വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ 400 ഫ്ലാറ്റുകൾ: നിര്‍മ്മാണത്തിന് 81 കോടി അനുവദിച്ചു
തിരുവനന്തപുരം: കടൽക്ഷോഭത്തിൽ വീട് നഷ്ടമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഭവനപദ്ധതിയുമായി സര്‍ക്കാര്‍. മുട്ടത്തറ വില്ലേജിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു . ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാവുക. 284 കുടുംബങ്ങൾക്കാണ് ഇതു വഴി വീടൊരുങ്ങുന്നത്. വിഴിഞ്ഞം സമരത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്കായി 400 ഫ്ളാറ്റുകൾ ഒരുങ്ങുന്നു
വിഴിഞ്ഞം സമരസമിതിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന് കടൽക്ഷോഭത്തിലും മറ്റുമായി ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത ഭവനം ഒരുക്കുക എന്നതായിരുന്നു.