ശബരിമലയില്‍ തിരക്ക് കൂടുന്നു; മണിക്കൂറുകളോളം നീളുന്ന ക്യൂ
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു.ശരംകുത്തി കഴിഞ്ഞും ക്യൂ നീണ്ടതോടെ പന്പ മുതൽ നിയന്ത്രണങ്ങളോടെയാണ് തീർത്ഥാടകരെ കടത്തിവിടുന്നത്.വലിയ നടപന്തലിൽ എട്ട് വരികളിലായി 3മണിക്കൂർ വരെ കാത്തുനിന്ന ശേഷമാണ് സന്നിധാനത്തേക്ക് ഭക്തര്‍ക്ക് കടക്കാനാവുന്നത്.കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ സ്പെഷ്യൽ ക്യൂവിൽ എത്തുന്നവർക്ക് രണ്ട് മണിക്കൂറിൽ താഴെ മാത്രം കാത്തുനിന്നാൽ മതി.വെർച്വൽ ക്യൂവിൽ 89,961 പേരാണ് റജിസ്റ്റർ ചെയ്തതെങ്കിലും അതിൽ കൂടുതൽ തീർത്ഥാടകർ ഇന്ന് ശബരിമല കയറി. ഈ സീസണിൽ ഇതുവരെ 24,02,655 പേരാണ്ട് സന്നിധാനത്ത് എത്തി മടങ്ങിയത്.ഇത്തവണ പരമ്പരാഗത കാനന പാതവഴി എത്തുന്നവരുട എണ്ണവും വർദ്ധിച്ചിട്ടുണ്ട്.83,964 പേരാണ് ഇക്കുറി കാനനപാത വഴി ദർശനത്തിന് എത്തിയത്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് ആല്‍ബര്‍ട്ട്.
ശബരിമലയില്‍ മണ്ഡലകാല - മരകവിളക്ക് തീര്‍ത്ഥാടനത്തിനിടെ ഇതുവരെയായി 24 ഓളം തീര്‍ത്ഥാടകര്‍ മരിച്ചു.ഭൂരിഭാഗം ഭക്തരുടെയും മരണകാരണം ഹൃദയാഘാതമാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ ഒപ്പം കരുതണമെന്നും കൃത്യസമയത്ത് അവ ഉപയോഗിക്കണമെന്നും ഇക്കാര്യങ്ങള്‍ തീര്‍ത്ഥാടകരെ ഓര്‍മ്മിപ്പിക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ ഇടവിട്ട് അനൌണ്‍സ്മെന്‍റുകള്‍ നല്‍കും.
തീര്‍ത്ഥാടകര്‍ക്ക് അവശ്യഘട്ടത്തില്‍ ആരോഗ്യവകുപ്പ്, കേരള പൊലീസ്, അഗ്നിരക്ഷാ സേന, ദേശീയ ദുരന്തനിവാരണ സേന മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടാമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഇന്നും അഭൂതപൂര്‍വ്വമായ തിരക്കാണ് സന്നിധാനത്തും തീര്‍ത്ഥാടക വഴിയിലുടനീളവും അനുഭവപ്പെട്ടത്. പതിവ് പോലെ ഭക്തര്‍ മണിക്കൂറുകളോളം ക്യൂ നിന്നാണ് ദര്‍ശനത്തിന് അവസരം ലഭിച്ചത്.
നിരവധി പരാതികളെ തുടര്‍ന്ന് ശരം കുത്തിയാലിലെ ക്യൂ കോംപ്ലക്സില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൌകര്യമൊരുക്കാന്‍ തീരുമാനമായി. സന്നിധാനം എഡിഎം പി വിഷ്ണുരാജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ക്യൂ കോംപ്ലക്സില്‍ കൂടുതല്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കും. ഇവിടെയെത്തുന്ന ഭക്തര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വിവിധ ഭാഷകളിലുള്ള അനൌണ്‍സ്മെന്‍റ് സംവിധാനം അടുത്ത ദിവസം മുതല്‍ തുടങ്ങും.
മരക്കൂട്ടം മുതല്‍ ശരംകുത്തിവരെയുള്ള ശരണപാതയില്‍ എട്ട് ബ്ലോക്കുകളിലായി 24 ക്യൂ കോംപ്ലക്സുകളും വിശാലമായ നടപ്പന്തലും ഉണ്ട്. ഇവിടെ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള സൌകര്യവും ശുചിമുറികളും ഏര്‍പ്പെടുത്തി.
വലിയ നടപന്തലില്‍ നിലവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ക്യു സംവിധാനം ഏര്‍പ്പെടുത്തി. ഇതിന് പുറമെ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി ഒരു നിര ഒഴിച്ചിട്ടിട്ടുണ്ട്.
ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ലക്ഷുഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കും. ഭക്ഷണ ശാലകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ കര്‍ശനമായി തുടരും.
അതിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരുക്കിയ പ്രത്യേക ക്യൂ സംവിധാനം ഏറെ ഫലപ്രദമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്തഗോപന്‍ അഭിപ്രായപ്പെട്ടു.
കൂടുതല്‍ തിരക്ക് ഉണ്ടാകുമ്പോള്‍ ഇത് മറികടക്കാനും ഭക്തര്‍ക്ക് സുഖദര്‍ശനം ഒരുക്കുന്നതിനാണ് പ്രത്യേക ക്യൂ സംമ്പ്രദായം ഏര്‍പ്പെടുത്തിയത്. നടപ്പന്തലിലെ ഒമ്പതാമത്തെ വരിയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഒരു കുട്ടിയോടൊപ്പം ഒരു രക്ഷിതാവ് എന്ന നിലയിലാണ് ഇപ്പോള്‍ ക്യൂ സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം ഏക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 404 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് കേസുകളെടുത്തത്. കേസുകളില്‍ 80,800 രൂപ പിഴ ഈടാക്കിയപ്പോള്‍, 20 കിലോ നിരോധിത പുകയില പിടികൂടി.