- Home
- News
- Kerala News
- നാല് ജില്ലകളില്‍ 100 കടന്ന് പുതിയ രോഗികള്‍, 40 ന് മുകളില്‍ 11 ജില്ല; 397 ഹോട്ട്സ്പോട്ടുകള്‍, ലോക്ക്ഡൗണിലേക്കോ?
നാല് ജില്ലകളില്‍ 100 കടന്ന് പുതിയ രോഗികള്‍, 40 ന് മുകളില്‍ 11 ജില്ല; 397 ഹോട്ട്സ്പോട്ടുകള്‍, ലോക്ക്ഡൗണിലേക്കോ?
സംസ്ഥാനത്തെ പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നപ്പോള്‍ ജില്ലകളിലെ കണക്കും ആശങ്കപ്പെടുത്തുന്നതാണ്. 1038 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിലാകെ ചികിത്സയിലുള്ളവരുടെ എണ്ണം 8056 ആയി. ഇതുവരെ സംസ്ഥാനത്ത് 15032 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിൽ 5892 പേർ രോഗമുക്തി നേടി.അതേസമയം ഇന്ന് 11 ജില്ലകളിലാണ് 40 ന് മുകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ തന്നെ നാല് ജില്ലകളില്‍ പുതിയ രോഗികളുടെ എണ്ണം നൂറ് കടക്കുകയും ചെയ്തു. തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസർകോട് 101, എറണാകുളം 92, മലപ്പുറം 61, തൃശ്ശൂർ 56, കോട്ടയം 51, പത്തനംതിട്ട 49, ഇടുക്കി 43, കണ്ണൂർ 43 എന്നിവിടങ്ങളിലാണ് 40 ന് മുകളില്‍ പുതിയ രോഗികളുള്ളത്. പാലക്കാട് 34, കോഴിക്കോട് 25, വയനാട് 4 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 397 ആക്കി വര്‍ധിപ്പിച്ചു. അതിനിടെ കേരളത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി. മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ
138

238
338
438
538
638
738
838
938
1038
1138
1238
1338
1438
1538
1638
1738
1838
1938
2038
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos