മനുഷ്യഗന്ധമേല്‍ക്കാതെ പൊതുഇടങ്ങള്‍; കാണാം ചിത്രങ്ങള്‍
ലോകം സക്രിയമായ കാലത്ത് സൂചികുത്താനിടമില്ലാതിരുന്ന പൊതുഇടങ്ങള്‍ ഇന്ന് തീര്‍ത്തും ശൂന്യമാണ്. രാവും പകലും മനുഷ്യഗന്ധമൊഴിയാത്ത ഇടങ്ങളില്‍ ഇന്ന് മനുഷ്യനെ കണ്ട് കിട്ടാനില്ലാത്ത അവസ്ഥ. മനുഷ്യന്‍ സൈര്യവിഹാരം നടത്തിയ പൊതുഇടങ്ങളില്‍ ഇന്ന് മൃഗങ്ങള്‍ കൈയടക്കിത്തുടങ്ങിയിരിക്കുന്നു. കാണാം കൊവിഡ്19 ന് മുമ്പും പിമ്പുമുള്ള ലോക കാഴ്ചകള്‍. ചിത്രങ്ങള്‍ : റോയിട്ടേഴ്സ്
146

റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർ ജോണ്‍ നസ്കയുടെ കൈയിലുള്ളത് 2019 ഏപ്രിലിൽ കുരുത്തോല പെരുന്നാള്‍ ദിവസം എടുത്ത "ക്രിസ്റ്റോ റെസുസിറ്റാഡോ വൈ ന്യൂസ്ട്ര സെനോറ ഡി ലോറെറ്റോ" എന്ന സാഹോദര്യത്തില്‍ അനുതപിക്കുന്നവരുടെ ചിത്രമാണ്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം 2020 ഏപ്രിൽ 5- ലെ കുരുത്തോല പെരുന്നാള്‍ ദിവസം കൊറോണാ വൈറസ് ഭീതിയില്‍ തെക്കൻ സ്പെയിനിലെ റോണ്ടയിലെ ആളൊഴിഞ്ഞ അതെ തെരുവ്.

246
2018 ഫെബ്രുവരി 8 ന് തായ്‌ലൻഡിലെ ബാങ്കോക്കിൽ സന്ധ്യാസമയത്തെ റച്ചാഡ റെയിൽവേ രാത്രി മാർക്കറ്റ്.

346
2020 ഏപ്രിൽ 1 ന് തായ്‌ലൻഡിലെ ബാങ്കോക്കിലെ ശൂന്യമായ റച്ചാഡ റെയിൽവേ നൈറ്റ് മാർക്കറ്റിന്റെ കാഴ്ച.

446
2016 ഡിസംബർ 9 ന് പോർച്ചുഗലിലെ പാൽമേലയിലെ ഫോക്സ്വാഗൺ കാർ ഫാക്ടറി ജീവനക്കാർ ഒരു കാര്‍ അസംബ്ലിള്‍ ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടുന്നു.

546
ഫോക്സ്വാഗൺ കാർ ഫാക്ടറിയിൽ ജോലിക്കാരില്ലാത്തെ ശൂന്യമായ അസംബ്ലി ലൈൻ.

646
2019 ഏപ്രിലിൽ തെക്കൻ സ്പെയിനിലെ റോണ്ടയിൽ വിയ ക്രൂസിസിൽ റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർ ജോണ്‍ നസ്കയുടെ കൈയില്‍ കുരുത്തോല പെരുന്നാള്‍ ഘോഷയാത്രയില്‍ അനുതപിക്കുന്നവരുടെ ചിത്രം പിടിച്ചിരിക്കുന്നു. അതേ സ്ഥലത്ത് 2020 ഏപ്രിൽ 5 ന്‍റെ കുരുത്തോല പെരുന്നാളിന് ആളൊഴിഞ്ഞ തെരുവും കാണാം.

746
2020 മാർച്ച് 22 ന് ജപ്പാനിലെ ടോക്കിയോയിലെ യുനോ പാർക്കിൽ സംരക്ഷിത മുഖംമൂടികൾ ധരിച്ച സന്ദർശകർ പൂത്തുനില്‍ക്കുന്ന ചെറി പൂക്കളുടെ ഉദ്യാനം സന്ദര്‍ശിക്കുന്നു.

846
2020 മാർച്ച് 28 ന് ജപ്പാനിലെ ടോക്കിയോ ഗവർണർ യൂറിക്കോ കൊയ്‌കെ, യുനോ പാർക്കിൽ വീടിനകത്ത് താമസിക്കാൻ ടോക്കിയോ നിവാസികളോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ആദ്യ ആഴ്ച ആളൊഴിഞ്ഞ ചെറി പൂക്കളുടെ ഉദ്യാനത്തില്‍ ഒരു പ്രാവ് നടക്കുന്നു.

946
2020 മാർച്ച് 12 ന് സിറിയയിലെ ഡമാസ്കസിലെ സൂക്ക് അൽ ഹമീദിയിൽ ആളുകൾ ഷോപ്പിംഗ് നടത്തുന്നു.

1046
2020 മാർച്ച് 26 ന് സിറിയയിലെ ഡമാസ്കസിലെ സൂക്ക് അൽ ഹമീദിയിൽ കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് അടച്ചിട്ട കടകളുടെ കാഴ്ച.

1146
2019 ഏപ്രിലിൽ തെക്കൻ സ്പെയിനിലെ റോണ്ടയിൽ കുരുത്തോല പെരുന്നാള്‍ ദിനത്തില്‍ എടുത്ത ഫോട്ടോയുമായി ക്യാമറാമാന്‍ ജോണ്‍ നസ്ക. അതേ സ്ഥലത്ത് 2020 ഏപ്രിൽ 5 ന് കൊറോണാ വൈറസ് ഭീതിയില്‍ നിശബ്ദമായ ഒരു കുരുത്തോല പെരുന്നാള്‍ ദിനത്തില്‍.

1246
2018 ഏപ്രിൽ 4 ന് ജർമ്മനിയിലെ ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ ആളുകൾ പൊതു സ്ഥലത്തിരുന്ന് ലഘുഭക്ഷണം കഴിക്കുന്നു.

1346
2020 മാർച്ച് 25 ന് ജർമ്മനിയിലെ ബെർലിനിൽ കൊറോണ വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ ശൂന്യമായ ബ്രാൻഡൻബർഗ് ഗേറ്റ്.

1446
2020 മാർച്ച് 15, പാകിസ്ഥാനിലെ കറാച്ചിയിലെ കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷന്‍ കാഴ്ച.

1546
കൊറോണ വൈറസ് ബാധയുടെ ഭീതിയില്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷം 2020 മാർച്ച് 25 ന് പാകിസ്ഥാനിലെ കറാച്ചിയിലെ കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷന്‍ കാഴ്ച.

1646
2020 മാർച്ച് 24 ന് ഗാസ സിറ്റിയിലെ അൽ-അബ്ബാസ് പള്ളിയിൽ പലസ്തീനികൾ പ്രാർത്ഥന നടത്തുന്നു.

1746
2020 മാർച്ച് 25 ന് ഗാസ സിറ്റിയിൽ കൊറോണ വൈറസ് രോഗം പടരുന്നതിനെതിരായ മുൻകരുതലായി അടച്ചുപൂട്ടിയ ശേഷം ശൂന്യമായ അൽ-അബ്ബാസ് പള്ളി.

1846
2020 മാർച്ച് 16 ന് ബ്രസീലിലെ സാവോ പോളോയിൽ കൊറോണ വൈറസ് ഭീതി ഉയര്‍ന്നിട്ടും ആളുകൾ സെ സബ്‌വേ സ്റ്റേഷനിൽ യാത്രയ്ക്കായി എത്തിയപ്പോള്‍.

1946
എട്ട് ദിവസങ്ങള്‍ക്ക് ശേഷം കൊറോണാ വൈറസ് ഭീതിയെ തുടര്‍ന്ന് ബ്രസീലിലെ സാവോ പോളോ സംസ്ഥാന സർക്കാർ ചുമത്തിയ ലോക്ക്ഡൗണിന്റെ ആദ്യ ദിവസമായ 2020 മാർച്ച് 24 ന് സെ സബ്‌വേ സ്റ്റേഷൻ ശൂന്യമായപ്പോള്‍.

2046
2020 മാർച്ച് 6 ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ നൂർ എൽ ഹമീഡിയ പള്ളിക്ക് പുറത്തുള്ള തെരുവിൽ മുസ്ലീം മതവിശ്വാസികള്‍ വെള്ളിയാഴ്ച പ്രാർത്ഥന നടത്തുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos