- Home
- News
- Kerala News
- 'ബുറേവി': കേരളത്തിലെ ഏഴ് ജില്ലകൾ ജാഗ്രതയിൽ, മോദിയും അമിത് ഷായും സഹായം വാഗ്ദാനം ചെയ്തെന്നും പിണറായി
'ബുറേവി': കേരളത്തിലെ ഏഴ് ജില്ലകൾ ജാഗ്രതയിൽ, മോദിയും അമിത് ഷായും സഹായം വാഗ്ദാനം ചെയ്തെന്നും പിണറായി
ബുറെവി' ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനസർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി. ബുറേവിയുടെ സ്വാധീനം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാളെ രാവിലെയോടെയോ ഉച്ചയോടെയോ ബുറെവി കേരളത്തിലേക്ക് പ്രവേശിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ബുറേവിയെ നേരിടാൻ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏത് സമയത്തും വിളിക്കാൻ മടികാട്ടേണ്ടതില്ലെന്ന് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചെന്നും പിണറായി കൂട്ടിച്ചേര്‍ത്തു ബുറേവിയിൽ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ
Latest Videos
