അക്വേറിയത്തില്‍ നീന്തിത്തുടിച്ച് സാന്താക്ലോസ്

First Published 4, Dec 2019, 3:21 PM IST

ക്രിസ്മസ് എത്തിയാല്‍ വിപണി ഒന്നുണരും വീണ്ടുമൊരു സീസണിനായി ഒരുങ്ങിനില്‍ക്കും. എന്നാല്‍ ഇത്തവണ ആദ്യമൊരുക്കം നടത്തിയത് യൂറോപിലോ അമേരിക്കയിലോ അല്ല. മറിച്ച് ദക്ഷിണ കൊറിയയിലാണ്. അതും സാന്താക്ലോസ് തന്നെ രംഗത്തിറങ്ങി. കരയിലല്ല, വെള്ളത്തിലാണെന്ന് മാത്രം.  സാന്താക്ലോസ് വസ്ത്രം ധരിച്ച ഒരു മുങ്ങൽ വിദഗ്ധൻ ഇന്ന് (2019 ഡിസംബർ 4)  ദക്ഷിണ കൊറിയയിലെ സിയോളിൽ കോക്സ് അക്വേറിയത്തിലെ ടാങ്കിലാണ് കാണികള്‍ക്കായി മത്സ്യത്തോടൊപ്പം നീന്തിയത്. ക്രിസ്മസിനെ ദേശീയ അവധിദിനമായി അംഗീകരിച്ച, കിഴക്കൻ ഏഷ്യൻ രാജ്യമായ ദക്ഷിണ കൊറിയയിൽ വർഷങ്ങളായി ക്രിസ്മസ് കൂടുതൽ പ്രചാരത്തിലുണ്ട്. ക്രിസ്മസ് അവധിക്കായെത്തുന്ന കുട്ടികളെ ആകര്‍ഷിക്കാനായാണ് സാന്താക്ലോസിന്‍റെ അഭ്യാസപ്രകടനങ്ങള്‍. കാണാം ആ അഭ്യാസങ്ങള്‍.
 

loader