കേരളത്തില്‍ നാളെയും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

First Published May 28, 2021, 11:14 AM IST

കേരളത്തിൽ ഇത്തവണ മണ്‍സൂണ്‍ നേരത്തെയെത്തും. നാളെയോടെ മഴ തുടങ്ങുമെങ്കിലും തിങ്കഴാഴ്ചയോടെ കാലവര്‍ഷം കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് കേരളത്തില്‍ കാലവർഷം ഇടവപ്പാതിയോടെ തുടങ്ങുന്നത്. നിലവിൽ മാലിദ്വീപ്, ശ്രീലങ്ക, തെക്കൻ ബം​ഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിചേര്‍ന്നെന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 50 കിമീ വേ​ഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )