- Home
- News
- International News
- മധ്യ ആഫ്രിക്കയില്‍ ശക്തിപ്രാപിച്ച് ഇസ്ലാമിക തീവ്രവാദം; നൈജറില്‍ 137 പേരെ വെടിവെച്ച് കൊലപ്പെടുത്തി
മധ്യ ആഫ്രിക്കയില്‍ ശക്തിപ്രാപിച്ച് ഇസ്ലാമിക തീവ്രവാദം; നൈജറില്‍ 137 പേരെ വെടിവെച്ച് കൊലപ്പെടുത്തി
മാലിയുടെ കിഴക്കന്‍ അതിര്‍ത്തി രാജ്യമായ നൈജറില്‍ മോട്ടോര്‍ ബൈക്കിലെത്തിയ ജിഹാദികള്‍ തഹുവ മേഖലയിലെ ഗ്രാമങ്ങളിൽ നടത്തിയ വെടിവെപ്പില്‍ 137 പേര്‍ കൊല്ലപ്പെട്ടു. നൈജറിന്‍റെ ചരിത്രത്തില്‍ വച്ച് ഏറ്റവും വലിയ കൂട്ടക്കൊലയാണ് നടന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാലി അതിര്‍ത്തി പ്രദേശമായ തഹുവയിലാണ് ഞായറാഴ്ച കൂട്ടക്കൊല അരങ്ങേറിയത്. മോട്ടോർ ബൈക്കിലെത്തിയ തോക്കുധാരികൾ ഞായറാഴ്ച ഇന്‍റാസയീൻ, ബക്കോറാത്ത്, വിസ്തെയ്ൻ ഗ്രാമങ്ങളിൽ ആക്രമണം നടത്തുകയായിരുന്നെന്ന് സർക്കാർ വക്താവ് സക്കറിയ അബ്ദുറഹാമൻ പറഞ്ഞു. ദുരിതബാധിതതര്‍ക്കായി ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തെ ദേശീയ വിലാപം പ്രഖ്യാപിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മാലി-നൈഗർ അതിർത്തി പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന അക്രമണങ്ങളില്‍ മരണ സംഖ്യ 236 ആയി.

189 രാജ്യങ്ങളിലെ യുഎന്നിന്‍റെ വികസന റാങ്കിംഗ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യമാണ് നൈജർ. ഇന്ന് മാലിയിലും നൈജീരിയയിലും ശക്തി പ്രാപിച്ച് വരുന്ന ഇസ്ലാമിക തീവ്രവാദികള്‍ നൈജറിലും നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇസ്ലാമിക തീവ്രവാദത്തെ തുടര്‍ന്ന് ഇതിനകം നൈജറില്‍ നിന്ന് അരലക്ഷത്തോളം ആളുകള്‍ പലായനം ചെയ്യുകയും നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

പടിഞ്ഞാറൻ നൈജറിലെ വരണ്ട തഹോവ പ്രദേശത്താണ് ഞായറാഴ്ച കൂട്ടക്കൊല നടന്ന മൂന്ന് ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക ജിഹാദി ആക്രമണങ്ങളിൽ കുപ്രസിദ്ധമാണ് അതിർത്തി മേഖലയായ തില്ലബേരി. മാർച്ച് 15 ന്, തില്ലബെരി മേഖലയിൽ ജിഹാദികൾ നടത്തിയ അക്രമണത്തില്‍ മാത്രം 66 പേർ കൊല്ലപ്പെട്ടുവെന്ന് സംശയിക്കുന്നു.

ബാനിബംഗൌയിൽ നിന്നാണ് ജിഹാദികൾ ഡാരെ-ഡേ ഗ്രാമത്തിലെത്തിയതെന്ന് സംശയിക്കുന്നു. ജിഹാദികള്‍ ഗ്രാമവാസികളെ കൊല്ലുകയും ധാന്യശാലകൾ കത്തിക്കുകയും ചെയ്തു. അതേ ദിവസം തന്നെ, മാലി, നൈജര്‍, നൈജീരിയ എന്നീ ത്രിരാഷ്ട്ര അതിർത്തി പ്രദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് (ഐ.എസ്) എന്ന് അവകാശപ്പെട്ട തീവ്രവാദികള്‍ ആക്രമണം നടത്തി.

ഈ ആക്രമണത്തില്‍ 33 മാലി സൈനികർ മരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് ബസ്സൂം അക്രമത്തെ തള്ളിപ്പറഞ്ഞു. ബസൂമിന്‍റെ തെരഞ്ഞെടുപ്പ് സ്ഥിരീകരിച്ചതിന് പുറകെ തില്ലബെരിയിലെ മംഗൈസ് ജില്ലയിലെ രണ്ട് ഗ്രാമങ്ങൾക്കെതിരായ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു.

നൈജറിന്‍റെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ രണ്ട് കൂട്ടക്കൊലകള്‍ക്കിടെയായിരുന്നു രാജ്യത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 21 ന് തെരഞ്ഞെടുക്കപ്പെട്ട ബസൂം, മുൻ ആഭ്യന്തര മന്ത്രിയായിരുന്നു. അരക്ഷിതാവസ്ഥയ്‌ക്കെതിരെ പോരാടുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വർഷം മുമ്പ്, 2020 ജനുവരി 9 ന്, ചിനെഗോഡറിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ നൈജർ സൈന്യത്തിന് 89 സൈനീകരെ നഷ്ടപ്പെട്ടിരുന്നു. ഈ അക്രമണം നടന്നതാക്കട്ടെ ഇനാറ്റ്‌സിലെ ആക്രമണത്തിൽ 71 സൈനികർ മരിച്ച് ഒരു മാസത്തിന് ശേഷമാണ്. രക്തച്ചൊരിച്ചിലിന് ശേഷം തില്ലബെരി മേഖലയില്‍ സൈനീക ശക്തി കൂട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam