ബിഗ് ബോസില്‍ എന്തൊക്കെ സംഭവിക്കാം; സുനിതാ ദേവദാസ് എഴുതുന്നു

First Published 6, Jan 2020, 4:40 PM

ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 2 ഇന്നലെ തുടങ്ങി. ആ 17 പേര് എന്തൊക്കെയായിരിക്കും ബിഗ് ബോസ് വീടിനുള്ളിൽ ചെയ്യാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് നമ്മളെല്ലാവരും. അവരോരുത്തരുടേയും പ്രത്യേകതകളും, ഈ പ്രത്യേകതകള്‍ കൊണ്ട് തന്നെ അവർ ബിഗ് ബോസിൽ ഉണ്ടാക്കാന്‍ പോകുന്ന സംഭവങ്ങളെന്തൊക്കെയായിരിക്കുമെന്നും ഏഷ്യാനെറ്റ് ഓണ്‍ലൈന് വേണ്ടി സുനിതാ ദേവദാസ് എഴുതുന്നു. 

രാജിനി ചാണ്ടി :  ബിഗ് ബോസിലെ ഏറ്റവും മുതിർന്ന താരം. പട്ടാളച്ചിട്ടയാണ് രാജിനി ചാണ്ടിയുടെ മുഖമുദ്ര. എല്ലാം കൃത്യമായി പട്ടാളച്ചിട്ടയോടെ നടക്കണം. അവനവന്‍റെ ചിട്ടകൾക്കനുസരിച്ച് ജീവിച്ചാൽ മാത്രം രാജിനി ചാണ്ടി സംതൃപ്തയാവില്ല. ചുറ്റുമുള്ളവരും അങ്ങനെ ജീവിക്കുന്നുണ്ടെന്ന് അവർ ഉറപ്പു വരുത്തുകയും ചെയ്യും . ഇത് എന്തൊക്കെ സംഘര്‍ഷങ്ങളാണ് ആ വീടിനുള്ളിൽ ഉണ്ടാക്കാൻ പോകുന്നത് എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

എലീന പടിക്കൽ :  ട്രോളന്മാരുടെ റാണിയാണ് എലീന പടിക്കൽ. ട്രോളന്മാർ പറയുന്നത് എലീന ഉണ്ടെങ്കിൽ വിമാനത്തിന് പോലും ഇന്ധനം ആവശ്യമില്ലെന്നാണ്. തള്ളി ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്ന്‌. നല്ല വാഗ് സമർഥ്യമുള്ള മികച്ച അവതാരകയാണ് എലീന. എലീനക്ക് എല്ലാവരുടെയും നല്ല കുട്ടിയാവാനാണ് ആഗ്രഹം. അടക്കം, ഒതുക്കം, സൽസ്വഭാവം, ദൈവഭയം തുടങ്ങിയവയാണ് ഞാൻ എന്ന് എലീന പലപ്പോഴും പറയുന്നുണ്ട്. ഒറ്റക്കുട്ടിയായ എലീന അമ്മയുടെ ചെല്ലക്കുട്ടിയാണ്. ഈ ഒറ്റക്കുട്ടി ബിഗ് ബോസ് വീട്ടിൽ എന്തൊക്കെ ഭൂകമ്പങ്ങൾ ഉണ്ടാക്കും?

ആർ ജെ രഘു :  കോഴിക്കോടൻ ഭാഷയുടെ തമ്പുരാൻ. എല്ലാത്തിനെയും ഹാസ്യത്തിന്‍റെ മേമ്പൊടി ചേർത്ത് കാണാൻ ശ്രമിക്കുന്ന ഒരു നടൻ മനുഷ്യൻ. ആവശ്യത്തിനും അനാവശ്യത്തിനും രഘു തമാശ പറഞ്ഞിരിക്കും. രഘുവിന്‍റെ തന്നെ ഭാഷയിൽ 'നമ്മക്കിങ്ങനെയൊക്കെയങ്ങു പോകാന്നേ, എന്തിനാ ഇങ്ങനെ മസില് പിടിച്ച് ജീവിക്കുന്നത് ? ' ജീവിതത്തെ ഇത്ര ലളിതമായി കാണുന്ന രഘു ബിഗ് ബോസ് വീട്ടിൽ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമോ എന്നാണ് നമ്മൾ നോക്കുന്നത്.

ആര്യ :  ഏഷ്യാനെറ്റിന്‍റെ ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് താമസം മാറിയ ആര്യ തമാശക്കാരിയായിരിക്കുമ്പോൾ തന്നെ കാര്യഗൗരവത്തോടെ ഇടപെടുന്ന ആളുമാണ്. ആര്യയെ ബഡായി ബംഗ്ലാവിൽ കണ്ട് ഹാസ്യതാരമായി പരിഗണിച്ചാൽ അത് തെറ്റി പോകാൻ സാധ്യതയുണ്ട്. ആര്യ എല്ലാത്തിനെക്കുറിച്ചും വ്യക്തമായ അഭിപ്രായമുള്ള വളരെ ശക്തമായ വ്യക്തിത്വമുള്ള ഒരു മത്സരാർത്ഥിയാണ്. ബഡായി പറയുന്ന ആര്യയിൽ നിന്നും ബിഗ് ബോസിലെ ആര്യയ്ക്ക് എന്തൊക്കെ വ്യത്യാസങ്ങൾ ഉണ്ടായിരിക്കും?

വീണ നായർ :  തട്ടീം മുട്ടീം സീരിയലിലെ കുശുമ്പിയ നാത്തൂൻ, വെള്ളിമൂങ്ങയിലെ ശക്തമായ കഥാപാത്രം, ഇത് മാത്രം മതി വീണ നായരുടെ വ്യക്തിത്വത്തെ അളക്കാൻ. അസാധ്യ അഭിനയ ശേഷിയുള്ള താരം . അതിനൊപ്പം പാട്ട്, നൃത്തം തുടങ്ങി വീണ കൈ വെക്കാത്ത മേഖലകളില്ല. വീണ നായർ ബിഗ് ബോസ് വീടിന്‍റെ മുക്കിലും മൂലയിലും നിറഞ്ഞു നിൽക്കും. കുശുമ്പിയായ നാത്തൂനായി, അസൂയക്കാരിയായ അനിയത്തിയായി, തുറന്ന മനസുള്ള കൂട്ടുകാരിയായി, ഹാസ്യതാരമായി, അടിയുണ്ടാക്കാനും വീണ ഒട്ടും പുറകിലാവില്ല. വീണയുടെ ചുറ്റും ബിഗ് ബോസിലെ പ്രധാന സംഭവവികാസങ്ങൾ കറങ്ങാൻ സാധ്യതയുണ്ട്.

മഞ്ജു പത്രോസ് :  അപ്രതീക്ഷിതമായി ടെലിവിഷൻ സ്‌ക്രീനിലെത്തി അവിടെ തന്‍റെ കഴിവ് കൊണ്ട് സ്ഥാനമുറപ്പിച്ച നടിയാണ് മഞ്ജു. ബോഡി ഷെയ്‌മിങ്ങിനെക്കുറിച്ചും ബോഡി പൊളിറ്റിക്സിനെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ബോധവതിയായ മഞ്ജു ബിഗ് ബോസ് വീടിന് ഒരു മുതൽക്കൂട്ട് തന്നെയാണ്. മഞ്ജുവിന് തന്‍റെ തെളിഞ്ഞ രാഷ്ട്രീയം പറയാൻ ബിഗ് ബോസ് വീട്ടിൽ അവസരം കിട്ടുമോ എന്ന് നോക്കാം.

പരീക്കുട്ടി :  കോഴിക്കോട്ടെ കല്യാണ വീടുകളിലെ ചെത്ത് ഗായകൻ. ആളുകളെ ഇളക്കി മറിക്കുന്ന പാട്ടുകാരനും നടനും. പരീക്കുട്ടി വളരെ സെന്‍സിറ്റീവായ അതെ സമയം അതിനെയൊക്കെ ഹാസ്യത്തിൽ ഒളിപ്പിക്കാൻ അറിയുന്ന വ്യക്തിയാണ്. നോൺ സ്റ്റോപ്പ് സംസാരം നടത്തുന്നതിനിടയിൽ പരീക്കുട്ടി ബിഗ് ബോസ് വീടിനെ രസകരമാക്കാൻ എന്തൊക്കെ സംഭാവന നൽകും?

തെസ്നി ഖാൻ :  ബിഗ് ബോസ് വീട്ടിലെ മന്ത്രികയാണ് തെസ്നി. കൺകെട്ടും ഹിപ്നോട്ടിസവും മാജിക്കും അറിയാവുന്ന തെസ്നി അവിടെ എന്തൊക്കെ വിസ്മയങ്ങളായിരിക്കും ഒരുക്കാൻ പോകുന്നത് ? ആളുകളെ വിലയിരുത്താൻ മാജിക്ക് കാണിക്കുന്നവർക്ക് പ്രത്യേക മിടുക്കാണ്. തെസ്‌നിക്ക് ബിഗ് ബോസ് വീട്ടിലെ ഓരോരുത്തരെയും അളന്ന്, മുറിച്ച്, തൂക്കി നോക്കി ഇടപെടാൻ കഴിയുമോ ? കളി കൈപ്പിടിയിലൊതുക്കാൻ കഴിവുള്ള മാന്ത്രികയാണോ തെസ്നി എന്ന്, വരും ദിവസങ്ങളിൽ അറിയാം.

രജിത് കുമാർ :  വിവാദനായകൻ. ബിഗ് ബോസിലെ ആദ്യദിവസമായ ഇന്നലെയും ജീൻസും പ്രത്യുൽപ്പാദനവുമൊക്കെയായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. രജിത് കുമാറിന് എല്ലാ വികാരങ്ങളും തോന്നലുകളുമൊക്കെ എക്സ്ട്രീമായിട്ടാണ് വരുന്നത്. സന്യാസിയായിരിക്കുമ്പോൾ മുഴു സന്യാസി. താടി വടിക്കുമ്പോൾ പിന്നെ മീശക്ക് ഡൈ കൂടി അടിച്ച് ജീൻസിന്‍റെ ഷർട്ട് ഇടും. രജിത് കുമാർ അവിടെയുള്ളവരെ "നന്നാക്കുമോ" ? അതോ, അവിടെയുള്ളവർ രജിത് കുമാറിനെ ഒരു പുതിയ മനുഷ്യനാക്കുമോ എന്നറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്.

പ്രദീപ് ചന്ദ്രൻ :  കറുത്ത മുത്ത് എന്ന ജനപ്രിയ സീരിയയിലിലൂടെ പ്രേക്ഷക മനം കവർന്ന പോലീസുകാരൻ ബിഗ് ബോസിൽ ആരായിട്ടായിരിക്കും ജീവിക്കാൻ പോകുന്നത്. നല്ലൊരു ഗായകനും കൂടിയാണ് പ്രദീപ്. കുടുംബ പ്രേക്ഷകരെ ബിഗ് ബോസ് പ്രേക്ഷകരാക്കാൻ പ്രദീപിന് കഴിയുമോ ? ബിഗ് ബോസിലെ ക്രോണിക് ബാച്ചിലർ. ബിഗ് ബോസിൽ വീണ്ടുമൊരു പ്രണയ ജോഡികൾ ഉണ്ടാകുമോ ? പ്രദീപ് എങ്ങനെയായിരിക്കും ബിഗ് ബോസ് പ്രേക്ഷകരെയും സീരിയൽ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപെടുത്താൻ പോകുന്നത് ?

ഫുക്രു :  ടിക്‌ടോക്കിലെ രാജാവാണ് ഫുക്രു. മത്സരാര്‍ത്ഥികളിൽ ഏറ്റവും വലിയ ഫാൻ ബൈസും ആര്‍മിയുമൊക്കെയുള്ളത് ഫുക്രുവിനാണ്. അടിസ്ഥാനപരമായി ഫുക്രു വളരെ കുട്ടിത്തമുള്ള നിഷ്‍കളങ്കനായ കൂട്ടത്തിലെ കുട്ടിയാണ്. എങ്ങനെയായിരിക്കും ഫുക്രു തന്നെക്കാൾ മുതിർന്ന ഈ മനുഷ്യരെയൊക്കെ ഡീൽ ചെയ്യുന്നത് എന്നറിയാനാണ് ആകാംഷ. അത് പോലെ ഫുക്രുവിനെ മറ്റുള്ളവർ എങ്ങനെ കാണും ? ഫുക്രു വീട്ടിലെ ചെല്ലക്കുട്ടിയായി എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റുമോ ?

രേഷ്മ രാജൻ :  ഡയമണ്ട് ഗ്രേഡിങ്ങാണ് രേഷ്മയുടെ മേഖല. വജ്രത്തെ അളക്കുന്നത് പോലെ മനുഷ്യരെ അളക്കാൻ രേഷ്മക്ക് കഴിയുമോ ? തനിക്ക് മൂഡ് സ്വിങ്ങുകളുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചും കൊണ്ടും താനൊരു ബൈ പോളാർ മനുഷ്യനാണെന്ന് പറഞ്ഞു കൊണ്ടുമാണ് രേഷ്‌മ ബിഗ് ബോസിനുള്ളിൽ കയറിയിരിക്കുന്നത്. രേഷ്മയുടെ മൂഡ് സ്വിങ്ക്ൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നതിനനുസരിച്ചായിരിക്കും കളി മുന്നോട്ട് പോകുന്നത്.

സോമദാസ്‌ :  അസാധ്യ പ്രതിഭയുള്ള ഗായകൻ, കൂട്ടത്തിലെ സാധാരണക്കാരൻ. ഒരു സിനിമയിലെങ്കിലും നല്ലൊരു പട്ടു പാടാൻ അവസരം കിട്ടണം എന്നാഗ്രഹിച്ചു കൊണ്ട് നിരവധി ജീവിത പ്രാരാബ്ദവുമായി ബിഗ് ബോസ് വീട്ടിൽ കയറിയ മത്സരാർത്ഥി. ഈ കടുവക്കൂട്ടിൽ സോമദാസ്‌ എന്ന ഗായകൻ പാട്ടുപാടി എല്ലാവരെയും തണുപ്പിക്കുമോ അതോ സോമദാസ്‌ പാടാൻ മറന്നു വീട്ടിലെ ബഹളങ്ങളിൽ അലിയുമോ ? കാത്തിരുന്ന് കാണാം .

അലെസാൻഡ്ര ജോൺസൻ :  പുതുമുഖമെങ്കിലും മത്സരാര്‍ത്ഥികളിൽ ഏറ്റവും ശക്തരായ വനിതകളിൽ ഒരാൾ. വ്യക്തമായ നിലപാടും, രാഷ്ട്രീയ ബോധവും, സാമൂഹിക ബോധവും സോഷ്യൽ കമ്മിറ്റ്മെന്‍റും ജീവിതത്തെക്കുറിച്ച് വ്യക്തയുള്ള സ്വപ്‌നങ്ങളുമുള്ളയാള്‍. ഏത് മാറ്റവും ഉൾക്കൊള്ളാൻ പരുവപ്പെട്ട മനസ്. എയർ ഹോസ്റ്റസ് എന്ന നിലയിൽ ലഭിച്ച ട്രെയിനിങ്ങിന്‍റെ എല്ലാ പോസിറ്റീവ് വശങ്ങളും വ്യക്തിത്വത്തിൽ ഇഴചേർത്ത വ്യക്തി. വരും ദിവസങ്ങൾ അലസാന്ദ്ര ബിഗ് ബോസിലെ ഒരു ശ്രദ്ധ കേന്ദ്രമാവും എന്നതിൽ സംശയമില്ല.

സുജോ മാത്യു :  ബിഗ് ബോസിലെ സുന്ദരനും സുമുഖനുമൊക്കെയായ മസിൽമാൻ. അടിസ്ഥാനപരമായി 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന് പറഞ്ഞു ജീവിക്കുന്ന ഒരു പാവം. ബിഗ് ബോസിൽ പ്രണയങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെങ്കില്‍ കാമുകനാവാൻ പറ്റിയ ചോക്കലേറ്റ് നായകൻ.

സുരേഷ് കൃഷ്ണൻ :  മോഹൻലാലിനെ വച്ച് സിനിമ ചെയ്തിട്ടുള്ള സംവിധായകൻ. മറ്റുള്ള മത്സരാര്‍ത്ഥികളിൽ നിന്നും തികച്ചും വ്യത്യസ്തനായ മനുഷ്യൻ. തിരുവനന്തപുരം ശൈലിയിലുള്ള തമാശകളുടെ തമ്പുരാൻ. ആളെ തേച്ചൊട്ടിക്കുന്നതിൽ വിദഗ്ധൻ. സുരേഷ് ബിഗ് ബോസിൽ വീട്ടിൽ സംവിധാനം ചെയ്യാൻ പോകുന്നത് എന്തായിരിക്കും ?

സാജു നവോദയ :  പാഷാണം ഷാജി എന്ന് പറഞ്ഞാൽ മാത്രം തിരിച്ചറിയുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകർക്കിടയിലേക്ക് ഒറിജിനൽ സാജുവായി തന്നെ ഇറങ്ങിയിരിക്കുകയാണ് ഈ മത്സരാർത്ഥി. ഹാസ്യതാരം എന്ന നിലയിൽ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ സാജു അത്ര അടിമുടി ചിരി മനുഷ്യനൊന്നുമല്ല. ജീവിതത്തിലെ ഒട്ടേറെ കയ്പ്പേറിയ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ള സാജു പാഷാണം ഷാജിയായിട്ടായിരിക്കില്ല ബിഗ് ബോസിൽ ഉണ്ടാവാൻ പോകുന്നത്. അതിനപ്പുറം മനുഷ്യന്‍റെ എല്ലാ വികാരവിചങ്ങളെയും സ്പർശിക്കാൻ കഴിയുന്ന റേഞ്ചുള്ള നടനാണ് സജു നവോദയ.

loader