ശരീരഭാരം നിയന്ത്രിക്കുന്നതിന് നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ഇന്ന് ജീവിതശൈലിയിൽ നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. കൃത്യമല്ലാത്ത ഭക്ഷണ ക്രമീകരണവും ഉറക്കമില്ലായ്മയും ജീവിതശൈലിയിലെ മാറ്റങ്ങളും ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. ശരീരഭാരം നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഉറക്കം
നല്ല ആരോഗ്യം ഉണ്ടാവണമെങ്കിൽ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കേണ്ടതുണ്ട്. കൃത്യസമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രദ്ധിക്കണം.
നിർജ്ജലീകരണം തടയാം
ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.
വ്യായാമം ചെയ്യാം
ദിവസവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം. അതിരാവിലെ അല്ലെങ്കിൽ വൈകുന്നേരങ്ങൾ തെരഞ്ഞെടുക്കാം.
കൃത്യമായ ഭക്ഷണക്രമം
പോഷക ഗുണമുള്ള ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. പഴങ്ങൾ, നട്സ്, തൈര് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം. കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കണം.
ശീലങ്ങൾ മാറ്റാം
ശരീരത്തിന് എപ്പോഴും ആയാസം നൽകുന്ന കാര്യങ്ങളിൽ സജീവമായിരിക്കാൻ ശ്രദ്ധിക്കണം. ഡാൻസ്, കായികം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
സമ്മർദ്ദം കുറയ്ക്കാം
നിരന്തരമായി സമ്മർദ്ദം ഉണ്ടാവുന്നത് ആരോഗ്യത്തെ നന്നായി ബാധിക്കും. ഇത് ശരീരഭാരം കൂടാനും മെലിയാനും കാരണമാകാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

