കൊറോണാ വൈറസ്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് സംഗീതജ്ഞര്‍

First Published Apr 21, 2020, 4:00 PM IST


ലോകമെങ്ങുമുള്ള മനുഷ്യരെല്ലാം കൊറോണാ വൈറസിന്‍റെ രോഗവ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. ഡോക്ടര്‍മാരും നേഴ്സുമാരും മറ്റ് സന്നദ്ധപ്രവര്‍ത്തകരും കെവിഡ്19 നെതിരെയുള്ള യുദ്ധത്തില്‍ മുന്നില്‍ നിന്ന് പോരാടുമ്പോള്‍, മറ്റുള്ളവര്‍ അവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുന്നു. രോഗവ്യാപനം തടയാനായി വീട്ടിലിരുന്നും സാമൂഹിക അകലം പാലിച്ചും ജനങ്ങള്‍ കൊറോണാ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നു. ഇറാനിലെ സംഗീതജ്ഞരും ഈ പോരാട്ടത്തില്‍ വ്യത്യസ്തമായ ഒരു പരിപാടിയുമായെത്തി, അവര്‍ തങ്ങളുടെ വീടുകളുടെ മട്ടുപ്പാവിലിരുന്ന്  രാജ്യത്തെ മുന്നണി പോരാളികള്‍ക്കായി സംഗീതോപകരണങ്ങള്‍ വായിച്ചു. കാണാം ആ കാഴ്ചകള്‍