പാക് വിമാനാപകടം: കൊല്ലപ്പെട്ടവരില്‍ മോഡൽ സാറാ ആബിദും; അനുശോചന പ്രവാഹം

First Published 24, May 2020, 10:31 AM

പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ മോഡൽ സാറാ ആബിദും. 91 യാത്രക്കാരും എട്ട് ക്രൂ മെമ്പർമാരെയും വഹിച്ച് ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പി.കെ-8303 വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുമ്പ് അപകടത്തിൽപ്പെട്ടത്.

വിമാനം അപടത്തിൽപ്പെട്ടെന്നറിഞ്ഞ മുതൽക്കുതന്നെ യാത്രികരെ സംബന്ധിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. അക്കൂട്ടത്തിലാണ് സാറാ ആബിദും മരണമടഞ്ഞുവെന്ന വാർത്ത പുറത്തുവന്നത്. സാറയുടെ സുഹൃത്തുക്കൾ തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. ഇതിനിടയിൽ സാറ അപകടം അതിജീവിച്ചുവെന്നതു സംബന്ധിച്ച് പ്രചരണങ്ങളുണ്ടായിരുന്നെങ്കിലും അതു സത്യമല്ലെന്നും സുഹൃത്തുക്കൾ അറിയിച്ചു.

മാധ്യമപ്രവർത്തകനായ സെയ്ൻ ഖാനും സാറയുടെ മരണം സംബന്ധിച്ച് ട്വീറ്റ് ചെയ്തു. '' പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് വിമാന അപകടത്തിൽ നടിയും മോഡലുമായ സാറ ആബിദ് മരണപ്പെട്ടതായി വാർത്ത വന്നിട്ടുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തുന്നു'' എന്നാണ് സെയ്ൻ ഖാൻ കുറിച്ചത്.

ഫാഷൻ ഡിസൈനറായ ഖദീജ ഷായും സാറയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. '' ഫാഷൻ ലോകത്തിന് സാറയെ നഷ്ടമായി. കഠിനാധ്വാനിയും പ്രൊഫഷണലുമായ കുട്ടിയായിരുന്നു അവൾ. ഫോട്ടോഷൂട്ടുകളിലെ അവളുടെ ഊർജം എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്. ആത്മാവിന് ശാന്തി ലഭിക്കട്ടെ''- എന്നാണ് ഖദീജ കുറിച്ചത്.

സാറ നിലവിൽ ഒരു ബ്രാൻഡിനു വേണ്ടി ഷോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും അമ്മാവൻ മരണപ്പെട്ടതോടെ ലാഹോറിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും നടിയും ആക്റ്റിവിസ്റ്റുമായ ഫ്രീഹ അൽത്താഫ് കുറിക്കുന്നു.

മരിക്കുന്നതിന് മൂന്നു ദിവസം മുമ്പ് സാറ അവസാനമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രവും വൈറലാവുകയാണിപ്പോൾ. വിമാനത്തിൽ ഇരിക്കുന്ന ചിത്രമാണ് സാറ പോസ്റ്റ് ചെയ്തത്. ''ഉയരെ പറക്കുക' എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവച്ചത്. വാക്കുകളെ അന്വർഥമാക്കിക്കൊണ്ട് അവസാനയാത്രയിലും സാറ ഉയരെ പറന്നു എന്നാണ് ചിത്രത്തിന് കീഴെ പലരും കമന്റ് ചെയ്യുന്നത്.

undefined

undefined

undefined

undefined

undefined

loader