- Home
- News
- Kerala News
- കരമടി വലയില്‍ കുടുങ്ങിയ വെള്ളുടുമ്പന്‍ സ്രാവിനെ കടലിലേക്ക് തന്നെ വിട്ടയച്ച് കടലിന്‍റെ മക്കള്‍
കരമടി വലയില്‍ കുടുങ്ങിയ വെള്ളുടുമ്പന്‍ സ്രാവിനെ കടലിലേക്ക് തന്നെ വിട്ടയച്ച് കടലിന്‍റെ മക്കള്‍
തിരുവനന്തപുരം ജില്ലയിലെ കരുംകുളം കടൽത്തീരത്ത് വിരിച്ച കരമടി വലയിൽ ഉടുമ്പ് സ്രാവ് കുടുങ്ങി. വെള്ളുടുമ്പ് ഇനത്തില്‍പ്പെട്ട സ്രാവാണ് കലമടി വലയില്‍ കുടുങ്ങിയത്. അപകടകാരിയല്ല എന്നാൽ ഭക്ഷണമായി ഇതിനെ ഉപയോഗിക്കാറില്ല. സാധാരണയായി കടലിന്‍റെ അടിത്തട്ടിൽ കാണപ്പെടുന്ന ഈ മത്സ്യം ഏങ്ങനെയാണ് തീരദേശത്തേക്ക് എത്തിയതെന്ന് അറിയില്ല. അബദ്ധത്തില്‍ കരമടിവലയില്‍ കുടുങ്ങിയതാവാമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഇതിന് മുമ്പ് നിരവധി തവണ വെള്ളുടുമ്പ് സ്രാവുകള്‍ തിരുവനന്തപുരത്തെ തീരദേശത്ത് അടിഞ്ഞിരുന്നു. തൊലിപ്പുറത്ത് വെള്ള പുള്ളികൾ കാരണമാണ് ഇവയ്ക്ക് വെള്ളുടുമ്പ് സ്രാവ് എന്ന പേരുവരാൻ കാരണം. തിമിംഗലം സ്രാവ് എന്നും ഇതിനെ വിളിക്കുന്നു.
സൂര്യപ്രകാശം ഇഷ്ടമില്ലാത്ത ഇവ സാധാരണയായി കടലിന്‍റെ അടിത്തട്ടിലാണ് സ്ഥിരമായി കാണുക. മത്സ്യ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും വലിയ മത്സ്യമാണ് വെള്ളുടുമ്പ്. പുരാതനകാലത്ത് മരം കൊണ്ട് നിർമിച്ചിരുന്ന വള്ളങ്ങൾളുടെ അടിഭാഗാത്ത് ഈ സ്രാവിൽ നിന്നും എടുക്കുന്ന എണ്ണ ഉപയോഗിച്ചിരുന്നു.
കരുംകുളത്തെ ജോസഫ് പൊന്നയ്യന്‍റെ കരമടിയിലാണ് ഈ വെള്ളുടുമ്പ് സ്രാവ് കുടുങ്ങിയത്. മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിൽത്തന്നെ തിരികെവിട്ടു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam