വയനാട്ടിൽ ആവേശമായി രാഹുൽ ഗാന്ധി; കര്‍ശന സുരക്ഷയിൽ സന്ദര്‍ശനം

First Published 9, Jun 2019, 4:53 PM IST

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി സ്വന്തം മണ്ഡലത്തിലെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. കോഴിക്കോട് മലപ്പുറം വയനാട് എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ 12 ഇടങ്ങളിലായിരുന്നു രാഹുൽ ഗാന്ധിയുടെ റോഡ്‌ ഷോ. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയപ്പിച്ച ജനങ്ങളോട് നന്ദി പറഞ്ഞു കൊണ്ട് നടത്തിയ റോഡ് ഷോയിൽ നൂറുകണക്കിന് പേരാണ് ഓരോ ഇടത്തും പങ്കെടുത്തത്. ഉച്ചയ്ക്ക്കരിപ്പൂരിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാഹുലും സംഘവും ദില്ലിക്ക് പോയി.

മൂന്ന് ദിവസങ്ങളിലായാണ് രാഹുൽ ഗാന്ധി വയനാട് സന്ദര്‍ശനം നടത്തിയത്. വയനാട്ടിൽ ആറിടത്തും മലപ്പുറത്ത് നാലിടത്തും കോഴിക്കോട്ട് രണ്ടിടത്തും റോഡ് ഷോ നടത്തിയ രാഹുൽ മണ്ഡലത്തിലുടനീളം തെരഞ്ഞെടുപ്പ് കാലത്തെ അനുസ്മരിപ്പിക്കുന്ന തരംഗമുണ്ടാക്കി.

ഓരോ സ്വീകരണ കേന്ദ്രത്തിലും നൂറ് കണക്കിന് പേരാണ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ അണിചേരാനെത്തിയത്.

മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഹുൽ മടങ്ങുകയാണ്. കരിപ്പൂരിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് രാഹുൽ ദില്ലിക്ക് മടങ്ങിയത്.

റോഡ് ഷോ മാത്രമല്ല മണ്ഡലത്തിലുള്ളവരെ അടുത്ത് കാണാനും അവരുമായി സംസാരിക്കാനുമെല്ലാം രാഹുൽ ഗാന്ധി സമയം കണ്ടെത്തി

വയനാട്ടുകാരുടെ സ്നേഹം ഏറ്റുവാങ്ങി രാഹുൽ ഗാന്ധി

കനത്ത സുരക്ഷാ സംവിധാനങ്ങളാണ് രാഹുൽ ഗാന്ധിയുടെ വരവിനെ തുടര്‍ന്ന് മൂന്ന് ദിവസം വയനാട് മണ്ഡലത്തിൽ ഒരുക്കിയിരുന്നത്.

കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടികാഴ്ചയുടെ അവിശ്വസനീയത വിട്ടൊഴിയാതെ യുവ ആരാധകരായ സാഞ്ചോയും സ്നേഹയും

രാഹുലിന് ഒപ്പം സാഞ്ചോയും സ്നേഹയും

രാഹുലിന് ഒപ്പം സാഞ്ചോയും സ്നേഹയും

കേരളത്തിന്‍റെ പ്രതിനിധിയായി പാർലമെന്‍റിന് അകത്തും പുറത്തും ഉണ്ടാകുമെന്നാണ് രാഹുൽ ഗാന്ധി ജനങ്ങൾക്ക് നൽകിയ ഉറപ്പ്.

രാഹുലിന്‍റെ പ്രതിനിധികൾ സ്ഥിരമായി കൽപ്പറ്റയിലെ എം പി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കും. കെപിസിസിയുടെ മേൽന്നോട്ടവും ഉണ്ടാകും. കൽപ്പറ്റയിലെ സിപിഎം എംഎൽഎ സി കെ ശശീന്ദ്രൻ രാഹുലിനെ കാണാനെത്തി.

കളക്ട്രേറ്റിൽ തയ്യാറാക്കിയ ഫെസിലിറ്റേഷൻ സെന്‍ററിലാണ് രാഹുൽ ഗാന്ധി വോട്ടര്‍മാരെ കണ്ടത്. നിവേദനങ്ങളും അപേക്ഷകളുമായി ഒട്ടേറെ പേര്‍ രാഹുലിനെ കാണാനെത്തി.

കനത്ത മഴയും മണിക്കൂറുകൾ വൈകുന്ന ഷെഡ്യൂളും എല്ലാം അവഗണിച്ചാണ് പലപ്പോഴും ആൾക്കൂട്ടം രാഹുലിന്‍റെ റോഡ് ഷോക്ക് കാത്തു നിന്നത്

'ഞങ്ങളുടെ നേതാവ് താങ്കളാ'ണെന്ന് വിളിച്ചുപറയുന്ന പ്ലക്കാർഡുകളുമായി ജനങ്ങൾ റോഡ്ഷോയിൽ പങ്കാളികളായി

മണ്ഡലത്തിലുടനീളം ആവേശമായ രാഹുൽ ഗാന്ധി കൊച്ചു കുട്ടികളെ വരെ കയ്യിലെടുത്തു

പ്രായം ചെന്നവര്‍ മുതൽ ചെറിയ കുട്ടികൾ വരെയുള്ള ആൾക്കൂട്ടമാണ് റോഡ് ഷോയിൽ അണിചേരാ‍ൻ കാത്ത് നിന്നത്.

ശനിയാഴ്ച കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായാണ് രാഹുൽ റോഡ് ഷോയ്ക്ക് എത്തിയത്. വാരാണസി എത്ര പ്രിയപ്പെട്ടതാണോ അത്രയും പ്രിയപ്പെട്ടതാണ് കേരളവുമെന്ന മോദിയുടെ പ്രസ്താവനയെ രാഹുൽ പരിഹസിച്ചു. വാരാണസിയെപ്പോലെ പ്രിയപ്പെട്ടതാണെന്ന് പറയും, പക്ഷേ മോദി കേരളത്തെ പരിഗണിക്കില്ലെന്ന് രാഹുൽ പറഞ്ഞു. ഇടത് ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ ചായ്‍വുകളുള്ള ജനതയാണ് കേരളത്തിലേത്. പക്ഷേ ഒരാവശ്യം വന്നാൽ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കും. ഇന്നലെ വയനാട്ടിലെ ഇടത് എംഎൽഎ എന്നെ വന്ന് കണ്ടതിൽ എനിക്ക് സന്തോഷമുണ്ടെന്നും ഇതിലൂടെ വയനാടിന്‍റെ വികസനപ്രശ്നങ്ങൾ നേരിട്ട് അറിയാൻ കഴിഞ്ഞെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

loader