ്പെട്ട രാജകുടുംബാഗങ്ങളുടെയും അപ്രശസ്തരുടെയും മെഴുക് പ്രതിമകളാണ് ആദ്യം ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്.

1421
"സെപറേറ്റ് റൂ" എന്ന പേരിലാണ് ആദ്യ മ്യൂസിയം അറിയപ്പെട്ടിരുന്നത്. എന്നാല്‍, ഇംഗ്ലണ്ടിലെ പ്രശസ്ത ഹാസ്യ മാസികയായ പഞ്ച് ഈ മ്യൂസിയത്തെ "ചേംബര്‍ ഓഫ് ഹോറര്‍" എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

1521
ഫ്രഞ്ച് വിപ്ലവകാരികളാല്‍ കൊല്ലപ്പെട്ടവരുടെ മെഴുക് പ്രതിമകളായിരുന്നു മ്യൂസിയത്തില്‍ കൂടുതലായും ഉണ്ടായിരുന്നത്.

1621
ആധുനിക ലോകം ആദ്യം കണ്ട വിപ്ലവമായിരുന്നു ഫ്രഞ്ച് വിപ്ലവം. ഫ്രഞ്ച് വിപ്ലവം ഉയര്‍ത്തിയ ജ്ഞാനബോധത്തില്‍ നിന്നാണ് ഇത്തരമൊരു പേര് മ്യൂസിയത്തിനിടാന്‍ 'പഞ്ചി'നെ പ്രയരിപ്പിച്ചതെന്ന് കരുതുന്നു

1721
പഞ്ച്, അക്കാലത്ത് യൂറോപിലെ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്ന ഹാസ്യമാസികയാണ്. രാഷ്ട്രീയ ഹാസ്യമായിരുന്നു അവരുടെ പ്രധാന ആയുധമെന്നതിനാല്‍ ഏറെ വായനക്കാരും ഉണ്ടായിരുന്നു.

1821
പിന്നീട് ഈ മ്യൂസിയം "ചേംബര്‍ ഓഫ് ഹോറര്‍" പേരിലാണ് അറിയപ്പെട്ടു. 2016 ല്‍ ചേംബര്‍ ഓഫ് ഹോറര്‍ മ്യൂസിയം എന്നന്നേക്കുമായി അടച്ചു.

1921
1850 ഏപ്രില്‍ 16 ന് തന്‍റെ 88 -ാം വയസില്‍ ഉറക്കത്തിനിടെ അവര്‍ എന്നന്നെക്കുമായി ഓര്‍മ്മയായി. മേരിയുടെ മരണശേഷം അവരുടെ മക്കള്‍ പ്രദര്‍ശനം തുടരുകയായിരുന്നു.

2021
ഇന്ന് ലോകത്ത് വിവിധ രാജ്യങ്ങളിലായി മഡാം ടുസ്സോഡ്‌സ് എന്ന പേരില്‍ മൊത്തം 25 ഓളം മെഴുക് മ്യൂസിയങ്ങളുണ്ട്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos