- Home
- News
- Kerala News
- ആവേശം അലതല്ലി പരസ്യ പ്രചരണം; അവസാന ലാപ്പിലും വൻ ജനപങ്കാളിത്തം, എങ്ങും വീറും വാശിയും ആട്ടവും പാട്ടും
ആവേശം അലതല്ലി പരസ്യ പ്രചരണം; അവസാന ലാപ്പിലും വൻ ജനപങ്കാളിത്തം, എങ്ങും വീറും വാശിയും ആട്ടവും പാട്ടും
നിയമസഭ തെരഞ്ഞെടുപ്പിന് വിധി എഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അവസാന നിമിഷം കളറാക്കാനുള്ള ശ്രമത്തിലായിരുന്നു മുന്നണികൾ. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി വരെയായിരുന്ന പരസ്യ പ്രചരണം ആവേശക്കടലാക്കി മുന്നണികള്‍.

പ്രചരണത്തിന് ഓട്ടൻ തുള്ളൽ
വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖയുടെ പ്രചരണത്തിന് ഓട്ടൻ തുള്ളലുമായി കൊട്ടി കലാശത്തിനെത്തിയ പ്രവർത്തകർ.
'എയറിൽ' കെ മുരളീധരൻ
വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന് വോട്ടഭ്യർഥിച്ചുകൊണ്ടുള്ള പോസ്റ്റർ എയർ ബലൂണിൽ പതിപ്പിച്ച് കൊട്ടിക്കലാശത്തിന് എത്തിയ പ്രവർത്തകർ.
അടങ്ങാത്ത ആവേശം
വട്ടിയൂർക്കാവ് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്തിൻ്റെ പ്രചരണത്തിൻ്റെ കൊട്ടികലാശത്തിൽ നിന്ന്…
ഏത് മൂഡ്... 'പൊളി'റ്റിക്കൽ മൂഡ്
വട്ടിയൂർക്കാവ് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്തിൻ്റെ കട്ട് ഒട്ടുമായി കൊട്ടികലാശത്തിനെത്തിയ പ്രവർത്തകർ
ആകാശം മുട്ടും ആവേശം
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ആർ ശ്രീലേഖയുടെ പ്രചാരണത്തിൻ്റെ കൊട്ടി കലാശത്തിലെ ആകാശ കാഴ്ച.
ആനപ്പുറത്തേറിയ ആവേശം
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടി കലാശത്തിൽ ഇലക്‌ട്രിക് ആനപ്പുറത്തേറി പ്രവർത്തകർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

