കൊറോണാ വൈറസില്‍ മരണം മണക്കുന്ന ലോകം

First Published Apr 27, 2020, 4:08 PM IST

ലോകം ഇന്ന് ഏറെക്കുറെ നിശ്ചലമാണ്. ആശുപത്രികളും ശവപ്പറമ്പുകളിലുമാണ് ഇന്ന് ചലമുള്ള ഇടങ്ങള്‍. നവംബര്‍ അവസാനമാണ് ചൈനയിലെ വുഹാനില്‍ ആദ്യ കൊവിഡ് 19 രോഗി എത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ചൈന കൊവിഡ്19 നെ ഒരു പകര്‍ച്ചവ്യാധിയായി അംഗീകരിക്കുന്നത് ജനുവരിയിലും. ഇതിനകം വിമാനയാത്രക്കരിലൂടെ രോഗം ലോകത്തിന്‍റെ എല്ലാഭാഗത്തേക്കും പടര്‍ന്നുപിടിച്ചു. ദിവസേന മരണസംഖ്യ പുതിയ ഉയരങ്ങള്‍ തേടി. രാജ്യങ്ങള്‍ പരസ്പരം പഴി ചാരി. അതുവരെ ഉണ്ടായിരുന്ന നയതന്ത്രബന്ധങ്ങള്‍ പലതും പുനക്രമീകരിക്കപ്പെടുമോയെന്ന് പോലും പലരും ചിന്തിച്ച് തുടങ്ങി. ലോകം ലോക്ഡൗണിലേക്ക് നീങ്ങിയിട്ട് മാസങ്ങളായി. മാലിന്യപുഴയായി ഒഴുകിയിരുന്ന പുഴകളില്‍ തെളിനീരൊഴുക്കി. എന്തിന് ഓസോണ്‍ പാളിയിലെ വിള്ളല്‍ പോലും അടഞ്ഞെന്ന് ശാസ്ത്രലോകം. പക്ഷേ.... ശവപ്പറമ്പുകള്‍ ഭൂമിയില്‍ കൂടുതല്‍ സ്ഥലം കവര്‍ന്നു തുടങ്ങി. അവസാന വിവരങ്ങള്‍ കിട്ടുമ്പോള്‍ 30,04,887 പേരാണ് കോറോണാ രോഗികളായി മാറിയത്. 2,07,254 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 8,82,909 പേര്‍ രോഗമുക്തരായി. രോഗമുക്തരായവര്‍ക്ക് വീണ്ടും കൊറോണാ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ വീണ്ടും കണ്ട് തുടങ്ങിയത് ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.