മൃഗങ്ങള്‍ക്കൊപ്പം ജീവിക്കാനൊരു റിസോട്ട് ; കാണാം ആ കാഴ്ചകള്‍
പെയ്‌രി ഡെയ്‌സ റിസോർട്ട് നിങ്ങള്‍ക്ക് സമ്മാനിക്കുക മൃഗശാലയില്‍ കിടന്ന അനുഭവമായിരിക്കും. സൈബീരിയന്‍ കടുവകള്‍ക്കൊപ്പം, അല്ലെങ്കില്‍ സീലുകള്‍ക്കൊപ്പം അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള മൃഗങ്ങളുടെ ആവാസവ്യവസ്ഥയില്‍ നിങ്ങള്‍ക്കും കിടക്കാം. നിങ്ങള്‍ക്ക് ഏറ്റവും അടുത്ത് വരെ അവര്‍ വന്ന് നില്‍ക്കും പക്ഷേ തൊടാന്‍മാത്രം കഴിയില്ല. കാരണം ഒരു കനത്ത ചില്ല് നിങ്ങളെ രണ്ട് പേരെയും വേര്‍തിരിച്ചിരിക്കും. കരടി, ചെന്നായ്, സീലുകള്‍, പെൻഗ്വിനുകൾ, സൈബീരിയൻ കടുവകൾ, എന്നിവയുടെ ആവാസവ്യസ്സ്ഥ പുനസൃഷ്ടിച്ച് അതില്‍ ഒരു ഹോട്ടല്‍ സ്യൂട്ട്, അതാണ് പെയ്‌രി ഡെയ്‌സ റിസോർട്ട്. ഏങ്ങനെയുണ്ട് ഐഡിയ ?
ഒരു മൃഗശാലയക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് അതിനകത്താണ് റിസോട്ട് പണിതിരിക്കുന്നത്. വിശാലമായ ലോഡ്ജുകളും സ്യൂട്ടുകളും മുറികളും റിസോർട്ടിലുണ്ട്.
എന്നാൽ മൃഗശാലയിലെ 'ലാൻഡ് ഓഫ് കോൾഡ്' ലെ അണ്ടർവാട്ടർ സ്യൂട്ടുകൾ താമസിക്കാൻ പറ്റിയ അസാധാരണമായ സ്ഥലങ്ങളാണ്. ഒന്ന് വാൽറസ് ടാങ്കിലേക്കും മറ്റൊന്ന് ധ്രുവക്കരടിയുടെയും കൂടെയാകുമെന്ന് മാത്രം.
രാത്രിയിൽ പാർക്കിൽ താമസിക്കാൻ തീരുമാനിക്കുന്നവർക്ക് പാർക്കിന്‍റെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന വിവിധതരം താമസസൗകര്യങ്ങളിൽ നിന്ന് ഒന്ന് തെരഞ്ഞെടുക്കാം.
അല്ലെങ്കില്‍ ദി ലാസ്റ്റ് ഫ്രോണ്ടിയർ, ദി ലാൻഡ് ഓഫ് കോൾഡ്. തുടങ്ങിയ പേരില്‍ അറിയപ്പെടുന്ന എട്ട് വ്യത്യസ്ത തീമുകളും വന്യജീവി കാഴ്ചകളുമുള്ള 100 മുറികൾ റിസോർട്ടിൽ ലഭ്യമാണ്.
ചെന്നായ, കരടി, കടൽ സിംഹങ്ങൾ, സൈബീരിയൻ കടുവകൾ, പെൻഗ്വിനുകൾ, ധ്രുവക്കരടികൾ, വാൽറസുകൾ എന്നിവ പോലുള്ള വന്യജീവികള്‍ അതിഥികളെ കാണാനായി ജനാലയ്ക്കടുത്ത് വരും.
ലാൻഡ് ഓഫ് കോൾഡിലെ താമസങ്ങളിൽ ദി വാൾറസ് ഹൗസും ഉൾപ്പെടുന്നു, അവിടെ മുറികൾ ഒരു മഞ്ഞു ഗുഹയിൽ ഉറങ്ങുന്നതിന്‍റെ സുഖം പകരും.
ഒരു ചില്ല് ഗ്ലാസ് മാത്രമുപയോഗിച്ച് വിഭജിച്ച വാൽറസിന്‍റെ ജലവാസ കേന്ദ്രത്തിലേക്ക് നിങ്ങള്‍ക്ക് നേരിട്ട് നോക്കാം. താല്‍പര്യം തോന്നിയാല്‍ നിങ്ങളുടെ സമീപത്തേക്ക് അവനെത്തും.
ധ്രുവക്കരടി ഹൗസ് മുറികൾ നിലത്തോ വെള്ളത്തിലോ കിടക്കുന്ന ഹിമകരടിയെ കണ്ട് കൊണ്ട് കിടക്കാനുള്ള സാധ്യതയാണ് നിങ്ങള്‍ക്ക് തരുന്നത്.
24 മണിക്കൂർ പാർക്കിങ്ങ്, പ്രഭാതഭക്ഷണം, അത്താഴം, മുറിയിൽ വൈഫൈ, ലഹരിപാനീയങ്ങൾ എന്നിവയും ഇവിടത്തെ താമസത്തിൽ ഉൾപ്പെടുന്നു.
പക്ഷേ, ഒരു രാത്രി പാക്കേജിന് ഒരാൾക്ക് ചെലവ് 129 യൂറോ (US 150 യുഎസ്ഡി) മുതലാണ് തുടങ്ങുന്നത്. കൊറോണ വൈറസ് വ്യാപനം കാരണം, അതിഥികളെയും സ്റ്റാഫുകളെയും സംരക്ഷിക്കുന്നതിന് മാസ്ക്, സാമൂഹിക-അകലം പാലിക്കൽ ആവശ്യകതകൾ റിസോർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
2019 ലെ ഡയമണ്ട് തീംപാർക്ക് അവാർഡുകൾ ലഭിച്ചത് യൂറോപ്പിലെ മികച്ച മൃഗശാലയായി പേര് കേട്ട പെയ്‌രി ഡെയ്‌സ റിസോർട്ടിനാണ് ലഭിച്ചത്.