- Home
- News
- Kerala News
- 'എണ്ണിയെണ്ണി കണ്ണുതള്ളി'; കൂട്ടിയും കിഴിച്ചും മുന്നണികൾ, 20 ഉറപ്പെന്ന് യുഡിഎഫ്, ആത്മവിശ്വാസം വിടാതെ എല്‍ഡിഎഫ്
'എണ്ണിയെണ്ണി കണ്ണുതള്ളി'; കൂട്ടിയും കിഴിച്ചും മുന്നണികൾ, 20 ഉറപ്പെന്ന് യുഡിഎഫ്, ആത്മവിശ്വാസം വിടാതെ എല്‍ഡിഎഫ്
ഒറ്റഘട്ടമായി 20 മണ്ഡലങ്ങളിലും കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനത്തില്‍ 6.57 ശതമാനത്തിന്‍റെ കുറവുണ്ടായത് മുന്നണികള്‍ക്ക് തലവേദന കൂട്ടി. ഇതോടെ കൂട്ടിയും കിഴിച്ചും കണക്കുകള്‍ അപഗ്രഥിക്കാനുള്ള ശ്രമങ്ങളിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. പോളിംഗ് കുറഞ്ഞതിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവം.

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്ത് പോളിംഗിന് ശേഷവും ഇരുപതിൽ 20 സീറ്റ് എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ രോഷം വോട്ടായി പെട്ടിയിലായിട്ടുണ്ടെന്നാണ് യുഡിഎഫിന്‍റെ ഇതുവരെയുള്ള വിലയിരുത്തൽ.
അതേസമയം പാർട്ടി വോട്ടെല്ലാം പെട്ടിയിലായെന്നതാണ് ഇടത് ക്യാമ്പിലെ ആത്മവിശ്വാസം, കഴിഞ്ഞ തവണത്തെ തിരിച്ചടി ആവര്‍ത്തിക്കില്ലെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരത്തിന്‍റെ സൂചനകൾ ഇല്ലെന്നും ഇടതുമുന്നണി ക്യാമ്പ് അവകാശപ്പെടുന്നു. ശക്തമായ പ്രചാരണത്തിലാണ് പ്രതീക്ഷ.
ഇതുവരെയുള്ള കണക്ക് പ്രകാരം 71.27 ശതമാനം ആണ് സംസ്ഥാനത്തെ പോളിംഗ്, വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും കൂടി ചേർക്കുമ്പോള്‍ നേരിയ മാറ്റം വന്നേക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam