കൊറോണാക്കാലം; അവനവനിലേക്ക് ചുരുങ്ങിയ ലോകം
കൊറോണാക്കാലത്ത് എല്ലാ ഭരണകൂടങ്ങളും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളോട് പറയുന്നത് വീട്ടിലിരിക്കാനാണ്. കൊവിഡ്19 വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കാണ് പടരുന്നത്. ഈ പടര്‍ച്ച തടഞ്ഞില്ലെങ്കില്‍ വൈറസിന്‍റെ സമൂഹവ്യാപനം നടക്കും. ഇത് ഭീകരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാക്കുക. അതിനാല്‍ പരസ്പരസമ്പര്‍ക്കത്തിലേര്‍പ്പെടാതെ സാമൂഹിക അകലം പാലിച്ച് വീടുകളില്‍ ഇരുന്നാല്‍ മാത്രമേ വൈറസിന്‍റെ സമൂഹവ്യാപനം തടയാന്‍ കഴിയൂ. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏതണ്ടെല്ലാ രാജ്യങ്ങളിലും ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആണ്. ഇന്ന് എല്ലാവരും അവനവനിലേക്ക് ചുരുങ്ങിയിരിക്കുന്നു. കാണാം ആ ലോക കാഴ്ചകള്‍.
142

ഇന്ത്യ മാര്‍ച്ച് 24 മുതലാണ് 21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ദില്ലിയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ നൂറ് കണക്കിന് കിലോമീറ്റര്‍ അകലെയുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കൂട്ടമായി നടന്ന് പോകുന്നത് സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതേ തുടര്‍ന്ന് ദില്ലി സര്‍ക്കാര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വീട്ടിലേക്ക് പോകാനായി തയ്യാറാക്കിയ ബസില്‍ കയറിയ തൊഴിലാളികള്‍.

242
നാല് മാസങ്ങള്‍ക്ക് ശേഷം ലോക്ക് ഡൗണില്‍ ചൈന ഇളവ് വരുത്തിയെങ്കിലും നിയന്ത്രണങ്ങളും നിലവിലുണ്ട്. ചൈനയിലെ ബീജിംഗിങ്ങില്‍ ഒരു സ്ത്രീ ബാരിക്കേഡിന് മുകളിലൂടെ വീട്ടുടമസ്ഥര്‍ക്ക് മുട്ടകൾ കൈമാറുന്നു.

342
ബ്രിട്ടനില്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വെസ്റ്റ്മിനിസ്റ്റര്‍ നഗരത്തിലെ ശൂന്യമായ പിക്കഡിലി സർക്കസ് ജംഗ്ഷന്‍. സാധാരണഗതിയില്‍ ഇവിടെ ജനനിബിഡമായിരിക്കും. എന്നാല്‍ കൊറോണാ വൈറസ് ഭീതിയില്‍ ഇന്ന് ആളൊഴിഞ്ഞ് കിടക്കുന്നു.

442
ലണ്ടനില്‍ ഭവനരഹിതനായ ഒരാൾ, ട്രാഫൽഗർ സ്‌ക്വയറിലെ ജലധാരയിലേക്ക് ആളുകള്‍ പണ്ട് വലിച്ചെറിഞ്ഞ പണം തപ്പിയെടുക്കുന്നു. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് തെരുവുകളിലേക്ക് ആളുകള്‍ ഇറങ്ങാതായതും ജോലികള്‍ ഇല്ലാതായതും ഒന്നാം ലോകരാജ്യങ്ങളിലെ ഭവനരഹിതരെ ഏറെ കഷ്ടത്തിലാക്കി.

542
പോളണ്ടിലെ വാർസ നഗരത്തില്‍ ക്രിസ്തീയ മതവിശ്വാസികളുടെ അമ്പത് നോമ്പുകാലത്ത് ബിഷപ്പ് മൈക്കൽ ജനോച്ച വിശ്വാസികള്‍ക്കായി പ്രാർത്ഥന ഓൺലൈനിലൂടെ പ്രക്ഷേപണം ചെയ്യുന്നത് വീക്ഷിക്കുന്ന വിശ്വാസി.

642
ഉക്രെയ്നിലെ കിയെവ് നഗരത്തില്‍, മോസ്കോയിൽ നിന്ന് ഒഴിപ്പിച്ച ഉക്രേനികളെയും കയറ്റിവന്ന ട്രെയിനിൽ മെഡിക്കൽ തൊഴിലാളികൾ യാത്രക്കാരെ പരിശോധിക്കുന്നു.

742
ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദില്ലി നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള സ്വന്തം ഗ്രാമത്തിലേക്ക് ഫാനുമായി പോകുന്ന ഇതരസംസ്ഥാന തൊഴിലാളി. ഇന്ത്യയില്‍ ഇത് ചൂടുകൂടിയ കാലമാണ്.

842
നവംബറിന്‍റെ പകുതിയോടെയാണ് ചൈനയിലെ വുഹാനില്‍ കൊവിഡ്19 എന്ന കൊറോണാ വൈറസിന് ബാധിച്ച രോഗികള്‍ ആശുപത്രികളിലേക്കെത്തിത്തുടങ്ങിയത്. എന്നാല്‍ ഡിസംബര്‍ പകുതിയോടെ മാത്രമാണ് ചൈന വൈറസ് വ്യാപനത്തന്‍റെ കാര്യത്തില്‍ പ്രതികരിച്ച് തുടങ്ങിയത്. ഇതിനിടെ വൈറസിന്‍റെ സമൂഹവ്യാപനം നടന്നിരുന്നു. തുടര്‍ന്ന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ചൈനയില്‍ ജനം തെരുവിലിറങ്ങിയത്. മൂന്ന് മാസം മുഴുവനും ചൈനയിലെ ജനങ്ങള്‍ വീട്ടിലിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തില്‍ ഇളവ് വരുത്തിയ ചൈനയില്‍ കുട്ടികള്‍ തെരുവില്‍ കളിക്കുന്നു.

942
യുഎഇയിലെ അബുദാബിയില്‍ വാഹനയാത്രയ്ക്കിടെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഒരു മൊബൈൽ ടെസ്റ്റ് സെന്‍റില്‍ വച്ച് കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുന്നു.

1042
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളില്‍ ഒരു ആൺകുട്ടി സംരക്ഷിത മുഖംമൂടികൾ വിൽക്കാനായി കൊണ്ട് നടക്കുന്നു.

1142
ഫ്രാൻസിലെ നാൻസി നഗരത്തിലെ മെട്രോ ട്രെയിനില്‍ നിന്നും കൊറോണാ രോഗം ബാധിച്ച ഒരു രോഗിയെ മെഡിക്കൽ സ്റ്റാഫ് പുറത്തിറങ്ങാന്‍ സഹായിക്കുന്നു.

1242
ഓസ്‌ട്രേലിയിലെ മെൽബണില്‍ കൊറോണാ വൈറസ് ബാധയുടെ ഭീതിക്കിടെ ഒരു പ്രതിമയിൽ സംരക്ഷണ മുഖംമൂടി കെട്ടിയിരിക്കുന്നു.

1342
ജപ്പാനിലെ ടോക്കിയോ നഗരത്തില്‍ ഒരു സ്ത്രീ കൊറോണാ ഭീതിക്കിടയിലും പെയ്തിറങ്ങിയ മഞ്ഞിലൂടെ നടക്കുന്നു.

1442
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ ഒരു റെയിൽവേ സ്റ്റേഷനിലെ ടെലിവിഷന്‍ സ്ക്രീനില്‍ ഉത്തരകൊറിയൻ മിസൈൽ പരീക്ഷണത്തിന്‍റെ വാര്‍ത്ത കാണിക്കുന്നത് ശ്രദ്ധിക്കുന്ന സ്ത്രീ. കൊറോണാക്കാലത്ത് ലോകം മൊത്തം ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോഴും അതിലൊന്നും ശ്രദ്ധപതിപ്പിക്കാതെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് യുങ്.

1542
ഹോങ്കോംഗില്‍ ശാരീരിക അകലം പാലിക്കുന്നതിന് സ്റ്റാർബക്കിലെ മേശകള്‍ക്കും കസേരകള്‍ക്കും ഇടയില്‍ ടേപ്പ് കൊണ്ട് തിരിച്ചിരിക്കുന്നു.

1642
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ യാത്രാവിലക്ക് നിലനില്‍ക്കുന്നുണ്ടെങ്കിലും പലരും നഗരത്തിലേക്ക് അനാവശ്യമായി ഇറങ്ങുന്നുവെന്ന പരാതികളും ഉയരുന്നു. ചെന്നൈയില്‍ ജനങ്ങളില്‍ കൊവിഡ്19 ബോധവത്ക്കരണം നടത്താനായി കൊവിഡ്19 വൈറസിന്‍റെ രൂപത്തിലുള്ള ഹെല്‍മറ്റ് ധരിച്ച പൊലീസ് ഉദ്യാോഗസ്ഥന്‍ രാജേഷ് ബാബു ബൈക്ക് യാത്രക്കാരനെ വൈറസ് ബാധയെ കുറിച്ച് സംസാരിക്കുന്നു.

1742
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗില്‍ പൊലീസ് ഓഫീസർമാർ രാജ്യത്ത് ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് വീട്ടിലെ ജനലിലൂടെ വീക്ഷിക്കുന്ന കുടുംബം.

1842
സ്പെയിനിലെ മാഡ്രിഡില്‍ ആരോഗ്യ പ്രവർത്തകരോടുള്ള ആദരം സ്വന്തം വീട്ടിലിരുന്ന് ജനലിലൂടെ അറിയിക്കുന്ന വീട്ടുകാര്‍.

1942
ഇറ്റലിയിലെ ജെനോവയില്‍ ഒരു ജലപീരങ്കി ട്രക്ക് നഗരത്തിലെ തെരുവുകളിൽ സാനിറ്റൈസർ തളിക്കുന്നതിനായി എത്തിയപ്പോള്‍.

2042
ലണ്ടനിലെ ദേശീയ ഗാലറിക്ക് സമീപത്തെ റോഡില്‍ തെരുവോര ചിത്രകാരന്‍ കൈ കഴുകുന്നതിന്‍റെ പ്രാധാന്യം പാഡിംഗ്ടൺ ബിയറിന്‍റെ ചിത്രത്തിലൂടെ വരച്ചിരിക്കുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos