- Home
- News
- International News
- അഴിമതിയാരോപണം; നെതന്യാഹുവിനെ ക്രൈം മിനിസ്റ്റർ എന്ന് വിളിച്ച് ജനം തെരുവില്‍
അഴിമതിയാരോപണം; നെതന്യാഹുവിനെ ക്രൈം മിനിസ്റ്റർ എന്ന് വിളിച്ച് ജനം തെരുവില്‍
അഴിമതി ആരോപണം നേരിടുന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ നൂറുകണക്കിന് ഇസ്രയേലികൾ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ചു. ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ജറുസലേം വസതിക്ക് പുറത്തായിരുന്നു ജനങ്ങള്‍ പ്രതിഷേധിച്ചത്. കുറ്റാരോപിതനായ ആള്‍ പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെ റാലി നടത്തിയ ഏഴ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു പുതിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ചിത്രങ്ങള്‍: ഗെറ്റി

നെതന്യാഹുവിനെ “ക്രൈം മിനിസ്റ്റർ” എന്ന് വിശേഷിപ്പിക്കുന്ന പ്രകടന ബാനറുകൾ ഉയര്‍ത്തിയായിരുന്നു പ്രതിഷേധക്കാരെത്തിയത്.

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഏഴു പേരിൽ മുൻ ഇസ്രായേലി വ്യോമസേനാ ജനറൽ ഉണ്ടായിരുന്നു. ഇദ്ദേഹത്തെയും ഇസ്രയേലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതിഷേധങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് ഇസ്രായേൽ പൊലീസിന്‍റെ നിലപാട്.

വിരമിച്ച ബ്രിഗേഡ് ഉൾപ്പെടെ മൂന്ന് പ്രതിഷേധക്കാരെ ഇസ്രയേലി പൊലീസ് തടവിലാക്കിയിരിക്കുകയാണ്.

പൊലീസിന്‍റെ മോചന നിബന്ധനകൾ നിരസിച്ചതും പ്രതിഷേധത്തിൽ പങ്കെടുക്കാൻ മറ്റുള്ളവരെ നിർബന്ധിച്ചതിനുമാണ് ജനറൽ അമീർ ഹസ്‌കലിനെ തടവിലിട്ടതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാസം ജറുസലേമിലെ ഒരു കോടതിയിൽ വഞ്ചന, വിശ്വാസലംഘനം, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി നെതന്യാഹുവിനെതിരെയുള്ള വിചാരണ ആരംഭിച്ചിരുന്നു.

അടുത്ത മാസം ഇത് പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ മാസമാണ് നെതന്യാഹുവിന്‍റെ നേതൃത്വത്തില്‍ ഇസ്രയേലില്‍ പുതിയ സർക്കാർ അധികാരമേറ്റത്.

ഒരു വർഷത്തിലേറെ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷമാണ് നെതന്യാഹു വീണ്ടും അധികാരം കൈപ്പിടിയിലാക്കിയത്.

പാർലമെന്‍റിനെ മറികടന്ന് , കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് സർക്കാരിന് അധികാരം നൽകാനായി നിര്‍ദ്ദേശിക്കപ്പെട്ട വോട്ടെടുപ്പിനെതിരെയായിരുന്നു ആദ്യം പ്രതിഷേധം തുടങ്ങിയത്.

വെറും ഏഴ് പേര്‍ നടത്തിയ ആ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഇസ്രയേലി പൊലീസ് അറസ്റ്റ് ചെയ്തത് ഏറെ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.

നെതന്യാഹുവിനോടുള്ള ഇസ്രയേലികളുടെ അസംതൃപ്തിയാണ് പ്രതിഷേധത്തെ ഇത്രയേറെ രൂക്ഷമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഒരാഴ്ചയായി, ആയിരക്കണക്കിന് ഇസ്രയേലികൾ ഇസ്രയേലിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിനെതിരെ തിരിഞ്ഞതോടെ ശക്തമായ പ്രതിഷേധമാണ് ഇസ്രയേലെ തെരുവുകളില്‍ നടക്കുന്നത്.

അഴിമതിക്കെതിരെയുള്ള വിചാരണ നടക്കവേ അധികാരത്തിലേറാനുള്ള നെതന്യാഹുവിന്‍റെ തീരുമാനം ഇസ്രയേലികളില്‍ പ്രതിഷേധം വ്യാപകമാക്കിയിരുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam