MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • News
  • International News
  • അമേരിക്ക പറഞ്ഞത് നുണ; ഇറാന്‍ സ്‌കൂളിലെ 175 പേരെ കൊന്നത് ആരെന്ന ചോദ്യത്തിന് ഉത്തരം!

അമേരിക്ക പറഞ്ഞത് നുണ; ഇറാന്‍ സ്‌കൂളിലെ 175 പേരെ കൊന്നത് ആരെന്ന ചോദ്യത്തിന് ഉത്തരം!

ദക്ഷിണ ഇറാനിലെ എലമെന്ററി സ്‌കൂള്‍ ബോംബിട്ട് തകര്‍ത്തത് സത്യത്തില്‍ ആരാണ്? സ്‌കൂളിലുണ്ടായിരുന്ന കുട്ടികള്‍ അടക്കം 175 പേരെ കൂട്ടക്കൊല നടത്തിയത് ആരാണ്? ദുരൂഹതകള്‍ മാറ്റി തെളിവുകള്‍ പുറത്തുവരുന്നു.

3 Min read
Author : KP Rasheed
Published : Mar 06 2026, 02:11 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
Image Credit : Getty

അമേരിക്കയാണ് പ്രതി എന്നായിരുന്നു ആദ്യ വാര്‍ത്ത. സംഭവം വിവാദമായതോടെ അമേരിക്ക കൈകഴുകി. തങ്ങളല്ല സ്‌കൂള്‍ ആക്രമിച്ചതെന്ന് അവര്‍ ആവര്‍ത്തിച്ചു. ഇറാന്റെ മിസൈല്‍ ലക്ഷ്യം തെറ്റി പതിച്ചതാണെന്നും പ്രചാരണമുണ്ടായി. എന്നാലിതാ അമേരിക്കന്‍ വാദങ്ങള്‍ പൊളിച്ചുകൊണ്ട് പുതിയ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ ആക്രമിച്ചത് അമേരിക്ക തന്നെയാണെന്നാണ് വ്യക്തമായത്.

29
Image Credit : Getty

ഫെബ്രുവരി 28-ന്, യുദ്ധത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു ആ സംഭവം. ടെഹ്റാനില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെ, ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് മിനാബ് എന്ന ചെറുപട്ടണം. ഇവിടെയുള്ള ഷജറ ത്വയ്യിബ എലിമെന്ററി സ്‌കൂളാണ് തകര്‍ത്തത്. ആക്രമണം നടക്കുമ്പോള്‍ കുട്ടികളും അധ്യാപകരും ക്ലാസിലുണ്ടായിരുന്നു. ഇവര്‍ക്കുമേലാണ് മിസൈലുകള്‍ ആഞ്ഞുപതിച്ചത്. കുട്ടികള്‍ അടക്കം 175 പേരാണ് കൊല്ലപ്പെട്ടത്. മക്കളെ സ്‌കൂളിലേക്കയച്ച മാതാപിതാക്കള്‍ തകര്‍ന്ന സ്‌കൂളിനുമുന്നില്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ ഹൃദയഭേദകമായിരുന്നു. നൂറുകണക്കിന് ചെറിയ ഖബറുകളില്‍ ഇവരെ അടക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ ലോകത്തെ കരയിച്ചു.

Related Articles

Related image1
ഇറാനെതിരായ യുദ്ധം അമേരിക്കക്ക് എളുപ്പത്തിൽ ജയിക്കാം, പക്ഷേ യുദ്ധത്തേക്കാൾ സമാധാന കരാറാണ് ഇഷ്ടമെന്ന് ട്രംപ്; ഉപദേശകരുടെ വാർത്തകളും തള്ളി പ്രസിഡന്‍റ്
Related image2
ഇസ്രയേലല്ല ? ഇറാനിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്കയാകാൻ സാധ്യത, വെളിപ്പെടുത്തി യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ
39
Image Credit : Getty

സ്‌കൂളിനടുത്ത് ഒരു നാവിക താവളമുണ്ട്. സ്‌കൂള്‍ തകര്‍ക്കപ്പെട്ട അതേ നേരത്ത് താവളത്തിനു നേര്‍ക്കുമുണ്ടായി ആക്രമണം. താവളത്തിലെ നാല് കെട്ടിടങ്ങള്‍ തകര്‍ന്നു. രണ്ട് കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്നു. അമേരിക്കയാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ ആദ്യമേ പറഞ്ഞിരുന്നു. സംഭവം നടന്ന് ആദ്യ നാലു ദിവസം അമേരിക്ക ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. എന്നാല്‍ അഞ്ചാം നാള്‍ അമേരിക്ക നിഷേധം തുടങ്ങി. ഇങ്ങനെയൊരു ആക്രമണം നടന്നതായി അറിയില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ആ മേഖലയില്‍ ആക്രമണം നടത്തിയില്ലെന്ന് ഇസ്രായേലും പറഞ്ഞു. സ്‌കൂള്‍ ആക്രമിച്ച വിവരം ഞങ്ങളുടെ അറിവിലില്ല എന്നാണ് വൈറ്റ് ഹൗസ് വക്താവ് കാരലിന്‍ ലീവിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അതോടെ പഴി ഇറാനുമേലായി. ഇറാന്റെ മിസൈല്‍ ലക്ഷ്യം തെറ്റിയാണ് സ്‌കൂള്‍ തകര്‍ന്നതെന്ന് സോഷ്യല്‍ മീഡിയാ പ്രചാരണമുണ്ടായി. ഇറാന്‍ അതു നിഷേധിച്ചിട്ടും പ്രചാരണം തുടര്‍ന്നു. ആയുധങ്ങളുടെ അവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ കഴിയാത്തതും പുറത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് അവിടെ എത്താന്‍ സാധിക്കാത്തതും ദുരൂഹത വര്‍ദ്ധിപ്പിച്ചു.

49
Image Credit : Getty

ഇതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണമാരംഭിച്ചത്. പുതുതായി പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങള്‍, വെരിഫൈഡ് വീഡിയോകള്‍, യുഎസ് രേഖകള്‍, ഔദ്യോഗിക വിശദീകരണങ്ങള്‍, വിദഗ്ധാഭിപ്രായം എന്നിവ പരിശോധിച്ചപ്പോള്‍ സത്യം പുറത്തുവന്നു. സ്‌കൂള്‍ തകര്‍ത്തത് അമേരിക്ക തന്നെ. നാവിക താവളത്തിന് നേരെയുള്ള പ്രിസിഷന്‍ ആക്രമണത്തിനിടയിലാണ് സ്‌കൂളും ആക്രമിക്കപ്പെട്ടത്.

59
Image Credit : Getty

താവളവും സ്‌കൂളും ഒന്നിച്ചാണ് ആക്രമിക്കപ്പെട്ടത് എന്ന് വ്യക്തമായത് അനേകം വീഡിയോ ദൃശ്യങ്ങളിലൂടെയും ഉപഗ്രഹ ചിത്രങ്ങളിലൂടെയുമാണ്. പുറത്തുവന്നആദ്യ വീഡിയോകള്‍, ദൃക്സാക്ഷികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ചപ്പോള്‍ നാവിക താവളവും സ്‌കൂളും ആക്രമിക്കപ്പെട്ടത് ഒരേ സമയത്താണെന്ന് വ്യക്തമായി. ജിയോലൊക്കേഷന്‍ വിദഗ്ധര്‍ പരിശോധിച്ച ഒരു വീഡിയോയിലും താവളത്തിന്റെ കവാടത്തിലൂടെ പോയ ഒരു വാഹനയാത്രികന്‍ പകര്‍ത്തിയ വീഡിയോയിലും ഇക്കാര്യം വ്യക്തം.

69
Image Credit : Getty

പ്ലാനറ്റ് ലാബ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും ന്യൂയോര്‍ക്ക് ടൈംസ് വാങ്ങിയ പുതിയ ഉപഗ്രഹ ചിത്രങ്ങളും രണ്ടു സംഭവങ്ങളും ഒരേ സമയത്താണെന്ന് വ്യക്തമായി. സ്‌കൂള്‍ ഉള്‍പ്പെടെ എല്ലാ കെട്ടിടങ്ങളും ലക്ഷ്യം തെറ്റാതെയുള്ള 'പിക്ചര്‍ പെര്‍ഫെക്റ്റ്' ആക്രമണത്തിലാണ് തകര്‍ന്നതെന്ന് പെന്റഗണിലെ മുന്‍ ഉപദേഷ്ടാവും നാഷണല്‍ സെക്യൂരിറ്റി അനലിസ്റ്റുമായ വെസ് ജെ. ബ്രയന്റ് സ്ഥീരീകരിച്ചു. ടാര്‍ഗറ്റ് തിരിച്ചറിയുന്നതില്‍ വന്ന പിഴവാകാം ഇതിനു കാരണമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

79
Image Credit : Getty

ഈ സമയത്ത് ഈ മേഖലയില്‍ വ്യോമാക്രമണം നടത്തിയതായി അമേരിക്കയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹം അന്ന് പുറത്തുവിട്ട ആക്രമിക്കപ്പെട്ട പ്രദേശങ്ങളുടെ ഭൂപടത്തിലും ഈ പ്രദേശം കാണാം. യു.എസ്.എസ്. എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനി കപ്പലിലെ സ്‌ട്രൈക്ക് ഗ്രൂപ്പ് കടലില്‍നിന്ന് ഈ ഭാഗത്തേക്ക് ആക്രമണം നടത്തുന്ന കാര്യം അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

89
Image Credit : Getty

2013-ലെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. ഈ സ്‌കൂള്‍ ഒരുകാലത്ത് നാവിക താവളത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ 2016 -ലെ ഉപഗ്രഹ ചിത്രങ്ങളില്‍ സ്‌കൂള്‍ കെട്ടിടം വേര്‍തിരിക്കപ്പെട്ടതായി കണ്ടെത്തി. ഇത് സ്‌കൂള്‍ ആണെന്ന് ആ ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തവുമായിരുന്നു. ഇറാന്റെ മിസൈല്‍ ലക്ഷ്യം തെറ്റി സ്‌കൂളില്‍ വീണെന്ന പ്രചാരണം തെറ്റാണെന്നാണ് ഡിഫന്‍സ് അനലിസ്റ്റുകളും വ്യക്തമാക്കിയത്. നിയന്ത്രണം വിട്ട ഒറ്റ ഇത്ര കൃത്യതയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.

99
Image Credit : Getty

അപ്പോള്‍ എന്തായിരിക്കും ശരിക്കും സംഭവിച്ചിരിക്കുക? നാവിക താവളം ആക്രമിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാവാനാണ് ഒരു സാധ്യത. പഴയ ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ചപ്പോള്‍ സ്‌കൂള്‍ കെട്ടിടം താവളത്തിന്റെ ഭാഗമായി കരുതി ടാര്‍ഗറ്റ് ചെയ്തതാവാനുമുണ്ട് സാധ്യത. കാര്യം എന്തായാലും തെളിവുകള്‍ അമേരിക്കയ്ക്ക് എതിരാണ്. സ്‌കൂള്‍ ആക്രമണത്തിനും കുട്ടികളുടെ മരണത്തിനും യുഎസ് തന്നെയാണ് കാരണം.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

KR
KP Rasheed
2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.in
ഇറാൻ-ഇസ്രായേൽ യുദ്ധം
USA (അമേരിക്ക)
ഡൊണാൾഡ് ട്രംപ്

Latest Videos
Recommended Stories
Recommended image1
ലോകം മറ്റൊരു മഹായുദ്ധത്തിൽ നിൽക്കുമ്പോൾ സൈന്യം പോലും ഇല്ലാത്തൊരു രാജ്യം
Recommended image2
'ആ തലകളെല്ലാം നെതന്യാഹുവിന്‍റേതിന് തുല്യം, കണ്ടാലുടൻ വെടിവച്ചിടും': യുദ്ധത്തിനിടെ സ്വന്തം ജനതയ്ക്ക് നേരെ ഭീഷണിയുമായി ഐആർജിസി കമാൻഡർ
Recommended image3
ഇസ്രയേലല്ല ? ഇറാനിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്കയാകാൻ സാധ്യത, വെളിപ്പെടുത്തി യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ
Related Stories
Recommended image1
ഇറാനെതിരായ യുദ്ധം അമേരിക്കക്ക് എളുപ്പത്തിൽ ജയിക്കാം, പക്ഷേ യുദ്ധത്തേക്കാൾ സമാധാന കരാറാണ് ഇഷ്ടമെന്ന് ട്രംപ്; ഉപദേശകരുടെ വാർത്തകളും തള്ളി പ്രസിഡന്‍റ്
Recommended image2
ഇസ്രയേലല്ല ? ഇറാനിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്കയാകാൻ സാധ്യത, വെളിപ്പെടുത്തി യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved