ഒടുവിലവര്‍ നീന്തി, കൂറ്റന്‍ തിരമാലകളെയും വകഞ്ഞ് മാറ്റി... നെഞ്ചും വിരിച്ച്...

First Published 1, Oct 2019, 12:00 PM IST

അമേരിക്കയിലെ കാര്‍ലിഫോര്‍ണിയയിലെ ഹണ്ടിങ്ങ്ടണ്‍ ബീച്ചില്‍ കഴിഞ്ഞ ദിവസം ഒരു മത്സരം നടന്നു. തികച്ചും വ്യത്യസ്തമായൊരു മത്സരം. മത്സരാര്‍ത്ഥികള്‍ മനുഷ്യരായിരുന്നില്ല. മറിച്ച് മനുഷ്യന്‍റെ ശിക്ഷണം ലഭിച്ച വളര്‍ത്ത് നായകളായിരുന്നു മത്സരാത്ഥികള്‍. പക്ഷേ... മത്സരം അല്‍പം കഠിനമാണ്. മറ്റൊന്നുമല്ല, ശക്തമായി ഉയര്‍ന്നു വരുന്ന തിരമാലയ്ക്കിടിയിലൂടെ സെര്‍ഫിങ്ങ് നടത്തുക. മത്സരം കഠിനമായിരുന്നെന്നാണ് മത്സരാത്ഥികളുടെ ട്രയിനര്‍മാര്‍ പറഞ്ഞത്. അമേരിക്കയിലെ കാലിഫോര്‍ണിയന്‍ സംസ്ഥാനത്തെ രണ്ട് ബീച്ചുകളിലാണ് പ്രധാനമായും നായകള്‍ക്ക് വേണ്ടിയുള്ള സെര്‍ഫിങ്ങ് നടക്കുക. ഹണ്ടിങ്ങ്ടണ്‍ ബീച്ചിലും  ഇംപീരിയല്‍ ബീച്ചിലുമാണ് പ്രധനമായും ഈ മത്സരം നടക്കുന്നത്. 

 മൂന്ന് ടീമുകളായി മത്സരത്തില്‍ പങ്കെടുക്കാം. ഒറ്റ പട്ടി മത്സരിക്കുകയാണെങ്കില്‍ പട്ടിയുടെ ഭാരവും സെര്‍ഫിന്‍റെ ഭാരവും നോക്കിയാണ് മത്സരം നിശ്ചയിക്കുക. ഉടമകള്‍ അഡ്വാന്‍സ്‍ഡ് ആയിട്ടുള്ള സെര്‍ഫും കൊണ്ട് വന്നാല്‍ അതിന്‍റെയും ഭാരം നോക്കിയതിന് ശേഷമാണ് മത്സര ഇനം നിശ്ചയിക്കുക. രണ്ട് പട്ടികളും ഒരു സെര്‍ഫും അടങ്ങുന്ന ടീം. ഒരു പട്ടിയും ഒരു മനുഷ്യനും അടങ്ങുന്ന ടീം. ആയിരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കാനായെത്തുന്നത്. വിജയികള്‍ക്ക് പ്രത്യേ സമ്മാനങ്ങളുണ്ട്. കാണാം ആ കാഴ്ചകള്‍.

loader