MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
• Facebook
• Twitter
• whatsapp
• YT video
• insta
• Latest News
• News
• Entertainment
• Sports
• Magazine
• Life
• Pravasam
• Money
• Election 2025
• Automobile
• Home
• News
• International News
• ലോക്ഡൗണിനിടെ ഇന്ന് ലോക ഭൗമദിനം

ലോക്ഡൗണിനിടെ ഇന്ന് ലോക ഭൗമദിനം

കൊറോണ കൊണ്ട് ആര്‍ക്കാണ് ഗുണം ? എന്ന ചോദ്യത്തിന് നിലവില്‍ ഒറ്റ ഉത്തരം മാത്രമേയുള്ളൂ, മനുഷ്യനൊഴിച്ച് ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും. അതെ കൊറോണാ വൈറസ് വ്യാപനം കൊണ്ട് ലോകം മുഴുവനും ലോക്ഡൗണിലേക്ക് പോയതോടെ വ്യോമഗതാഗതം, വ്യവസായങ്ങള്‍ തുടങ്ങി കൂടുതല്‍ ഭൗമവാതകങ്ങള്‍ പുറന്തള്ളുന്ന പലതും പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. കൊവിഡ് 19 ന്‍റെ വ്യാപനത്തിന് മുമ്പ് കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്‍റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഇത് ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനായി നിരവധി ശ്രമങ്ങള്‍ ലോകത്ത് ഉണ്ടായി. ആഗോളതാപനം തടയാൻ ഉദ്ദേശിച്ച്‌ നിലവിൽ വന്ന ക്യോട്ടോ ഉടമ്പടി (Kyoto protocol)വേണ്ടത്ര ഗുണം ചെയ്തിട്ടില്ല.  ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും മനുഷ്യൻ നിർത്തിവച്ചാൽകൂടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെൽ‌ഷ്യസ് വച്ച് അടുത്ത രണ്ടു ദശാബ്ദങ്ങളിലും താപനിലയിൽ ഉയർച്ച ഉണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. ഇന്ന് ലോകം അത്തരമൊരു അവസ്ഥയില്‍ കൂടിയാണ് കടന്ന് പോകുന്നത്. ലോകം മുഴുവനും അടച്ച് വീട്ടിലിരിക്കുന്നു. ആഗോളതാപനത്തിന് കാരണമാകുന്നതൊന്നും ഇന്ന് മനുഷ്യന്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. സര്‍വ്വവും നിശ്ചലം. ലോക്ഡൗണ്‍ ലോകത്ത് ഉണ്ടാക്കിയ ചില മാറ്റങ്ങളുടെ ചിത്രങ്ങള്‍ കാണാം.

4 Min read
Web Desk
Published : Apr 22 2020, 02:49 PM IST| Updated : Apr 22 2020, 07:31 PM IST
Share this Photo Gallery
• FB
• TW
• Linkdin
• Whatsapp
• GNFollow Us
120

1969 ല്‍ നടന്ന യുനെസ്കോ സമ്മേളനത്തില്‍ ജോണ്‍ മക്കോണല്‍ ഉന്നയിച്ച ഭൗമദിനാചരണം എന്ന ആശയം യുനെസ്കോ അംഗീകരിച്ചു.
എന്നാല്‍ 1970 ഏപ്രില്‍ 22 നായിരുന്നു ആദ്യ ഭൗമദിനാചരണം. ഡെന്നിസ് ഹെയ്ഡ് എന്ന പരിസ്ഥിതി പ്രവര്‍ത്തകനും വിസ്കോണ്‍സിനില്‍ നിന്നുള്ള അമേരിക്കന്‍ സെനറ്ററായ ഗെയ്‍ലോഡ് നെല്‍സണുമാണ് ഭൗമദിനാചരണത്തിന് തുടക്കം കുറിച്ചത്. (The Grand Canal, Venice, Italy, on January 6, 2018.)

220

ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലവും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ശരത്കാലവും തുടങ്ങുന്ന ദിവസമായതിനാലാണ് ഏപ്രില്‍ 22 ഭൗമദിനമായി തിരഞ്ഞെടുത്തത്. (The Grand Canal, Venice, Italy, on April 17, 2020. )

320

1970 ജനുവരിയില്‍ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് നിക്സണ്‍ പറഞ്ഞത് " Now or Never" എന്നായിരുന്നു.  50 വര്‍ഷങ്ങള്‍ക്ക് ശേഷം കൗമാരക്കാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ  ഗെറ്റാ തുംബര്‍ഗ് ലോകത്തോട് പറയുന്നതും മറ്റൊന്നല്ല.  ( Milan, Italy, on January 8, 2020. )

420

പ്രതിവര്‍ഷം ആഗോള അധിക താപനം 1.5 ഡിഗ്രിയിലും കൂടാതിരിക്കാന്‍ ഓരോ വര്‍ഷവും കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉദ്ഗമനം 7.6 ശതമാനം കുറയ്ക്കണമെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്‍റെ എമിഷന്‍ ഗ്യാപ് റിപ്പോര്‍ട്ട് 2019 ല്‍ പറയുന്നു. ( A view of Milan, Italy, on April 17, 2020.)

520

ഐക്യരാഷ്ട്ര പരിസ്ഥിതി വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് വന്നെങ്കിലും അതിന് മേല്‍ കാര്യമായ പ്രവര്‍ത്തികളൊന്നും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, പാരീസ് ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ പിന്മാറ്റവും ഓസ്ട്രേലിയയിലും ആമസോണ്‍ കാടുകളും കത്തിയമര്‍ന്നതിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് കൊറോണാ വൈറസ് ലോകമെങ്ങും വ്യാപിക്കുന്നതും ലോക രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് പോകുന്നതും.(The skyline of Jakarta, Indonesia, on July 4, 2019.)

620

കൊറോണ വൈറസിന്‍റെ ലോകവ്യാപനത്തെ തുടര്‍ന്ന് രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് പോയതോടെ വായുവിന്‍റെ ഗുണനിലവാരം ഉയർന്നു. ലോക്ക്ഡൗണുകൾ ഫാക്ടറികളും റോഡുകളും അടച്ചുപൂട്ടാൻ കാരണമായി. (The skyline of Jakarta, Indonesia, on April 16, 2020.)

720

നാസയുടെ ഗ്ലോബൽ മോഡലിംഗ്, ഡാറ്റാ അസമിലേഷൻ ടീമിൽ നിന്നുള്ള ഡാറ്റ പറയുന്നത്, മലിനീകരണ തോതിൽ നാടകീയമായ സ്വാധീനം ചെലുത്താന്‍ ലോക്ക്ഡൗൺ നടപടികൾക്ക് കഴിഞ്ഞുവെന്നാണ്.(The wreckage of a wooden boat in North Jakarta, Indonesia, on July 26, 2018.)

820

ചൈനയിൽ ഏതാണ്ട് അര ബില്ല്യൺ ആളുകളെയാണ് ലോക്ഡൗണിലാക്കി വീട്ടിലിരുത്തിയത്.  ഇത് ലോക ജനസംഖ്യയുടെ 7% ത്തിന് തുല്യമാണ്. മറ്റു പല രാജ്യങ്ങളും സമാനമായ നടപടികൾ കൈക്കൊണ്ടു. ഇറ്റലി, സ്പെയിന്‍, അമേരിക്ക, ഇന്ത്യ, ഇംഗ്ലണ്ട്... ലോകരാജ്യങ്ങള്‍ ജനങ്ങളെ വീട്ടിലിരിക്കാന്‍ പ്രയരിപ്പിച്ചു. ഫാക്ടറികള്‍ അടച്ചു. പെട്രോളിയം ഉല്‍പാദനവും ഗണ്യമായി കുറച്ചു. (The wreckage of a wooden boat in North Jakarta, Indonesia, on April 16, 2020.)

920

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ സാമ്പത്തിക അടിത്തറ ഇളക്കിയെങ്കിലും ലോകത്തെ പുതിയൊരു കാഴ്ചയിലേക്കാണ് എത്തിച്ചിരിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിലെ താമസക്കാർക്ക് അവർ വർഷങ്ങളായി അനുഭവിച്ചിട്ടില്ലാത്ത ചിലത്  ലോക്ഡൗണ്‍ സമ്മാനിച്ചു. മറ്റൊന്നുമല്ല, ശുദ്ധവായു.(The view from the Daman-e-Koh viewing point in Islamabad, Pakistan, on August 3, 2017.)

1020

സർക്കാർ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനുശേഷം ചൈനയിലെ ഹുബെ പ്രവിശ്യയിൽ PM2.5 നൈട്രേറ്റിന്‍റെ അളവ് കുത്തനെ കുറഞ്ഞു. നൈട്രേറ്റ് നിരന്തരം ശ്വാസിക്കേണ്ടിവന്നാല്‍ ഹൃദ്രോഗം, ഹൃദയാഘാതം, ക്യാൻസർ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു. (The view from the Daman-e-Koh viewing point in Islamabad, Pakistan, on April 20, 2020.)

1120

കത്തുന്ന ഇന്ധനവും ഡീസലും നൈട്രജൻ സംയുക്തമായ നൈട്രേറ്റ് എയറോസോൾ പുറന്തള്ളുന്നു.  ഇന്ന് നൈട്രേറ്റ് എയറോസോൾ പുറന്തള്ളലിന്‍റെ അളവിലും കാര്യമായ കുറവ് രേഖപ്പെടുത്തുന്നു. (The usual smog in Los Angeles, California)

1220

പകർച്ചവ്യാധിയെ തുടര്‍ന്ന് അടച്ചിട്ട വുഹാനിൽ നിന്നുള്ള കണക്കുകളില്‍ വുഹാനിൽ നൈട്രജൻ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള മലിനീകരണത്തിന്‍റെ അളവ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രേഖപ്പെടുത്തിയത്. (The San Gabriel Mountains are visible in Los Angeles, California, on April 14, 2020.)

1320

വാഹനങ്ങള്‍ പുറത്ത് വിടുന്നതും  പവർ പ്ലാന്‍റുകള്‍ മലിനജല ശുദ്ധീകരണ പ്ലാന്‍റുകള്‍ എന്നിവയാണ് പ്രധാനമായും നൈട്രജൻ ഡൈ ഓക്സൈഡിന്‍റെ പ്രധാന ഉറവിടങ്ങൾ.(New Delhi, India, as seen from the Yamuna River on March 21, 2018. )

1420

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നൈട്രജൻ ഡൈ ഓക്സൈഡ് മലിനീകരണം ക്രമാതീതമായി കുറയുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നിരുന്നാലും, ഈ വര്‍ഷം ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏറ്റവും കുറഞ്ഞ നൈട്രജൻ ഡൈ ഓക്സൈഡ് അളവാകും രേഖപ്പെടുത്തുകയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. (New Delhi, India, as seen from the Yamuna River on April 8, 2020, after a 21-day nationwide lockdown. )

1520

ലോക്ഡൗണിനെ തുടര്‍ന്ന് വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്ന ദക്ഷിണ കൊറിയയില്‍ പോലും കഴിഞ്ഞ ഏഴ് വര്‍ഷത്തെതില്‍ വച്ച് ഏറ്റവും കുറവ് മലിനീകരണ തോതാണ് രേഖപ്പെടുത്തിയത്. (The India Gate war memorial in New Delhi, India, on October 17, 2019.)

1620

ലോക്ഡൗണിനെ തുടര്‍ന്ന് വ്യവസായശാലകള്‍ അടച്ച ഇറ്റലിയിലും മലിനീകരണ തോതില്‍ കാര്യമായ വ്യത്യസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (The India Gate war memorial in New Delhi, India, on April 8, 2020, after a 21-day nationwide lockdown.)

1720

ഇന്ത്യയിലെ പ്രാദേശിക കണക്കുകൾ പ്രകാരം ഉത്തരേന്ത്യയിലെ ഗ്രൗണ്ട് സ്റ്റേഷനുകളില്‍ മൊത്തത്തിൽ പിഎം 2.5 ൽ ഇടിവ് കാണിക്കുന്നതായാണ് റിപ്പോര്‍ട്ട്. (New Delhi, India, on November 8, 2018. )

1820

പഞ്ചാബില്‍ നിന്ന് ഹിമാലയം കാണാന്‍ കഴിയുന്നുവെന്ന വാര്‍ത്തകള്‍ മലിനീകരണത്തിലുണ്ടായ കുറവാണ് കാണിക്കുന്നത്. (New Delhi, India, on April 8, 2020. )

1920

എന്നാല്‍, പുറത്തെ വായുവില്‍ ഉണ്ടായ ഗുണപരമായ മാറ്റം അകത്തെ വായുവില്‍ ഉണ്ടായോയെന്നും പരിശോധിക്കപ്പെടേണ്ടതാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. (Electricity pylons in New Delhi, India, on October 30, 2019 )

2020

കാരണം ലോക്ഡൗണ്‍ കാലത്ത് ജനങ്ങളെല്ലാം വീട്ടിനകത്ത് അടച്ചിരിക്കുകയാണ്. ഇത് വീടിനുള്ളിലെ വായുവില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്നതും പഠനവിഷയമാക്കേണ്ടതാണെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. (Electricity pylons in New Delhi, India, April 13, 2020. )

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും
Recommended image2
ഇല്ലാത്ത രോ​ഗമുണ്ടാക്കും, വനിതാ ഡോക്ടർമാർ ചികിത്സിക്കുന്ന ക്ലിനിക്കുകളിൽ മാത്രം ചികിത്സ തേടും, ഒടുവിൽ 25കാരന് പൂട്ടുവീണു
Recommended image3
വിമാനത്തിൽ നിന്ന് ചാടി, പക്ഷെ അബദ്ധം പറ്റി! 15000 അടി ഉയരത്തിൽ സ്കൈഡൈവർ വിമാനത്തിന്റെ ചിറകിൽ കുടുങ്ങി, വീഡിയോ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
• Facebook
• Twitter
• whatsapp
• YT video
• insta
• Download on Android
• Download on IOS
• About Website
• About Tv
• Terms of Use
• Privacy Policy
• CSAM Policy
• Complaint Redressal - Website
• Complaint Redressal - TV
• Compliance Report Digital
• Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved