- Home
- News
- International News
- 'എനിക്ക് ശ്വാസംമുട്ടുന്നു'; അമേരിക്കയിൽ കലാപം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു
'എനിക്ക് ശ്വാസംമുട്ടുന്നു'; അമേരിക്കയിൽ കലാപം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു
അമേരിക്കൻ സംസ്ഥാനമായ മിനിപൊളീസിൽ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ ജനകീയ പ്രതിഷേധം അവസാനിക്കുന്നില്ല. ദിവസവും നിരവധി പേരാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്നത്. മിനിപൊളീസിൽ പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടിരുന്നു. ''വലിയ ജനക്കൂട്ടം, വളരെയേറെ സംഘടിതരായിട്ടാണ് എത്തിയത്. എന്നാല്‍ ആരും തന്നെ വൈറ്റ് ഹൗസിന്റെ അതിര്‍ത്തി കടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവരെ നീചന്മാരായ നായ്ക്കളും അപകടകരമായ ആയുധങ്ങളും കൊണ്ട് സ്വീകരിക്കുമായിരുന്നു. പ്രവർത്തിക്കാൻ തയ്യാറായി നിരവധി രഹസ്യ സര്‍വീസ് ഏജന്റുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.'' എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം. പ്രതിഷേധം കനത്തതോടെ നഗരത്തിൽ സുരക്ഷാ സേനയെ വിന്യസിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. ചിക്കാഗോ, ഇല്ലിനോയ്സ്, ലോസ് ആഞ്ചലസ്, കാലിഫോർണിയ തുടങ്ങി നിരവധി നഗരങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി. കൊലചെയ്യപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ അവസാന വാക്കായ 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിഷേധം.കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎസ്സിലെ മിനിയാപോളിസില്‍ റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ എല്ലാ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തേ തുടര്‍ന്ന് മിനിയോപോളിസി നഗരത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കലാപകാരികൾ കാറിന് തീയിട്ടപ്പോൾ.

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തേ തുടര്‍ന്ന് മിനിയോപോളിസി നഗരത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കലാപകാരികൾ കാറിന് തീയിട്ടപ്പോൾ.

പ്രതിഷേധിക്കുന്ന സ്ത്രീയെ തടഞ്ഞുവച്ചിരിക്കുന്ന പോലീസുകാർ

പ്രതിഷേധിക്കുന്ന സ്ത്രീയെ തടഞ്ഞുവച്ചിരിക്കുന്ന പോലീസുകാർ

പൊലീസുകാർ കൊലപാതകികളാകുമ്പോൾ സഹായിക്കാൻ ആരുണ്ട് എന്ന പ്ലക്കാർഡുമായി പ്രതിഷേധക്കാർ

പൊലീസുകാർ കൊലപാതകികളാകുമ്പോൾ സഹായിക്കാൻ ആരുണ്ട് എന്ന പ്ലക്കാർഡുമായി പ്രതിഷേധക്കാർ

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ

കലാപത്തിൽ കത്തിനശിച്ച കാറിനു മുകളിൽ കയറി പ്രതിഷേധിക്കുന്നവർ

കലാപത്തിൽ കത്തിനശിച്ച കാറിനു മുകളിൽ കയറി പ്രതിഷേധിക്കുന്നവർ

കലാപത്തിൽ നശിച്ച കടകൾ, തെരുവിൽ ചിതറിക്കിടക്കുന്ന സാധനങ്ങളും കാണാം

കലാപത്തിൽ നശിച്ച കടകൾ, തെരുവിൽ ചിതറിക്കിടക്കുന്ന സാധനങ്ങളും കാണാം

പ്രതിഷേധക്കാർ മരുന്നു വിൽപ്പന കടയ്ക്ക് തീയിടുന്നു

പ്രതിഷേധക്കാർ മരുന്നു വിൽപ്പന കടയ്ക്ക് തീയിടുന്നു

പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിൽേധിക്കുന്നവർ

പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിൽേധിക്കുന്നവർ

തെരുവിൽ പ്രതിഷേധിച്ച യുവാവിനെയും യുവതിയെയും തടഞ്ഞുവച്ചിരിക്കുന്ന പൊലീസുകാർ

തെരുവിൽ പ്രതിഷേധിച്ച യുവാവിനെയും യുവതിയെയും തടഞ്ഞുവച്ചിരിക്കുന്ന പൊലീസുകാർ

പ്രതിഷേധക്കാർ എറിഞ്ഞ പടക്കം പൊലീസുകാർക്കിടയിൽ കിടന്ന് പൊട്ടുന്നു

പ്രതിഷേധക്കാർ എറിഞ്ഞ പടക്കം പൊലീസുകാർക്കിടയിൽ കിടന്ന് പൊട്ടുന്നു

കെട്ടിടങ്ങളിൽ കൂട്ടംകൂടി കയറി നിന്ന് പ്രതിഷേധിക്കുന്നവർ

കെട്ടിടങ്ങളിൽ കൂട്ടംകൂടി കയറി നിന്ന് പ്രതിഷേധിക്കുന്നവർ

പ്ലക്കാർഡുമായി റോഡിലിരുന്ന് പ്രതിഷേധിക്കുന്ന യുവാവ്

പ്ലക്കാർഡുമായി റോഡിലിരുന്ന് പ്രതിഷേധിക്കുന്ന യുവാവ്

പൊലീസിന്റെ കണ്ണീർവാതക പ്രയോഗത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതിഷേധക്കാർ പടക്കങ്ങൾ പൊലീസിന് നേരെ എറിയുന്നു

പൊലീസിന്റെ കണ്ണീർവാതക പ്രയോഗത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതിഷേധക്കാർ പടക്കങ്ങൾ പൊലീസിന് നേരെ എറിയുന്നു

ഞങ്ങളെ കൊല്ലുന്നത് നിർത്തണം എന്നെഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്ന യുവതി. പിറകിൽ ബാരിക്കേഡുമായി പൊലീസുകാരെയും കാണാം

ഞങ്ങളെ കൊല്ലുന്നത് നിർത്തണം എന്നെഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്ന യുവതി. പിറകിൽ ബാരിക്കേഡുമായി പൊലീസുകാരെയും കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam