ബിഗ് ബോസ്; വീടൊളിപ്പിച്ച വിസ്മയങ്ങള്‍
മോഹൻലാൽ അമരക്കാരനായ ബിഗ് ബോസിന്‍റെ രണ്ടാം വരവിലെ വീട് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പതിനേഴ് പേരില്‍ ആരാകും ഇത്തവണത്തെ വിജയി എന്ന് അറിയണമെങ്കില്‍ ഇനി നൂറ് ദിവസങ്ങള്‍ കഴിയണം. സിനിമ സീരിയൽ താരങ്ങൾ മുതൽ ടിക് ടോക് താരങ്ങൾ വരെയുണ്ട് ഈ പട്ടികയില്‍. അടുത്ത നൂറ് ദിവസം താമസിക്കാൻ പോകുന്ന മനോഹരമായ വീടിനെ കുറിച്ചാണ് പ്രേക്ഷകർക്കിടയിലെ മറ്റൊരു ചർച്ചാ വിഷയം. തികച്ചും കേരളത്തനിമയോടും മനോഹരങ്ങളായ പെയിന്റിംഗുകളോടും കൂടിയാണ് ബിഗ് ബോസ് ഹൗസ് മത്സരാർത്ഥികളെ കാത്തിരിക്കുന്നത്. വാസ്കോഡ ഗാമയിലൂടെയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് സീസൺ ടൂവിൽ യാത്ര തുടങ്ങുന്നത്. എൻട്രി കഴിഞ്ഞ് വീടിനുള്ളിലേക്ക് കടക്കുന്ന ഭാഗത്താണ് വാസ്കോഡ ഗാമയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. ചിത്രത്തിന് തൊട്ടുതാഴേ വീട്ടിലെ അംഗങ്ങൾക്ക് ഇരിക്കാനായി ഒരു കുഞ്ഞ് ബോട്ടും നിർമ്മിച്ചിട്ടുണ്ട്. ഒപ്പം രണ്ട് കണ്ണാടികളും ക്യാമറകളും. തൊട്ടടുത്ത് ഒരു ലൈറ്റ് ഹൗസും അതിനേട് ചേര്‍ന്ന് ഇന്ത്യൻ ഭൂപടവും ആലേഖനം ചെയ്തിട്ടുണ്ട്. വാസ്കോഡ ഗാമയുടെ ചിത്രത്തിന് തൊട്ടപ്പുറത്തായി മത്സരാർത്ഥികൾക്കായി ഒരു ജിമ്മും സജ്ജീകരിച്ചിട്ടുണ്ട്. വര്‍ക്കൗട്ട് ചെയ്യാനുള്ള ഉപകരണങ്ങളും ഇവിടെ പൂര്‍ണ സജ്ജമാണ്. പുറം ലോകത്ത് നിന്ന് അകന്ന് മത്സരാര്‍ത്ഥികള്‍ കഴിയേണ്ട ആഡംബര ബംഗ്ലാവ്, ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 24 മണിക്കൂറും തുറന്നിരിക്കുന്ന അറുപതിലധികം ക്യാമറാകണ്ണുകളും ഇവിടെ സജ്ജമാണ്.ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ക്യാമറാമാന്‍ മില്‍ട്ടന്‍ പി ടി പകര്‍ത്തിയ ബിഗ് ബോസ് വീടിന്‍റെ അകക്കാഴ്ചകള്‍ കാണാം. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
114

ഇതാണ് ബിഗ് ബോസ് സീസണ്‍ രണ്ടിലെ വീട്ടിലേക്കുള്ള പ്രവേശകവാടം. ഇത് കടന്ന് അകത്തെത്തിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു അത്ഭുത ലോകമാണ്.

214
എട്ട് എന്ന അക്കത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ബിഗ് ബോസ് സീസൺ ടൂവിലെ സ്വിമ്മിംഗ് പൂളിന്‍റെ ഡിസൈൻ. കഴിഞ്ഞ തവണ സ്വിമ്മിംഗ് പൂളിൽ വച്ച് നിരവധി ടാസ്ക്കുകൾ നൽകിയിരുന്നു. ഇത്തവണ മത്സരാർത്ഥികൾക്ക് ‘എട്ടിന്‍റെ ടാസ്ക്' കളാണോ കാത്തുവച്ചിരിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം.

314
ആദ്യ സീസണിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ ബിഗ് ബോസിൽ സെല്ലുണ്ടെന്നാണ് എടുത്തുപറയേണ്ടുന്ന ഒരു കാര്യം. സ്വിമ്മിംഗ് പൂളിന് അഭിമുഖമായി അഴികൾ കൊണ്ട് പ്രത്യേകമായി വേര്‍തിരിച്ചൊരു സ്ഥലവും നിര്‍മ്മിച്ചിട്ടുണ്ട്. നീലയും കറുപ്പും പശ്ചാത്തല നിറത്തില്‍ നിര്‍മ്മിച്ച ഈ സെല്ലിനകത്ത് ഒരു ടോയ്‌ലറ്റും നിര്‍മ്മിച്ചിട്ടുണ്ട്. വെള്ളം എടുക്കുന്നതിനായി ഒരു മൺകുടവും കട്ടിലും സെല്ലില്ലുണ്ട്. എത്രപേര്‍ എത്ര നാള്‍ ഈ സെല്ലില്‍ കഴിയുമെന്ന് കാത്തിരുന്ന് കാണണം.

414
കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി വേർത്തിരിവുകളില്ലാതെയാണ് ഇത്തവണ കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും കിടപ്പ് മുറികൾക്കിടയിൽ വലിയ പാർട്ടീഷനൊന്നും നൽകിയിട്ടില്ല. രണ്ടു ബെഡ് റൂമുകളുടെയും കളർ തീമും ഒരുപോലെയാണ്.

514
സ്ത്രീകളുടെ കിടപ്പുമുറിയിൽ മയിലിന്‍റെയും പുരുഷന്മാരുടെ വശത്ത് മൂങ്ങയുടെ പെയിന്റിംഗുമാണ് നൽകിയിരിക്കുന്നത്. വെള്ളയും കറുപ്പുമാണ് ചിത്രങ്ങളുടെ നിറം. തുണികൾ തേയ്ക്കാനുള്ള സജ്ജീകരണങ്ങളും കിടപ്പുമുറികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുറ്റത്ത് നിന്നും വരാന്തയിൽ നിന്നും കയറാവുന്ന രീതിയിൽ ജിം ഏരിയയ്ക്ക് അടുത്തായാണ് ശുചിമുറികൾ നൽകിയിരിക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ ക്യാമറയില്ലാത്ത ഏക സ്ഥലം ശുചിമുറിയാണ്.

614
ചെറുതാണെങ്കിലും അതി മനോഹരമായ രീതിയിലാണ് ബിഗ് ബോസ് സീസൺ ടൂവിലെ അടുക്കള ക്രമീകരിച്ചിരിക്കുന്നത്. മികച്ച രീതിയിലുള്ള ഇന്‍റീരിയൽ വർക്കുകളാണ് അടുക്കളയിലെ പ്രധാന ആകര്‍ഷണം. ഫ്രിഡ്ജ്, ഓവൻ, മിക്സി, പ്ലേറ്റുകൾ, തുടങ്ങി നിരവധി സാധനങ്ങളും ഈ കുഞ്ഞടുക്കളയിൽ ക്രമീകരിച്ചിട്ടുണ്ട്. ആനയുടെ രൂപത്തിലാണ് അടുക്കളയുടെ നിർമ്മാണം. നെറ്റിപ്പട്ടവും വലിയ ചെവികളും ഈ അടുക്കളയിലുണ്ട്. പെട്ടികളുടെ രൂപത്തിലാണ് ഓരോ കബോർഡുകളും ക്രമീകരിച്ചിരിക്കുന്നത്. പച്ച, നീല, ഓറഞ്ച് എന്നിവയാണ് പശ്ചാത്തല നിറങ്ങൾ.

714
മികച്ച രീതിയിലാണ് ഊണ്‍ മേശ ക്രമീകരിച്ചിരിക്കുന്നത്. ടേബിളിന്‍റെ നടുക്കായിട്ട് ഒരു ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. കസേരകളിൽ പുരുഷന്‍റെയും സ്ത്രീയുടെയും ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വാഴയിലയുടെ രൂപത്തിലാണ് ഊണുമേശ. മലയാള തനിമയുള്ള രീതിയിലാണ് അടുക്കള ക്രമീകരിച്ചിരിക്കുന്നതെങ്കിലും ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളും ഇതിനൊപ്പമുണ്ട്.

814
അടുക്കളയുടെ ഒരു വശത്തായി മലയാളികൾ ഏറ്റവും കൂടുതൽ മനസിൽ കൊണ്ട് നടക്കുന്ന സിനിമാ ഡയലോഗുകളും ആലേഖനം ചെയ്തിട്ടുണ്ട്. ഈ ചുമരിനോട് ചേർന്നാണ് ബിഗ് ബോസ് ഹൗസിലെ സ്റ്റോർ റൂം നിര്‍മ്മിച്ചിരിക്കുന്നത്.

914
മനോഹരമായ പെയിന്‍റിംഗുകളാണ് ബിഗ് ബോസ് ഹൗസിലെ പ്രധാന ആകർഷണങ്ങൾ. കേരള തനിമ വിളിച്ചോതുന്നവയാണ് എല്ലാ പെയിന്‍റുകളും. ബിഗ് ബോസിൽ മാത്രമല്ല ചുമരിലെ തോണി ചിത്രത്തില്‍ അമരക്കാരനായാണ് മോഹൻലാലുള്ളത്. മാവേലി ആയി ഓലക്കുടയും ചൂടിയാണ് മോഹന്‍ലാല്‍ തോണിയുടെ അമരത്ത് നിൽക്കുന്നത്. ദുൽഖർ സൽമാൻ, ജയൻ, ജയറാം, തിലകൻ, നിവിൻ പോളി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവരാണ് തോണി തുഴയാനായെത്തുന്നത്. വഞ്ചിയിലൂടെ യാത്ര തുടരുമ്പോൾ കാണുന്നതാകട്ടെ പനയോലയിൽ നിർമ്മിച്ച കേരളത്തിന്‍റെ ഭൂപടം. ചിത്രത്തിന്‍റെ പശ്ചാത്തലത്തിന് നീല നിറമാണ് നൽകിയിരിക്കുന്നത്. മനോഹരമായ ഇന്‍റീരിയര്‍ വർക്കുകളാണ് വീടിനകത്തെ മറ്റൊരു ആകർഷണം.

1014
മത്സരാർത്ഥികളുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാൻ ആകെ എഴുപത് ക്യാമറകളാണ് വീടിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും വികാരവിചാരങ്ങളും ഈ ക്യാമറക്കണ്ണുകൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കും.

1114
കടലിന്‍റെ അന്തരീക്ഷത്തിൽ ഒരുക്കിയിരിക്കുന്ന വാഷിംഗ് റൂമാണ് ബിഗ് ബോസ് സീസൺ ടൂവിലെ മറ്റൊരു ആകർഷണം. മീനുകൾ, നക്ഷത്ര മത്സ്യങ്ങൾ, തുടങ്ങി കടലിലെ എല്ലാ ജീവജാലങ്ങളേയും പെയിന്റിംഗിലൂടെ വാഷിംഗ് റൂമിൽ വരച്ചുകാട്ടിയിട്ടുണ്ട്. വലിയൊരു മുറിക്കുള്ളിലാണ് ബാത്ത് റൂമുകളും ഡ്രെസിംഗ് റൂമുകളും സെറ്റ് ചെയ്തിരിക്കുന്നത്.

1214
തറയില്‍ പതിപ്പിച്ചിരിക്കുന്ന ടൈലുകളിലും ഭിത്തിയിലെ ലൈറ്റുകളിലുമെല്ലാം കാണാന്‍ സാധിക്കുക കടലിന്‍റെ സാന്നിധ്യമാണ്. പുരുഷന്മാരുടെ ഡ്രസിംഗ് റൂമിന്‍റെ വാതിലിന് സമീപത്തായി ഒരു കടൽ കൊള്ളക്കാരനും സ്ത്രീകളുടെ ബാത്ത് റൂമിൽ മത്സ്യകന്യകയാണ് കാവൽ നിൽക്കുന്നത്. നാടൻ തനിമയോടെ പനം പായയിലാണ് വാഷിംഗ് റൂമിലെ വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്.

1314
ഡ്രെസിംഗ് റൂമിലും ബാത്ത് റൂമിലും ഒഴിച്ച് ബാക്കിയുള്ള എല്ലായിടത്തും ക്യാമറക്കണ്ണുകള്‍ സജീവമാണ്. എന്തായാലും പെയിന്റിംഗുകളിലൂടെ കടലിന്‍റെ അന്തരീക്ഷം ചോർന്ന് പോകാതെ നിർമ്മിച്ചിരിക്കുന്ന ഈ വാഷിംഗ് റൂം മത്സരാർത്ഥികൾക്ക് കൗതുകകരമായിരിക്കുമെന്നതിന് യാതൊരു സംശയവുമില്ല.

1414
ഏതായാലും ആരാകും ആ പതിനേഴ് പേരിലെ വിജയിയെന്ന് തീരുമാനിക്കാന്‍ ഇനി നൂറ് ദിവസങ്ങള്‍ കാത്തിരിക്കണം. അതിനിടയില്‍ ആ പതിനേഴ് പേര്‍ക്കിടയിലെ സ്നേഹാസ്വാരസ്യങ്ങള്‍ നിങ്ങളെ തേടി എല്ലാദിവസവും തിങ്കള്‍ മുതല്‍ വെള്ളിവരെ ഏഷ്യാനെറ്റ് ചാനലില്‍ രാത്രി 9.30 നും ശനിയും ഞായറും 9 മണിക്കും കാണാം.

Latest Videos