'സോപ്പ് ഉപയോഗിക്കൂ ജീവിതം ആസ്വദിക്കൂ' ; നൂറ്റാണ്ട് മുമ്പൊരു പനിക്കാലത്തെ സോപ്പ് പരസ്യങ്ങള്‍ കാണാം

First Published 18, Mar 2020, 11:26 AM IST

വിപണി എന്നത് ഒരു മജിഷ്യനാണ്. അതുവരെ ആര്‍ക്കും വേണ്ടാതെ ഒഴിവാക്കിയിരുന്ന പലതും പെട്ടെന്നൊരു ദിവസം മുതല്‍ ഏറെ പ്രധാന്യത്തോടെ വിപണി കീഴടക്കുന്ന കാഴ്ച പലതവണ ഉണ്ടായിട്ടുണ്ട്. കൊറോണാ വൈറസ് ബാധ വ്യാപകമായതോടെ ലോകത്ത് അതുവരെ അപ്രസക്തമായിരുന്ന മാസ്ക്കുകള്‍ക്കും ഹാന്‍ഡ് സാനിറ്റേസറുകളും ലോഷനുകള്‍ക്കും വിപണി കൈയേറി. രോഗത്തിന്‍റെ വ്യാപനത്തെ ചെറുക്കാന്‍ രോഗമുള്ളവര്‍ മാസ്കുകള്‍ ഉപയോഗിക്കാനും എല്ലാവരും കൈകള്‍ കഴുകുവാനും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം വന്നതോടെയാണ് മാസ്ക്കുകള്‍ക്കും ഹാന്‍ഡ് സാനിറ്റേഷന്‍ ലോഷനുകള്‍ക്കും വിപണിയില്‍ ആവശ്യക്കാരേറിയത്.

എന്നാല്‍ ഇന്നത്തേതു പോലെയായിരുന്നില്ല പഴ കാലം. സോപ്പ് വിപണിയില്‍ എത്തിയിട്ടേ ഉണ്ടായിരുന്നൊള്ളൂ. അതുകൊണ്ട് തന്നെ ജനങ്ങളെ ആകര്‍ഷിക്കേണ്ടതിന്‍റെ ആവശ്യവും നിലനിന്നിരുന്നു. അതിനിടെ പനി മരണങ്ങള്‍ കൂടിയപ്പോള്‍ സോപ്പ് നിര്‍മ്മാതാക്കള്‍ വിപണിയുടെ സാധ്യത മനസിലാക്കി. ഇതേ തുടര്‍ന്ന് പത്രങ്ങളില്‍ സോപ്പ് പരസ്യങ്ങള്‍ വ്യാപകമായി പ്രസിദ്ധീകരിച്ചു തുടങ്ങി. 1919 ല്‍ സ്പെയിനില്‍ വ്യാപകമായ രീതിയില്‍ പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ പത്രങ്ങളില്‍ സോപ്പിന്‍റെ പരസ്യങ്ങള്‍ കൂടി.. തുടര്‍ന്ന് സോപ്പിന്‍റെ ഉപയോഗവും വളരെയേറെ വര്‍ദ്ധിച്ചു. കാണാം ആ സോപ്പ് പരസ്യങ്ങള്‍.

ശുദ്ധവും തെളിഞ്ഞതും മൃദുവായതുമായ ചർമ്മത്തിന് യാര്‍ഡ്ലിയുടെ സോപ്പ് ഉപയോഗിക്കുക. (മാഞ്ചസ്റ്റർ ഗാർഡിയൻ, ജനുവരി 1918)

ലൈഫ് ബോയിയുടെ ആന്‍റിസെപ്റ്റിക് ശുചിത്വം “ഇൻഫ്ലുവൻസ് ബാധ” യെ നേരിടുകയും മുഴുവൻ കുടുംബത്തിന്‍റെയും “പുഞ്ചിരിക്കുന്ന ആരോഗ്യം” നിലനിര്‍ത്തുകയും ചെയ്തുവെന്ന് നിർമ്മാതാക്കളായ ലിവർ ബ്രദേഴ്സ് അവകാശപ്പെട്ടു. (മാഞ്ചസ്റ്റർ ഗാർഡിയൻ, മാർച്ച് 1919)

കൂടുതൽ ആളുകൾ പനി ബാധിച്ച് മരിച്ചതോടെ പരസ്യങ്ങളുടെ സ്വരം മാറി. ബൂട്ട് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരസ്യം, ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിക്കുകയും ചെയ്തു: “നമ്മുടെ രാജ്യത്തിന്‍റെ ഏറ്റവും വലിയ സ്വത്ത് അവിടത്തെ ജനങ്ങളാണ്.” (മാഞ്ചസ്റ്റർ ഗാർഡിയൻ, ഏപ്രിൽ 1919)

സോപ്പിനുള്ള ആവശ്യം വർദ്ധിച്ചത് വിദേശത്ത് നിന്ന് കൂടുതൽ അസംസ്കൃത വസ്തുക്കൾ ഇറക്കാന്‍ കാരണമായി. ആവശ്യക്കാര്‍ കൂടിയപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ലോകത്തിന്‍റെ പല കോണുകളില്‍ നിന്ന് കൊണ്ട് വന്ന് ഉണ്ടാക്കുന്നതെന്ന തരത്തിലായി പരസ്യങ്ങള്‍.  (മാഞ്ചസ്റ്റർ ഗാർഡിയൻ, ഫെബ്രുവരി 1920)

ജയ്സ് അണുനാശിനി - ദ്രാവക അല്ലെങ്കിൽ സോപ്പ് രൂപത്തിൽ - വീട്, സ്കൂൾ, ഓഫീസ് എന്നിവിടങ്ങളിൽ അണുക്കളെ കൈകാര്യം ചെയ്യാന്‍.  (മാഞ്ചസ്റ്റർ ഗാർഡിയൻ, മെയ് 1919)

ലേസ് പോലുള്ള അതിലോലമായ വസ്തുക്കൾ കഴുകുന്നത് ഉൾപ്പെടെ നിരവധി ക്ലീനിംഗ് ജോലികൾക്കായി ഐവി എന്ന വൈവിധ്യമാർന്ന സോപ്പ് ഉപയോഗിക്കാം. (മാഞ്ചസ്റ്റർ ഗാർഡിയൻ, ഏപ്രിൽ 1922)

പിങ്കോബോളിക് സോപ്പ് ഫലപ്രദവും സാമ്പത്തികലാഭവുമാണെന്ന അവകാശവാദമാണ് ഉയര്‍ത്തിയത്. (മാഞ്ചസ്റ്റർ ഗാർഡിയൻ, ജൂൺ 1920)

സൺലൈറ്റ് സോപ്പ് നിർമ്മാതാക്കൾ “സൺലൈറ്റ് സ്ട്രീറ്റിൽ” താമസിക്കുന്ന വ്യത്യസ്ത ആളുകൾക്ക് വായനക്കാരെ പരിചയപ്പെടുത്തുന്ന ഒരു പരസ്യം നൽകി. ഈ പരസ്യത്തിൽ ഒരു അമ്മയും മക്കളുമാണുള്ളത്. വൃത്തിയുള്ളതും ആരോഗ്യകരവുമായ ചുറ്റുപാടും ഒരുക്കിത്തന്നതിന് അവർ സൺലൈറ്റ് സോപ്പിന് നന്ദി പറയുന്നു. (മാഞ്ചസ്റ്റർ ഗാർഡിയൻ, മെയ് 1922)

പരസ്പരമുള്ള സഹകരണത്തിലൂടെ രോഗം പകരുമെന്ന് ഡോക്ടര്‍മാര്‍ നിങ്ങളോട് പറയുന്നു. എന്നാല്‍ “നിങ്ങളുടെ ജീവിതം മുന്നോട്ട് പോകണം; നിങ്ങൾ ആളുകളെ കണ്ടുമുട്ടണം, സ്പർശിക്കണം, സംസാരിക്കണം ..., ” ഉപയോഗിക്കൂ ലൈഫ് ബോയി സോപ്പ് എന്ന് ഈ പരസ്യം പറയുന്നു. (മാഞ്ചസ്റ്റർ ഗാർഡിയൻ, ജൂൺ 1924)

ജലദേഷം മുതൽ പൊള്ളൽ വരെ യാദിൽ എന്ന ആന്‍റിസെപ്റ്റിക് ഉൽപ്പന്നത്തിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഇത് ഒരു സോപ്പ്, തൈലം, ദ്രാവകം എന്നിങ്ങനെ വിവിധ രൂപത്തില്‍ വിറ്റഴിക്കപ്പെട്ടു. (മാഞ്ചസ്റ്റർ ഗാർഡിയൻ, നവംബർ 1928)

loader