കളിക്കളങ്ങളില്‍ ഉയരുന്ന ആശുപത്രികള്‍; ചില കൊവിഡ് കാഴ്ചകള്‍

First Published 26, Mar 2020, 1:15 PM IST

ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതലായി ഉയരുന്നത് ആശുപത്രികളാണ്. അതും താത്കാലിക ആശുപത്രികള്‍. സ്റ്റേഡിയങ്ങള്‍, കളിക്കളങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിങ്ങനെ പരമാവധി സ്ഥലങ്ങളില്‍ താത്കാലിക ആശുപത്രികള്‍ പണിയുകയാണ് എല്ലാ ഭരണകൂടങ്ങളും. സൈനീകരാണ് പലയിടത്തും ആശുപത്രികളുടെ ജോലികള്‍ ചെയ്യുന്നത്. ഇതുവരെയായി ലോകത്ത് കൊറോണാ വൈറസ് ബാധയുണ്ടായത് നാല് ലക്ഷത്തിന് മേലെ ആളുകള്‍ക്കാണ്. ബാധമൂലമുള്ള മരണസംഖ്യ 21200 കടന്നു. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. വൈറസ് ബാധയുടെ വ്യാപനത്തെ തടയുകയെന്നത് മാത്രമാണ് ഏക പ്രതിരോധമാര്‍ഗ്ഗം. ലോകത്ത് ഉയരുന്ന താത്കാലിക ആശുപത്രികളെ കാണാം.

ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലെ ഒരു ആശുപത്രിയുടെ പിന്നിൽ  താൽക്കാലിക ടെന്‍റിന്‍റെ നിര്‍മ്മാണം നടക്കുന്നു.

സെർബിയയിലെ ബെൽഗ്രേഡിൽ ബെൽഗ്രേഡ് മേളയുടെ ഹാളില്‍ സെർബിയൻ സൈന്യം കിടക്കകൾ ഒരുക്കുന്നു.

പോളണ്ടിലെ ലബ്ലിനിലെ ഒരു ആശുപത്രിക്ക് സമീപം കൊറോണ വൈറസ് കേസുകൾക്കായി തയ്യാറാക്കിയ  പ്രത്യേക കൂടാരത്തില്‍ നിന്ന് സംരക്ഷണ കവചമണിഞ്ഞ ഒരു ഡോക്ടർ പുറത്തിറങ്ങുന്നു.

വാഷിംഗ്ടണിലെ ഷോർലൈനിലെ ഷോർലൈൻ സോക്കർ ഫീൽഡിൽ തൊഴിലാളികൾ 200 കിടക്കകളുള്ള ഒരു താൽക്കാലിക ഫീൽഡ് ഹോസ്പിറ്റൽ നിര്‍മ്മിക്കുന്നു.

ന്യൂയോർക്കിലെ മാൻഹട്ടനില്‍ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ അറിയിച്ചതിനെത്തുടർന്ന്  ജേക്കബ് കെ. ജാവിറ്റ്സ് കൺവെൻഷൻ സെന്‍റര്‍ ആശുപത്രിയായി മാറ്റി. ഇതിനായി കൊണ്ടുവന്ന ആശുപത്രി ഉപകരണങ്ങള്‍.

ബ്രസീലിലെ സാവോ പോളോയിലെ പാകെംബു സ്റ്റേഡിയത്തിൽ തൊഴിലാളികൾ ഒരു താൽക്കാലിക ഫീൽഡ് ഹോസ്പിറ്റൽ നിര്‍മ്മിക്കുന്നു.

ഫ്രാൻസിലെ മൾ‌ഹൗസിലെ എമിലി മുള്ളർ ഹോസ്പിറ്റലിന് പുറത്ത് സ്ഥാപിച്ച മിലിട്ടറി ഫീൽഡ് ഹോസ്പിറ്റലിൽ രോഗബാധിതയായ ഒരു സൈനീക ഉദ്യോഗസ്ഥയെ പ്രവേശിപ്പിക്കുന്നു.

ന്യൂയോർക്ക് സിറ്റി എമർജൻസി മാനേജ്‌മെന്‍റ് വെയർഹൗസില്‍ വിതരണത്തിനായി തയ്യാറാക്കി വച്ച വെന്‍റിലേറ്ററുകൾ.

2020 മാർച്ച് 23 ന് നാവികസേനയിലെ ഹോസ്പിറ്റൽ കപ്പലായ യു‌എസ്‌എൻ‌എസ് മേഴ്‌സി കപ്പല്‍ കാലിഫോർണിയയിലെ സാൻ ഡീഗോയിലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രാദേശിക വൈദ്യസഹായങ്ങളെ സഹായിക്കുന്നതിനായി സാൻ ഡീഗോയിലെ നേവൽ സ്റ്റേഷനിൽ നിന്ന് ലോസ് ഏഞ്ചൽസ് തുറമുഖത്തേക്ക് പോകുന്നു.

പോളണ്ടിലെ റോക്ലോയിലെ യൂണിവേഴ്സിറ്റി ക്ലിനിക്കിന് സമീപം ഒരു താൽക്കാലിക എമർജൻസി റൂം ക്രമീകരിച്ചിരിക്കുന്നു.

റഷ്യയില്‍ മോസ്കോയുടെ പ്രാന്തപ്രദേശത്തുള്ള ഒരു പുതിയ പകർച്ചവ്യാധി ആശുപത്രിയുടെ നിർമ്മാണ സ്ഥലത്തിന്‍റെ  ഒരു ആകാശ കാഴ്ച.

ഇറ്റലിയില്‍ ആദ്യത്തെ കൊറോണ വൈറസ് രോഗികളുമായി എത്തി, ജെനോവ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലേക്ക് മെഡിക്കൽ സ്യൂട്ടുകളിലും കയ്യുറകളിലും മാസ്കുകളും ധരിച്ച ഡോക്ടര്‍മാരും നേഴ്സുമാരും പിരശോധനയ്ക്കായി നില്‍ക്കുന്നു. പാസഞ്ചർ കപ്പലിന്‍റെ ഡെക്കില്‍ ആംബുലൻസുകൾ തയ്യാറായിരിക്കുന്നു.

2020 മാർച്ച് 21 ന് സ്പെയിനിലെ മാഡ്രിഡിലെ ഐഫെമ കോൺഫറൻസ് സെന്‍ററില്‍ സ്ഥാപിച്ച സൈനിക ആശുപത്രിയിൽ കൊറോണ വൈറസ് രോഗികളെ പരിശോധിക്കാനായി ഒരു ആരോഗ്യ പ്രവർത്തകൻ തയ്യാറെടുക്കുന്നു.

2020 മാർച്ച് 24 ന് സ്വീഡനിലെ ഗോഥെൻബർഗിലെ ഓസ്ട്രാ സുജുസെറ്റ് ഹോസ്പിറ്റലിന്‍റെ കാഴ്ച.

ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ കെമയോറൻ അത്‌ലറ്റ്സ് വില്ലേജിലെ ഒരു അത്യാഹിത ആശുപത്രിയിൽ  മെഡിക്കൽ ഓഫീസർമാര്‍ ഉപകരണങ്ങൾ പരിശോധിക്കുന്നു.

2020 മാർച്ച് 21 ന് സ്പെയിനിലെ മാഡ്രിഡിലെ ഐഫെമ കോൺഫറൻസ് സെന്‍റിറില്‍ സ്ഥാപിച്ച സൈനിക ആശുപത്രിയിൽ കൊറോണ വൈറസ് രോഗികൾക്കായി കിടക്കകൾ തയ്യാറാക്കുന്നു.

2020 മാർച്ച് 24 ന് ഫ്രാൻസിലെ മൾ‌ഹൗസിലെ എമിലി മുള്ളർ ഹോസ്പിറ്റലിന് പുറത്ത് സ്ഥാപിച്ച മിലിട്ടറി ഫീൽഡ് ഹോസ്പിറ്റലിൽ ഫ്രഞ്ച് സൈനികർ മെഡിക്കൽ ബെഡ്ഡുകൾ തയ്യാറാക്കുന്നു.

2020 മാർച്ച് 23 ന് കൊളംബിയയിലെ ബൊഗോട്ടയിലെ മിലിട്ടറി ഹോസ്പിറ്റലിന്‍റെ പാർക്കിംഗ് സ്ഥലത്ത് ഒരു കൂടാരത്തിന് പുറത്ത്  കൊളംബിയൻ പട്ടാളക്കാരൻ നിൽക്കുന്നു.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ ജേക്കബ് കെ. ജാവിറ്റ്സ് കൺവെൻഷൻ സെന്‍റര്‍ സന്ദർശിച്ച് യുഎസ് സൈനീകരുമായി സംസാരിക്കുന്നു.

വാഷിംഗ്ടണിലെ സിയാറ്റിലിൽ തൊഴിലാളികൾ 200 കിടക്കകളുള്ള രണ്ടാമത്തെ താൽക്കാലിക ഫീൽഡ് ഹോസ്പിറ്റൽ തയ്യാറാക്കുന്നു.

2020 മാർച്ച് 24 ന് സെർബിയയിലെ ബെൽഗ്രേഡിൽ ബെൽഗ്രേഡ് മേളയുടെ ഹാൾ 1 നുള്ളിൽ സെർബിയൻ സൈന്യം കിടക്കകൾ സ്ഥാപിക്കുന്നു.

2020 മാർച്ച് 21 ന് റഷ്യയിലെ മോസ്കോയുടെ പ്രാന്തപ്രദേശത്ത് ഒരു പുതിയ ആശുപത്രി പണിയുന്ന സ്ഥലത്ത് സോവിയറ്റ് പ്രചാരണ പോസ്റ്ററുകളുടെ രീതിയിൽ രൂപകൽപ്പന ചെയ്ത മോട്ടിവേഷണൽ പ്ലക്കാർഡുകള്‍ക്ക് സമീപത്തുകൂടി ഒരു നിർമാണത്തൊഴിലാളി നടക്കുന്നു.

2020 മാർച്ച് 23, ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ കെമയോറൻ അത്‌ലറ്റ്സ് വില്ലേജിൽ കൊറോണ വൈറസ് കേസുകൾ കൈകാര്യം ചെയ്യുന്ന ഒരു അടിയന്തിര ആശുപത്രിയിൽ ഒരു മെഡിക്കൽ ഓഫീസർ മെഡിക്കൽ ഉപകരണങ്ങൾ പരിശോധിക്കുന്നു.

2020 മാർച്ച് 21 ന് ജർമ്മനിയിലെ ലെയറിലെ ഒരു പഴയ ആശുപത്രിയിൽ തൊഴിലാളികൾ രോഗികള്‍ക്ക് കിടക്കാനുള്ള ഉപകരണങ്ങള്‍ കൊണ്ടുവരുന്നു.

അർജന്‍റീനയിലെ ബ്യൂണസ് അയേഴ്സിന്‍റെ പ്രാന്തപ്രദേശത്തുള്ള സാൻ മിഗുവലില്‍ തയ്യാറായ ഒരു സൈനിക മൊബൈൽ ആശുപത്രി.

loader