മെക്സിക്കന്‍ അണ്ടര്‍ വാട്ടര്‍ കാഴ്ചകള്‍

First Published Apr 18, 2020, 12:47 PM IST

ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസിന്‍റെ ആറാം ഓര്‍മ്മ ദിനം ഇന്നലെയായിരുന്നു. കൊളംബിയയില്‍ ജനിച്ച് മെക്സിക്കോയിലും യൂറോപ്പിലും ജീവിതകാലം ചിലവഴിച്ച ആ മഹാനായ എഴുത്തുകാരന്‍റെ കൃതികളിലെ മാജിക്കല്‍ റിയലിസത്തിന് ഇന്നും ലോകം മുഴുവനും ഏറെ ആരാധകരുണ്ട്. മെക്സിക്കയുടെ മായികതയാണ് അദ്ദേഹത്തിന്‍റെ കൃതികളില്‍ നിറഞ്ഞ് നിന്ന മാജിക്കല്‍ റിയലിസന്‍റെ അടിസ്ഥാനമെന്ന് പിന്നീട് വായനകള്‍ ഉണ്ടായി. ഇന്ന് അതേ മെക്സിക്കോയില്‍ നിന്ന് മറ്റൊരു മായിക ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. 

സ്കൂബാ ഡൈവിങ്ങ് നടത്തുന്നതില്‍ വിദഗ്ദനായ മാര്‍ട്ടിന്‍ ബ്രോന്‍ ചിത്രീകരിച്ച അണ്ടര്‍ വാട്ടര്‍ ചിത്രങ്ങളാണ് മെക്സിക്കയുടെ മറ്റൊരു അത്ഭുതം ലോകത്തിന് കാട്ടികൊടുത്തിരിക്കുന്നത്. കാണാം മെക്സിക്കന്‍ റിവിയേര മായ (കടലിനോട് ചേര്‍ന്ന സുഖവാസ സ്ഥലം) യ്ക്ക് താഴെയുള്ള ഗുഹയ്ക്കുള്ളിലെ ആ അദ്ഭുത കാഴ്ചകള്‍.