വേൾഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ അവാര്‍ഡ് ചിത്രങ്ങള്‍ കാണാം

First Published Apr 18, 2020, 4:19 PM IST

വേൾഡ് പ്രസ് ഫോട്ടോ ഫൌണ്ടേഷന്‍റെ 63-ാമത് വാർഷിക ഫോട്ടോ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു. ലോക പ്രസ്സ് ഫോട്ടോ ഓഫ് ദ ഇയർ വിഭാഗത്തില്‍ ഒന്നാം സമ്മാനം ജാപ്പനീസ് ഫോട്ടോഗ്രാഫർ യാസുയോഷി ചിബയ്ക്കാണ്. 125 രാജ്യങ്ങളിൽ നിന്നുള്ള 4,282 ഫോട്ടോഗ്രാഫർമാർ നൽകിയ 73,996 ൽ അധികം ഫോട്ടോഗ്രാഫുകളില്‍ നിന്ന് സ്വതന്ത്ര ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. 2019 ജൂൺ 19 ന് സുഡാനിലെ കാർട്ടൂമിൽ പ്രതിഷേധ കവിത ചൊല്ലുന്ന യൂവാവിന്‍റെ ചിത്രത്തിനാണ് ഒന്നാം സമ്മാനം. ഏജൻസ് ഫ്രാൻസ്-പ്രസിന്‍റെ (എഎഫ്‌പി) ചീഫ് ഫോട്ടോഗ്രാഫറാണ് യാസുയോഷി ചിബ.

വിജയികളില്‍ മിക്കവരും ഉപയോഗിച്ചത് കാനൻ 5 ഡി മാർക്ക് IV,നിക്കോൺ ഡി 5, കാനൻ 5 ഡി മാർക്ക് III എന്നീ ക്യാമറകളാണ്. കഴിഞ്ഞ വർഷം വിജയികളില്‍ 4.4 ശതമാനം മാത്രമാണ്  മിറർലെസ്സ് ക്യാമറകൾ ഉപയോഗിച്ചത്.  എന്നാല്‍,  ഈ വർഷമത്‌ 23.7% ആയി ഉയർന്നു.  വരും വർഷങ്ങളിൽ  മിറർലെസ്സ് ക്യാമറകളുടെ ഉപയോഗം ഇനിയും വർദ്ധിക്കാന്‍ സാധ്യതയുണ്ട്. വിജയിച്ച ചിത്രങ്ങളിൽ 73.8%  ചിത്രങ്ങളും ഫുൾ ഫ്രെയിം കാമറ ഉപയോഗിച്ച് ചിത്രീകരിച്ചവയാണ്. പ്രധാനമായും
ഫ്യൂജിയും സോണിയുമാണ് ഫോട്ടോഗ്രാഫര്‍മാര്‍ കൂടുതലായും ഉപയോഗിച്ചത്. ഹൈ ലൈറ്റ് ഡീറ്റൈൽസിന്‍റെ കാര്യത്തിൽ അസാധ്യ മികവാണ് ചിത്രങ്ങള്‍ പുലർത്തിയിരിക്കുന്നതെന്ന് ജൂറി പറഞ്ഞു.  കാണാം ആ വിജയ ചിത്രങ്ങള്‍.