- Home
- News
- International News
- ഇടിമിന്നലായി അവതരിച്ച് ടെസ്‍ല ടെക്കീല, കുപ്പിക്ക് ഞെട്ടിക്കുന്ന വില; എന്നിട്ടും 'സോള്‍ഡ് ഔട്ട്'
ഇടിമിന്നലായി അവതരിച്ച് ടെസ്‍ല ടെക്കീല, കുപ്പിക്ക് ഞെട്ടിക്കുന്ന വില; എന്നിട്ടും 'സോള്‍ഡ് ഔട്ട്'
പ്രമുഖ വാഹനനിര്‍മാതാക്കളായ ടെസ്‍ല അവതരിച്ച ടെക്കീല(tequila)യ്ക്ക് വന്‍ ഡിമാന്‍ഡ്. സ്വന്തം വെബ്‍സൈറ്റിലൂടെ ടെസ്‍ല പുറത്തിറക്കിയ ടെക്കീല മിന്നല്‍ വേഗത്തിലാണ് വിറ്റുപോയത്. മണിക്കൂറുകള്‍ക്കുള്ളില്‍ 250 ഡോളര്‍, അതായത് 18490 രൂപ നല്‍കി ആളുകള്‍ ടെസ്‍ല ടെക്കീല സ്വന്തമാക്കി. ഇടിമിന്നലിന്‍റെ ആകൃതിയില്‍ അവതരിപ്പിച്ച ടെക്കീലയ്ക്കായി ഇപ്പോള്‍ ആളുകള്‍ കാത്തിരിക്കുകയാണ്.

പ്രമുഖ വാഹനനിര്‍മാതാക്കളായ ടെസ്‍ല അവതരിച്ച ടെക്കീല(tequila)യ്ക്ക് വന്‍ ഡിമാന്‍ഡ്. സ്വന്തം വെബ്‍സൈറ്റിലൂടെ ടെസ്‍ല പുറത്തിറക്കിയ ടെക്കീല മിന്നല്‍ വേഗത്തിലാണ് വിറ്റുപോയത്.

മണിക്കൂറുകള്‍ക്കുള്ളില്‍ 250 ഡോളര്‍, അതായത് 18490 രൂപ നല്‍കി ആളുകള്‍ ടെസ്‍ല ടെക്കീല സ്വന്തമാക്കി.

ഇടിമിന്നലിന്‍റെ ആകൃതിയില്‍ അവതരിപ്പിച്ച ടെക്കീലയ്ക്കായി ഇപ്പോള്‍ ആളുകള്‍ കാത്തിരിക്കുകയാണ്.

2018 ഏപ്രില്‍ ഒന്നിനാണ് ടെസ്‍ല സിഇഒ ഇലോണ്‍ മസ്ക്ക് ടെസ്‌ലക്കീല(teslaquila) എന്ന ആശയം ആദ്യമായി പങ്കുവെച്ചത്.

എന്നാല്‍, വിഡ്ഢി ദിനത്തിലെ ആ ട്വിറ്റ് ഒരു തമാശയാണെന്നാണ് മിക്കവരും കരുതിയത്. ടെസ്‌ലക്കീല കുപ്പികളുമായി ടെസ്‍ല മോഡല്‍ 3യുടെ ഒപ്പം നില്‍ക്കുന്ന സ്വന്തം ചിത്രവും മസ്ക്ക് പങ്കുവെച്ചിരുന്നു.

2018 ഒക്ടോബറില്‍ തന്നെ ടെക്കീല ഉത്പാദനത്തിനുള്ള അനുമതിക്കാന്‍ ടെസ്‍ല ശ്രമിച്ച് തുടങ്ങിയിരുന്നു.

എന്നാല്‍, എതിപ്പുമായി മെക്സിക്കോയിലെ ടെക്കീല നിര്‍മ്മാതാക്കള്‍ എത്തിയതോടെ പദ്ധതികള്‍ വഴിയിലായി.

ടെസ്‍ലക്കീല എന്ന പേര് തങ്ങളുടെ ഉത്പന്നത്തിന് വെല്ലുവിളിയാകുമെന്നായിരുന്നു മെക്സിക്കോയുടെ ടെക്കീല റെഗുലേറ്ററി കൗണ്‍സിലിന്‍റെ വാദം.

ഈ പ്രശ്നങ്ങളെല്ലാം പിന്നീട് നീങ്ങി. ടെക്കീലയടക്കമുള്ള മദ്യത്തിന്‍റെ പ്രമുഖ നിര്‍മ്മാതാക്കളായ മെക്സിക്കോയിലെ ഡെസ്റ്റിലഡോറ ഡെല്‍ വലെ ഡി ആണ് ടെസ്‍ല ടെക്കീല നിര്‍മ്മിക്കുകയെന്ന് ടെക്കീല റെഗുലേറ്ററി കൗണ്‍സില്‍ അറിയിച്ചു.

നിലവില്‍ വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, കാലഫോര്‍ണിയ എന്നിങ്ങനെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് ടെസ്‍ല ടെക്കീല ലഭിക്കുകയുള്ളൂ.

വാഹന നിര്‍മ്മാതാക്കളാണെങ്കിലും ഇടയ്ക്കിടെ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ കച്ചവടങ്ങള്‍ ടെസ്‍ല നടത്താറുണ്ട്.

വന്‍ പ്രതികരണങ്ങളാണ് ടെസ്‍ല അവതരിപ്പിക്കുന്ന ഓരോ ഉത്പന്നങ്ങള്‍ക്കും ലഭിക്കാറുള്ളത്. ടീ ഷര്‍ട്ടുകള്‍, കുട്ടിക്കാറുകള്‍, പവര്‍ബാങ്കുകള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങളാണ് ടെസ്‍ലയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലുള്ളത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam