വാഗമണ്‍ നിശാവിരുന്ന് ; ഒമ്പത് പേര്‍ അറസ്റ്റില്‍, എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ്
First Published Dec 21, 2020, 12:47 PM IST
വാഗമണിൽ നിശാവിരുന്ന് നടന്ന റിസോട്ടില്‍ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ ഒമ്പത് പേര്‍ അറസ്റ്റിൽ. നിശാവിരുന്ന് സംഘാടകരെയാണ് അറസ്റ്റ് ചെയ്തത്. നിശാപാർട്ടിയിൽ പങ്കെടുത്ത ബാക്കി ആളുകളുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച ശേഷം മറ്റ് 51 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് റിസോർട്ട് ഉടമയും സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ ഷാജി കുറ്റിക്കാടനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നിശാവിരുന്നിനായി വാഗമൺ വട്ടപതാലിലെ ക്ലിഫ്ഇന്‍ റിസോർട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശി ഏണസ്റ്റാണെന്നായിരുന്നു റിസോർട്ട് ഉടമ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റായിരുന്നെന്ന് പൊലീസ് പിന്നീട് അറിയിച്ചു. തൊടുപുഴ സ്വദേശി അജ്മൽ (30) , മലപ്പുറം സ്വദേശി മെഹർ ഷെറിൻ (26), എടപ്പാൾ സ്വദേശി നബീൽ (36), കോഴിക്കോട് സ്വദേശികളായ സൽമാൻ (38), അജയ് (41), ഷൗക്കത്ത് (36), കാസർകോട് സ്വദേശി മുഹമ്മദ് റഷീദ് (31), ചാവക്കാട് സ്വദേശി നിഷാദ് (36) , തൃപ്പൂണിത്തുറ സ്വദേശി ബ്രസ്റ്റി വിശ്വാസ് (23) എന്നിവരെയാണ് വാഗമണിലെ ക്ലിഫ് ഇന്‍ റിസോട്ടില്‍ ലഹരി വിരുന്ന് സംഘടിപ്പിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ ഷാജി കുറ്റക്കാടന്‍റെ പ്രവര്‍ത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. ഷാജി കുറ്റക്കാടനെ പാര്‍ട്ടിയില്‍ നിന്നും ഇന്ന് തന്നെ സിപിഐയിൽ നിന്ന് പുറത്താക്കുമെന്നും സിപിഐ ജില്ല സെക്രട്ടറി അറിയിച്ചു. വിവാദ റിസോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനീഷ് ടോം.

ജന്മദിന പാർട്ടി ആഘോഷങ്ങൾക്കെന്ന പേരിലാണ് റിസോർട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തത് എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ ചോദ്യം ചെയ്തിരുന്നുവെന്നുമാണ് റിസോർട്ട് ഉടമ ഷാജി കുറ്റക്കാടന്‍ പൊലീസിനെ അറിയിച്ചത്.

പ്രധാനമായും മൂന്ന് പേരാണ് വാഗമണ്ണില്‍ നിശാപാര്‍ട്ടിക്ക് പദ്ധതിയിട്ടതും സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി മറ്റ് ആറ് പേര്‍കൂടി സംഘത്തില്‍ ചേരുകയായിരുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More ല്‍ ക്ലിക്ക് ചെയ്യുക.)
Post your Comments