- Home
- News
- Kerala News
- ശംഖുമുഖം തീരത്ത് INSവിക്രാന്ത്, കാർമേഘങ്ങൾ കീറിമുറിച്ച് യുദ്ധവിമാനങ്ങൾ, കരുത്ത് കാട്ടി നാവികസേനയും; അമ്പരന്ന് കാണികൾ
ശംഖുമുഖം തീരത്ത് INSവിക്രാന്ത്, കാർമേഘങ്ങൾ കീറിമുറിച്ച് യുദ്ധവിമാനങ്ങൾ, കരുത്ത് കാട്ടി നാവികസേനയും; അമ്പരന്ന് കാണികൾ
ശംഖുമുഖം തീരത്ത് ഐഎൻഎസ് വിക്രാന്തും, വിമാനങ്ങളും മിഗ് 29 വിമാനവും. സൈനികാഭ്യാസങ്ങൾ അത്ഭുതത്തോടെ നോക്കിക്കണ്ട് ആയിരക്കണക്കിന് കാണികളും. നാവിക സേന ദിനത്തോടനുബന്ധിച്ച് ശംഖുമുഖത്ത് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി നാവികസേന. സാക്ഷിയായി രാഷ്ട്രപതിയും.

സാക്ഷിയായി രാഷ്ട്രപതി
രാഷ്ട്രപതി ദ്രൗപതി മർമ്മുവിന്റെ സാന്നിധ്യത്തിലായിരുന്നു നാവികസേന പ്രകമ്പനം സൃഷ്ടിക്കുന്ന അഭ്യാസപ്രകടനങ്ങൾ കാഴ്ച വെച്ചത്.
നാവിക കരുത്തിന് സാക്ഷിയായി ശംഖുമുഖം
തിരുവനന്തപുരത്ത് രാഷ്ട്രപതി ദ്രൗപതി മർമ്മു എത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ടുമായി ഐഎൻഎസ് കൊൽക്കത്ത കടലിൽ പ്രകമ്പനം തീർത്തു.
അനന്തപുരിയുടെ തീരത്ത് INS വിക്രാന്ത്
അറബിക്കടലിനെ കീറിമുറിച്ചെത്തിയ ഐഎൻഎസ് വിക്രാന്ത് കാണികൾക്ക് ആവേശമായി മാറി.
ഇന്ത്യൻ പോർ വിമാനം മിഗ് 29
ഐഎൻഎസ് വിക്രാന്തിൽ നിന്നും ഇന്ത്യൻ പോർ വിമാനം മിഗ് 29 പറന്നുയർന്നത് നിലക്കാത്ത കയ്യടികളോടെയാണ് കാണികൾ വരവേറ്റത്.
പ്രകമ്പനം സൃഷ്ടിക്കുന്ന അഭ്യാസപ്രകടനങ്ങൾ
കാർമേഘങ്ങൾ കീറിമുറിച്ച് യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ എല്ലാവരേയും ആവേശത്തിലാക്കുന്നതായിരുന്നു.
കാണികളിലും ആവേശം
സേനയുടെ സൈനികാഭ്യാസങ്ങൾ അത്ഭുതത്തോടെ നോക്കിക്കണ്ട് ആയിരക്കണക്കിന് കാണികളും ശംഖുമഖത്ത് ആവേശമായി.
പ്രശംസിച്ച് രാഷ്ട്രപതി
കേരളത്തിന്‍റെ നാവിക പാരമ്പര്യം നാവിക സേനക്ക് കരുത്താകുമെന്ന് രാഷ്ട്രപതി ദ്രൌപതി മുർമ്മു പ്രശംസിച്ചു.
നാവികസേന ഒരുക്കിയ വിസ്മയ കാഴ്ച
നാവിക സേന ദിനത്തോടനുബന്ധിച്ച് പോർവിമാനങ്ങളുടേയും പോരാട്ട കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങൾക്കാണ് ശംഖുമുഖം വേദിയായത്.

