- Home
- News
- International News
- കൊവിഡിനെ ചെറുക്കാൻ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്
കൊവിഡിനെ ചെറുക്കാൻ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്
ലോകമാകെ കൊവിഡ് 19 പിടിമുറുക്കിയപ്പോഴും കാർബൺ പുറന്തള്ളുന്നതിൽ ആഗോളതലത്തിൽ വന്ന കുറവുകൾ ചർച്ചയായിരുന്നു. ലോകം ലോക്ക് ഡൗണിൽ ആയിരുന്നപ്പോഴും അത് നേരിയ ആശ്വാസം ലോകജനതയ്ക്ക് പകർന്നിരുന്നു. കൊവിഡ് 19 എന്ന മഹാമാരി ലോകനന്മയ്ക്ക് വേണ്ടിയാണെന്ന വാദങ്ങൾ വരെ ഉയർന്നു വന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ വരെ കാർബൺ ഉദ്വമനത്തിൽ 8.6 ശതമാനം കുറവുണ്ടായെന്നാണ് കണക്കുകൾ പറയുന്നത്.പക്ഷെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ് ഇന്ന്. ഭൂമിക്കൊരു ഭാരം എന്ന സന്ദേശത്തോടെ ജനങ്ങൾ ബോധപൂർവ്വം ഒഴിവാക്കിയ പ്ലാസ്റ്റിക്ക് എന്ന മഹാമാരി വീണ്ടും തിരിച്ചുവന്നു. കൊവിഡിനെ ചെറുക്കാൻ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്കാണ്. അതെ, പ്ലാസ്റ്റിക് രക്ഷകനാവുകയായിരുന്നു.ഫെയ്‌സ് മാസ്കുകൾ, വൈസറുകൾ മുതൽ കയ്യുറകൾ വരെ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ മിക്കവാറും എല്ലാ വശങ്ങളും ഡിസ്പോസിബിൾ പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. പ്ലാസ്റ്റിക് സ്ക്രീൻ, പിപിഇ കിറ്റുകൾ തുടങ്ങി സുരക്ഷാ സാമഗ്രികൾ പൂർണ്ണമായും പ്ലാസ്റ്റിക്കിൽ തന്നെയാണ് നിർമ്മിക്കുന്നത്. മിക്കതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നവയും.ആഗോളതലത്തിൽ മാസ്കുകൾക്കുള്ള മാർക്കറ്റ് കഴിഞ്ഞ വർഷം 708 മില്യൺ ഡോളറായിരുന്നു. എന്നാൽ ഈ വർഷം അത് 147 ബില്യൺ ഡോളറായി ഉയർന്നു എന്നും കണക്കുകൾ പറയുന്നു.

കാലിഫോർണിയയിലെ ഒരു ജിമ്മിൽ പ്ലാസ്റ്റിക് കൂടാരങ്ങൾ ഉണ്ടാക്കി അതിനുള്ളിൽ വ്യായാമം ചെയ്യുന്നവർ

കാലിഫോർണിയയിലെ ഒരു ജിമ്മിൽ പ്ലാസ്റ്റിക് കൂടാരങ്ങൾ ഉണ്ടാക്കി അതിനുള്ളിൽ വ്യായാമം ചെയ്യുന്നവർ

തായ്ലന്റിലെ ബാങ്കോക്കിൽ മുഖാവരം അണിയിച്ച നവജാതശിശു

തായ്ലന്റിലെ ബാങ്കോക്കിൽ മുഖാവരം അണിയിച്ച നവജാതശിശു

സൗത്ത് കൊറിയയിലെ ഹുണ്ടായ് ക്രെഡിറ്റ് കാർഡ് ഓഫീസിലെ ഭക്ഷണശാലയിൽ സജ്ജീകരിച്ച പ്ലാസ്റ്റിക്ക് ക്യാബിനുകളിൽ ഇരുന്ന കഴിക്കുന്നവർ

സൗത്ത് കൊറിയയിലെ ഹുണ്ടായ് ക്രെഡിറ്റ് കാർഡ് ഓഫീസിലെ ഭക്ഷണശാലയിൽ സജ്ജീകരിച്ച പ്ലാസ്റ്റിക്ക് ക്യാബിനുകളിൽ ഇരുന്ന കഴിക്കുന്നവർ

ചൈനയിലെ വുഹാനിൽ പ്ലാസ്റ്റിക് ബാഗ് കൊണ്ട് മുഖം മറച്ച് സൈക്കിൽ ചവിട്ടുന്ന മനുഷ്യൻ

ചൈനയിലെ വുഹാനിൽ പ്ലാസ്റ്റിക് ബാഗ് കൊണ്ട് മുഖം മറച്ച് സൈക്കിൽ ചവിട്ടുന്ന മനുഷ്യൻ

അമേരിക്കയിൽ ഒരു പബ്ബിൽ സംഗീതപരിപാടി അവതരിപ്പിക്കുന്ന ഗായകൻ പ്ലാസ്റ്റിക്ക് കൂടാരത്തിനുള്ളിൽ

അമേരിക്കയിൽ ഒരു പബ്ബിൽ സംഗീതപരിപാടി അവതരിപ്പിക്കുന്ന ഗായകൻ പ്ലാസ്റ്റിക്ക് കൂടാരത്തിനുള്ളിൽ

ഇന്ത്യയിലെ അമൃത്സറിൽ പൊലീസ് ഉദ്യോഗസ്ഥന് പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ മുഖാവരണം അണിയിപ്പിക്കുന്നു

ഇന്ത്യയിലെ അമൃത്സറിൽ പൊലീസ് ഉദ്യോഗസ്ഥന് പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ മുഖാവരണം അണിയിപ്പിക്കുന്നു

പാരീസിലെ ഒരു ഭക്ഷണശാലയിൽ പ്രത്യേക രീതിയിൽ സജ്ജീകരിച്ച പ്ലാസ്റ്റിക് കവറുകൾക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്ന ദമ്പതികൾ

പാരീസിലെ ഒരു ഭക്ഷണശാലയിൽ പ്രത്യേക രീതിയിൽ സജ്ജീകരിച്ച പ്ലാസ്റ്റിക് കവറുകൾക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്ന ദമ്പതികൾ

സ്പെയിനിലെ ഒരു ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വേണ്ടി തയ്യാറെടുക്കുന്ന ഡോക്ടറും സഹായിയും

സ്പെയിനിലെ ഒരു ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വേണ്ടി തയ്യാറെടുക്കുന്ന ഡോക്ടറും സഹായിയും

ഗ്രീസിൽ സൺബാത്തിനു വേണ്ടി സജ്ജീകരിക്കുന്ന സ്ഥലം

ഗ്രീസിൽ സൺബാത്തിനു വേണ്ടി സജ്ജീകരിക്കുന്ന സ്ഥലം

കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്ക്കരിക്കാൻ കൊണ്ടുപോകുന്ന ബന്ധുക്കൾ

കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്ക്കരിക്കാൻ കൊണ്ടുപോകുന്ന ബന്ധുക്കൾ

വിയറ്റ്നാമിലെ ഒരു ടാക്സിയിൽ സജ്ജീകരിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് ഷീറ്റ്

വിയറ്റ്നാമിലെ ഒരു ടാക്സിയിൽ സജ്ജീകരിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് ഷീറ്റ്

ഉക്രൈനിലെ ഒരു മരുന്നുവിൽപ്പനശാല

ഉക്രൈനിലെ ഒരു മരുന്നുവിൽപ്പനശാല

ഒരു സൂപ്പർ മാർക്കറ്റിൽ പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ സംരക്ഷണ കവചത്തിനുള്ളിൽ കുഞ്ഞുമായി അമ്മ

ഒരു സൂപ്പർ മാർക്കറ്റിൽ പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ സംരക്ഷണ കവചത്തിനുള്ളിൽ കുഞ്ഞുമായി അമ്മ

ഇംഗ്ലണ്ടിൽ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ട കൈയ്യുറ

ഇംഗ്ലണ്ടിൽ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ട കൈയ്യുറ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam