ഗുരുവായൂരില്‍ പ്രധാനമന്ത്രിക്ക് താമരപ്പൂ കൊണ്ട് തുലാഭാരം : ചിത്രങ്ങള്‍ കാണാം

First Published 8, Jun 2019, 11:08 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരൂവായൂര്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മുണ്ടും ഷോര്‍ട്ട് കുര്‍ത്തയും ധരിച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ നിന്നും റോഡ് മാര്‍ഗ്ഗം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി. ഇവിടെ നിന്നും മേല്‍മുണ്ട് ധരിച്ചിറങ്ങിയ പ്രധാനമന്ത്രി കാല്‍നടയായി ക്ഷേത്രത്തിലേക്ക് വന്നു. ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവം, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. പ്രവേശന കവാടത്തിന് മുന്‍പില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ മോദിയെ പൂര്‍ണകുംഭം നല്‍കി വരവേറ്റു. ക്ഷേത്രത്തിനകത്ത് വച്ച് പ്രധാമന്ത്രിക്ക് താമരപ്പൂക്കള്‍  കൊണ്ട് തുലാഭാരം നടത്തി. 111 കിലോ താമരപ്പൂക്കള്‍ ഇതിനായി ക്ഷേത്രത്തില്‍ നേരത്തെ എത്തിച്ചിരുന്നു. പിന്നീട് ഗുരുവായൂരപ്പന് പ്രത്യേക നെയ്യ് നേര്‍ച്ചയായി സമര്‍പ്പിച്ച പ്രധാനമന്ത്രി മുഴുവന്‍ കളഭംചാര്‍ത്തല്‍ വഴിപാടും നടത്തി എന്നാണ് മനസിലാക്കുന്നത്. 22,000 രൂപയാണ് താമരതുലാഭാരത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ക്ഷേത്രത്തില്‍ അടച്ചത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കിയപ്പോള്‍

പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ക്ഷേത്രനടയ്ക്ക് മുന്നില്‍ ചുവന്ന പരവതാനി വിരിച്ചപ്പോള്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്ന ദേവസ്വം അധികൃതര്‍

മുഖ്യപ്രവേശന കവാടം വഴി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന പ്രധാനമന്ത്രി

ഗുരുവായൂര്‍ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിക്ക് താമരപ്പൂ കൊണ്ട് നടത്തിയ തുലഭാരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ക്ഷേത്രപരിസരത്ത് ഡോഗ് സ്ക്വാഡിന്‍റെ പരിശോധന

താമര തുലാഭാരം കഴിഞ്ഞ് ക്ഷേത്രം വലംവയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നിന്നും ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവം, ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് വരുന്ന പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ സന്ദര്‍ശം പ്രമാണിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷ ശക്തിപ്പെടുത്തിയപ്പോള്‍

ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കാനായി കൊച്ചിയില്‍ നിന്നും തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി

loader