- Home
- News
- Kerala News
- 88 മണ്ഡലങ്ങൾ ബൂത്തിലേക്ക്; സിറ്റിംഗ് സീറ്റ് നിലയില്‍ ബിജെപി തേര്‍വാഴ്‌ച, വെല്ലുവിളിയുയര്‍ത്തി ഇന്ത്യാ മുന്നണി
88 മണ്ഡലങ്ങൾ ബൂത്തിലേക്ക്; സിറ്റിംഗ് സീറ്റ് നിലയില്‍ ബിജെപി തേര്‍വാഴ്‌ച, വെല്ലുവിളിയുയര്‍ത്തി ഇന്ത്യാ മുന്നണി
കേരളമടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ പോളിംഗ് ബൂത്തിലെത്തുകയാണ്. നിലവിലെ സിറ്റിംഗ് സീറ്റുകളുടെ എണ്ണമെടുത്താന്‍ ബിജെപിയാണ് മുന്നിലെങ്കിലും എന്‍ഡിഎയും ഇന്ത്യാ മുന്നണിയും തമ്മില്‍ ശക്തമായ മത്സരം പലയിടത്തും പ്രതീക്ഷിക്കുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടം ഏപ്രില്‍ 26ന് നടക്കും. വെള്ളിയാഴ്ച ബൂത്തിൽ എത്തുന്നത് 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ.
കേരളത്തിന് പുറമെ നിര്‍ണായകമായ കർണാടകയും രാജസ്ഥാനും യുപിയും മഹാരാഷ്ട്രയും വോട്ട് ചെയ്യും. കേരളത്തിലും രാജസ്ഥാനിലും ഇതോടെ വോട്ടിംഗ് പൂര്‍ത്തിയാകും.
മധ്യപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ത്രിപുര, ജമ്മു ആന്‍ഡ് കശ്‌മീര്‍ എന്നിവിടങ്ങളിലും വെള്ളിയാഴ്‌ചയാണ് തെരഞ്ഞെടുപ്പ്.
വെള്ളിയാഴ്‌ച പോളിംഗ് ബൂത്തിലെത്തുന്ന രാജ്യത്തെ 88 മണ്ഡലങ്ങളിൽ 52 എണ്ണവും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്.
88ല്‍ 18 എണ്ണമാണ് കോൺഗ്രസിന്‍റെ പക്കൽ. പ്രതിപക്ഷ നിരയുടെ ഇന്ത്യാ മുന്നണി രൂപീകരിക്കപ്പെട്ടതോടെ സീറ്റ് വര്‍ധിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും.
ആദ്യഘട്ടത്തില്‍ പോളിംഗ് ശതമാനത്തില്‍ കുറവുണ്ടായിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കൊടുംചൂട് വോട്ടിംഗിനെ ബാധിക്കുമോ എന്ന് വ്യക്തമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam