സൈന്യത്തിന് നേരെ 'മൂന്നു വിരല്‍' പ്രതിഷേധവുമായി മ്യാന്മാര്‍ ജനത
ഫെബ്രുവരി ഒന്നാം തിയതി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരം കൈയാളിയ സൈനീക നേതൃത്വതം തടങ്കലിലിട്ട ഓങ് സാങ് സൂചിയെ രഹസ്യ വിചാരണയ്ക്ക് വിധേയമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2020 നവംബറില്‍ സൂചി നേതൃത്വം കൊടുക്കുന്ന നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) വന്‍ വിജയം നേടിയിരുന്നു. സൈന്യത്തിന്‍റെ പിന്തുണയോടെ മത്സരിച്ച പാര്‍ട്ടിക്ക് ഏറ്റ തോല്‍വിയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സൈനീക നേതൃത്വത്തെ പ്രയരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ സൂചിക്കെതിരെ അനിശ്ചിത തടവിന് വിധിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തുകളാണെന്ന് അവരുടെ അഭിഭാഷകന്‍ ആരോപിച്ചു. അതിനിടെ മ്യാന്മാറില്‍ സൈന്യത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. സൈനീക നടപടിക്കെതിരെ മൂന്ന് വിരല്‍ ഉയര്‍ത്തി സമാധാനപരമായ പ്രതിഷേധമാണ് നടന്നതെങ്കിലും പല സ്ഥലത്തും സൈന്യവും പ്രതിഷേധക്കാരും ഏറ്റ് മുട്ടി. പ്രതിഷേധത്തിന്‍റെ ഭാഗമായി ജനങ്ങള്‍ മൂന്ന് വിരലുകള്‍ ഉയര്‍ത്തിക്കാട്ടിയത് ശ്രദ്ധേയമായി. അയൽരാജ്യമായ തായ്‌ലൻഡിലെ മഹാ വാജിര ലോങ്‌കോൺ രാജാവിന്‍റെ രാജവാഴ്ചയ്‌ക്കെതിരായ പ്രകടനങ്ങളിൽ തായ്‍ലന്‍റ് ജനത കഴിഞ്ഞ ഒക്ടോബറിൽ ഇത് പോലെ മൂന്നുവിരല്‍ സല്ലൂട്ട് നല്‍കിയിരുന്നു.

നാഷണൽ ലീഗ് ഫോർ ഡെമോക്രസി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചായിരുന്നു സൈന്യം അധികാരം പിടിച്ചെടുത്തത്. എന്നാല്‍ ഇപ്പോള്‍ സൂചിക്കെതിരെ സൈന്യം നിരത്തിയ കുറ്റങ്ങള്‍ അവരെ വിചാരണ കൂടാതെ ഏത്രകാലം വേണമെങ്കിലും തടവിലിടാന്‍ പാകത്തിനുള്ളതാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. (കൂടുതല്‍ വാര്‍ത്തയ്ക്കും ചിത്രങ്ങള്‍ക്കും Read More - ല്‍ ക്ലിക്ക് ചെയ്യുക)

ആദ്യം സൂചിക്കെതിരെ തെരഞ്ഞെടുപ്പ് അട്ടിമറിയാണ് ആരോപിച്ചിരുന്നത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സൂചിക്കെതിരെ പ്രകൃതി ദുരന്ത നിവാരണ നിയമപ്രകാരം കൂടി കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നതാണ് പുതിയ കുറ്റം.

മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും സൂചിയെ അനിശ്ചിതകാലത്തേക്ക് തടവിലിടാനുള്ള പദ്ധതിയിലാണ് സൈന്യം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച സൈന്യം ഒരു വര്‍ഷത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇതിനിടെ രാജ്യത്ത് പ്രതിഷേധക്കാര്‍ നിസ്സഹകരണം പ്രഖ്യാപിച്ചു. സൈനീക നടപടിയില്‍ പ്രതിഷേധിച്ച് നിസ്സകരണം പ്രഖ്യാപിച്ച ജനങ്ങള്‍ തെരുവിലിറങ്ങി. പലപ്പോഴും സമരം സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം റബര്‍ ബുള്ളറ്റ് ഉപയോഗിച്ചു.

സൈന്യത്തിന്‍റെ അക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. റെയില്‍വേ, ആരോഗ്യ വിഭാഗം, അധ്യാപകര്‍ എന്നിങ്ങനെ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് നിസഹകരണ സമരവുമായി രംഗത്തുള്ളത്.

സിവിലിയൻ ഭരണത്തിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ ഒൻപത് ദിവസത്തെ ജനകീയ പ്രകടനങ്ങൾക്ക് ശേഷം മ്യാന്മാറിന്‍റെ തെരുവുകളില്‍ കവചിത വാഹനങ്ങളാല്‍ നിറഞ്ഞു. ഇന്‍റര്‍നെറ്റ് സൌകര്യം പൂര്‍ണ്ണമായും റദ്ദാക്കി.

നഗരങ്ങളിലും തെരുവുകളിലും കനത്ത തോതില്‍ സൈനികരും പോലീസ് സാന്നിധ്യവും ഉണ്ടായിരുന്നിട്ടും ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങുകയായിരുന്നു. ജനറൽമാർ സ്ഥാനമൊഴിയണമെന്നും ആംഗ് സാൻ സൂകിയെയും മറ്റ് തടവുകാരെയും മോചിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുന്നതിന് പ്രക്ഷോഭകര്‍ ഓൺലൈൻ കാമ്പെയ്‌ൻ ആരംഭിച്ചു. ചൈനയുടെ യുനാൻ പ്രവിശ്യയെ മ്യാൻമറിന്‍റെ തുറമുഖമായ ക്യാക്ഫിയുവുമായി ബന്ധിപ്പിക്കുന്ന പ്രകൃതി വാതക പൈപ്പ്ലൈന്‍ ആക്രമിക്കാൻ ചിലർ ആഹ്വാനം ചെയ്തിതതായും റിപ്പോര്‍ട്ടുണ്ട്. മ്യാന്മാര്‍ സൈന്യത്തിനായി ചൈന ഫയര്‍വാള്‍ നിര്‍മ്മിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

എന്നാല്‍, തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരമേറ്റെടുത്ത സൈനീക ഭരണകൂടം പ്രതിഷേധങ്ങള്‍ രാജ്യത്ത് അക്രമവും ഭയവും വളര്‍ത്തുമെന്ന് പറഞ്ഞു. രാജ്യത്ത് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം ജലപീരങ്കികളും റബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത 452 ഓളം പ്രതിഷേധക്കാരെ സൈന്യം അറസ്റ്റ് ചെയ്തെന്ന് രാഷ്ട്രീയ തടവുകാരെ കുറിച്ച് പഠിക്കുന്ന മോണിറ്ററിംഗ് ഗ്രൂപ്പ് ഓഫ് അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ അഭിപ്രായപ്പെട്ടു. ഇവരില്‍ 417 പേര്‍ ഇപ്പോഴും തടവിലാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂചിയുടെ നേതൃത്വത്തിലുള്ള നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) വന്‍ വിജയം നേടിയിരുന്നു. സൈന്യത്തിന്‍റെ പിന്തുണയോടെയുള്ള പ്രോക്സി പാർട്ടിക്ക് നേരിട്ട വന്‍ പരാജയമാണ് സൈന്യത്തെ അധികാരം പിടിച്ചടക്കാന്‍ പ്രേരിപ്പിച്ചത്.

സൂചിയെ വീണ്ടും തടങ്കലിലേക്ക് മാറ്റിയ സൈന്യം രാജ്യത്ത് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പുറകെ സൂചിയ്ക്ക് ഇനി പുറത്ത് കടക്കാനാകാത്തവിധമുള്ള കേസുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

സൂചിയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎസും യുകെയും രംഗത്തെത്തി. എന്നാല്‍ അമേരിക്കയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാന്‍ മ്യാന്മാര്‍ തയ്യാറായിട്ടില്ല. മ്യാന്മാര്‍ സൈന്യത്തിന്‍റെ നടപടിയെ ചൈന അപലപിക്കണമെന്ന് ബൈഡന്‍ ഭരണകൂടം ആവശ്യപ്പെട്ടു.

അന്യായമായി തടവിലാക്കപ്പെട്ട എല്ലാ സാധാരണക്കാരെയും രാഷ്ട്രീയ നേതാക്കളെയും ഉടൻ മോചിപ്പിക്കാനും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുനസ്ഥാപിക്കണെന്നും യുഎസ് ആവശ്യപ്പെട്ടു.

ഓങ് സാൻ സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) 2020 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൈന്യത്തിന്‍റെ വാദം തള്ളി. തെരഞ്ഞെടുപ്പ് നീതി പൂര്‍വ്വകമായിരുന്നെന്നും അട്ടിമറി നടന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

2008 ലെ സൈനിക ഭരണഘടന കരട് നിയമ പ്രകാരം സായുധ സേനയ്ക്ക് പാർലമെന്‍റിലെ എല്ലാ സീറ്റുകളിലും നാലിലൊന്ന് നിയന്ത്രണം നല്‍കുന്നു. കൂടാതെ പ്രധാന മന്ത്രാലയങ്ങളുടെ നിയന്ത്രണവും സൈന്യത്തിനുണ്ട്.

സൈന്യം അധികകാലം അധികാരം നിലനിർത്തില്ലെന്നും തെരഞ്ഞെടുപ്പ് നടത്തുകയാണ് സൈന്യത്തിന്‍റെ ലക്ഷ്യമെന്നും സൈന്യം രൂപീകരിച്ച ഭരണസമിതിയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ സാ മിൻ തുൻ പറഞ്ഞു. ഓങ് സാൻ സൂകിയെയും പ്രസിഡന്‍റ് വിൻ മൈന്‍റിനെകുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് അവരുടെ സുരക്ഷയെ കരുതി ഇരുവരെയും വീട്ട് തടങ്കലിലാക്കിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

പ്രതിഷേധക്കാരെ നേരിടാന്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം സൈനീക സാന്നിധ്യം വര്‍ദ്ധിപ്പിച്ചു. പല സ്ഥലത്തും ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി 19 ശതമാനമാണ് മ്യാന്മാറിലെ ഇന്‍റര്‍നെറ്റ് കണക്ക്റ്റിവിറ്റിയെന്ന് നെറ്റ്‍വർക്ക് തടസ്സങ്ങൾ നിരീക്ഷിക്കുന്ന നെറ്റ്ബ്ലോക്കിന്‍റെ കണക്കുകള്‍ കാണിക്കുന്നത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam