നാട് കാക്കണം, സ്വന്തം ജീവന് സുരക്ഷയില്ല; പൊളിഞ്ഞ് വീഴാറായി എസ്എപി ക്യാമ്പിലെ കെട്ടിടങ്ങള്‍
നാടിന്‍റെ സുരക്ഷ നോക്കണം, രാപ്പകല്‍ ജോലി ചെയ്യണം. പക്ഷെ സ്വന്തം ജീവന് സുരക്ഷയില്ല, കിടന്നുറങ്ങിയാല്‍ നാളെ ജീവനോടെ ഉണ്ടാകുമോ എന്നുറപ്പില്ല. ഇതാണ് തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പൊലീസുകാരുടെ അവസ്ഥ. കഴിഞ്ഞ ദിവസം എസ് എ പി ക്യാമ്പിലെ പൊലീസ് അസോസിയേഷന്‍ കെട്ടിടം തകര്‍ന്ന് വീണിരുന്നു. ഭാഗ്യത്തിനാണ് വലിയ ദുരന്തം ഒഴിവായത്. എസ് എ പിയിലെ പ്രധാന കെട്ടിടങ്ങളെല്ലാം പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ്- വിശദാംശങ്ങള്‍ ചിത്രങ്ങളിലൂടെ
പൊളിഞ്ഞ് വീണത് അസോസിയേഷന്‍ കെട്ടിടം
എസ്.എ. പി ക്യാമ്പിലെ പൊലീസ് അസോസിയേഷൻ കെട്ടിടം കഴിഞ്ഞ ദിവസം പുലർച്ചെ ആണ് നിലം പൊത്തി. ആളപായമില്ലാത്തത് വലിയ ദുരന്തം ഇല്ലാതാക്കി.
ഏതു നിമിഷവും നിലം പൊത്താം
എസ്.എ.പിയിലെ പ്രധാന കെട്ടിടങ്ങൾ എല്ലാം ഏതു നിമിഷവും നിലത്തു വീഴാവുന്ന അവസ്ഥയിയാണ്. റേഷൻ ഡിപ്പോയും ബറ്റാലിയൻ സ്റ്റോറും, ഓഫീസർമാരുടെ വിശ്രമ കെട്ടിടവും അപകടാവസ്ഥയിൽ.
ആസ്ബസ്റ്റോസ് ഷീറ്റിട്ട ബാരക്കുകള്‍
റിക്രൂട്ട് പൊലീസുകാർ ഇപ്പോഴും കിടക്കുന്നത് അര നൂറ്റാണ്ടിലേറെ പഴക്കമുളള ആസ്ബസ്റ്റോസ് ഷീറ്റിട്ട ബാരക്കുകളിൽ ആണ്.
തിരുവിതാംകൂർ പൊലീസിനെ സ്‌പെഷ്യൽ ആംഡ് പൊലീസ് ആക്കി മാറ്റിയ ശേഷം 63 വർഷങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യ വികസനം തലസ്ഥാനത്തെ പ്രധാനപ്പെട്ട പോലീസ് ക്യാമ്പിന് അന്യം.
അപ്ഡേഷനില്ലാത്ത പൊലീസ്
അഡ്മിനിസ്‌ട്രേഷൻ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി അയാപ്‌സ് സംവിധാനം നടപ്പിലാക്കിയ സർക്കാറിന്റെ തലസ്ഥാന ജില്ലയിലെ ചരിത്രപ്രസിദ്ധമായ ബാറ്റലിയനിൽ ഇതുവരെ ഇന്റർനെറ്റ് സൗകര്യം പൂർത്തീകരിച്ചിട്ടില്ല. ബറ്റാലിയന്റെ നവീകരണത്തിന് ചെലവഴിയ്ക്കേണ്ട തുകകൾ കൂടുതലും ചെലവഴിച്ചത് മറ്റു ആവശ്യങ്ങൾക്കാണെന്നാണ് ആരോപണം.
നവീകരണം കാത്ത് പൊലീസ് ഗ്രൗണ്ട്
അര കോടിയിൽ ഏറെ തുക പൊലീസ് ഹെഡ് കോർട്ടേഴ്സിൽ നിന്നും എസ് എ പി ബാറ്റലിയന് റീ കൂപ്പ് ചെയ്തു ലഭിക്കാനുണ്ട്. : തലസ്ഥാനത്ത് പൊലീസിന്റെ ഭാഗമായി എന്ത് പരിപാടി നടന്നാലും അതിന് സാക്ഷ്യം വഹിയ്ക്കുന്നത് എസ് എ പിയിലെ പോലീസ് ഗ്രൗണ്ടിൽ ആണ്. പൊലീസ് ഗ്രൗണ്ട് നവീകരിയ്ക്കണം എന്ന ആവശ്യം ഉയർന്നിട്ട് നാളുകൾ ഏറയായി.
പ്രവേശ കവാടം പൊളിച്ചു
എസ് എ പിയുടെ രൂപീകരണ കാലം മുതൽ ഉണ്ടായിരുന്ന പ്രവേശന കവാടം പൊളിച്ചു പണിത ജനമൈത്രി പോലീസ് ആസ്ഥാന നിർമ്മാണം ഒരു വർഷത്തോളം ആയി മുടങ്ങി കിടക്കുന്നു.
വിശ്രമിക്കാന്‍ ഇടമില്ല
പൊലീസുകാർക്ക് വിശ്രമിയ്ക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിയ്ക്കാനും പോലും നല്ല വിശ്രമ കേന്ദ്രങ്ങളോ ടോയ്‌ലെറ്റ് സംവിധാനങ്ങളോ ക്യാമ്പിൽ ഇല്ല.
അനുവദിച്ച ഫണ്ടെവിടെ ?
ഈ അടുത്ത സമയത്ത് പോലീസ് ഗ്രൗണ്ടിന് ചുറ്റുമതിൽ പണിയാനും കവാടം പുതുക്കാനും പത്തുലക്ഷം രൂപ അനുവദിച്ചു. അത് ഏതാണ്ട് വെള്ളത്തിൽ വരച്ച വര പോലെയായി. ഗ്രൗണ്ടിന് ചുറ്റും വലിയ കുഴികൾ കുഴിച്ചു. അതിന്റെ ഭാഗമായി ചുറ്റുമുണ്ടായിരുന്ന മരങ്ങൾ എല്ലാം നിലം പൊത്തി